'ബാറ്ററി ഔട്ട് കംപ്ലീറ്റ്‌ലി'! 1.15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ച് BYD, ചരിത്രത്തിലെ ഏറ്റവും വലുത്

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ചൈനയില്‍ 115,000-ത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. ഹൈബ്രിഡ്, പ്യുവര്‍-ഇലക്ട്രിക് മോഡലുകളെ ബാധിക്കുന്ന സാങ്കേതിക തകരാറുകള്‍ കാരണമാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കല്‍ (BYD Recall) നടപടി. ഡിസൈന്‍ പിഴവുകളും ബാറ്ററി സംബന്ധമായ സുരക്ഷാ പ്രശ്‌നങ്ങളും കാരണം 2015-2022 കാലയളവില്‍ നിര്‍മ്മിച്ച 1,15,000-ലധികം ടാങ് സീരീസ്, യുവാന്‍ പ്രോ വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിക്കുന്നതെന്ന് ചൈനയിലെ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍സ് അറിയിച്ചു.

മേല്‍പ്പറഞ്ഞ മോഡലുകള്‍ കൈവശമുള്ളവര്‍ BYD സര്‍വീസ് സെന്ററുമായി അല്ലെങ്കില്‍ അവരുടെ ഷോറൂമുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യത്തെ തിരിച്ചുവിളി 2015 മാര്‍ച്ചിനും 2017 ജൂലൈക്കും ഇടയില്‍ നിര്‍മ്മിച്ച 44,535 ടാങ് സീരീസ് വാഹനങ്ങളെയാണ് ബാധിച്ചത്. തകരാറുള്ള ഡ്രൈവ് മോട്ടോര്‍ കണ്‍ട്രോളര്‍ സര്‍ക്യൂട്ട് ബോര്‍ഡ് അമിതമായി ചൂടാകുന്നതിനും ഗുരുതര സാഹചര്യങ്ങളില്‍ പൂര്‍ണമായ വൈദ്യുതി തകരാറിനും കാരണമാകും.

byd

കൂടാതെ, ബാറ്ററി ഇന്‍സ്റ്റാളേഷനെ ബാധിക്കുന്ന നിര്‍മ്മാണ തകരാറുകള്‍ കാരണം 2021 ഫെബ്രുവരിക്കും 2022 ഓഗസ്റ്റിനും ഇടയില്‍ നിര്‍മ്മിച്ച 71,248 യുവാന്‍ പ്രോ ഇലക്ട്രിക് ക്രോസ്ഓവറുകളും തിരിച്ചുവിളിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വാഹനങ്ങളുടെ് ബാറ്ററി വാട്ടര്‍പ്രൂഫിംഗിന് തകരാര്‍ പവര്‍ ഔട്ട്പുട്ട് കുറച്ചേക്കാം. ബാറ്ററി ഹൗസിംഗില്‍ സീലന്റ് പ്രയോഗിച്ച് പ്രശ്‌നം പരിഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

കഴിഞ്ഞ ജനുവരിയില്‍ തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടി 6,843 ഫാങ്ചെങ്ബാവോ ബാവോ 5 പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓഫ്-റോഡ് എസ്‌യുവികള്‍ BYD തിരിച്ചുവിളിച്ചിരുന്നു. അതിനുമുമ്പ്, സ്റ്റിയറിംഗ് കണ്‍ട്രോള്‍ യൂണിറ്റിലെ നിര്‍മ്മാണ പിഴവ് കാരണം 2024 സെപ്റ്റംബറില്‍ ഏകദേശം 97,000 ഡോള്‍ഫിന്‍, യുവാന്‍ പ്ലസ് ഇലക്ട്രിക് വാഹനങ്ങളും തിരിച്ചുവിളിച്ചു. തീപിടിത്ത സാധ്യത വര്‍ധിപ്പിക്കുന്നതായിരുന്നു ഈ തിരിച്ചുവിളിയുടെയും കാരണം.

byd

ചൈനീസ് കമ്പനിയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലും വലിയ പ്രചാരമുണ്ട്. നിലവില്‍ BYD നാല് ഇലക്ട്രിക് കാറുകള്‍ ആണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ബ്രാന്‍ഡ് ഇന്ത്യയില്‍ 10000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. ചൈനയിലെ ഈ തിരിച്ചുവിളി ഇന്ത്യന്‍ ഉപഭോക്താക്കളെ ബാധിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചു. ചൈനീസ് വിപണിയില്‍ ടെസ്‌ലയടക്കമുള്ള എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്ന BYD ആഗോള വിപണികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സമയത്താണ് വമ്പന്‍ തിരിച്ചുവിളി.

ചൈനയുടെ ഇവി 'വിലയുദ്ധം' രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെലവ് കുറയ്ക്കുന്നതിനായി ഗുണനിലവാരത്തില്‍ വീഴ്ച വരുത്തിയോ എന്ന കാര്യം സര്‍ക്കാര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുവിളി ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ സാധാരണമാണെങ്കിലും പ്രധാന ഘടകങ്ങള്‍, ഡ്രൈവ് സിസ്റ്റങ്ങള്‍, ബാറ്ററികള്‍ എന്നിവയിലെ തകരാറുകള്‍ ആയത് ഇവികളുടെ സുരക്ഷയെ കുറിച്ച് ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ദ്ധര്‍ പറയുന്നത്.

byd

വാഹന സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യുന്നതിനെതിരെ കടുത്ത നടപടികളാണ് ചൈന സ്വീകരിച്ച് വരുന്നത്. അമേരിക്കന്‍ ബ്രാന്‍ഡ് ആയ ടെസ്‌ല പോപ്പുലറാക്കിയ പൂര്‍ണമായും വാഹനത്തിന്റെ ബോഡിയോട് ചേര്‍ന്നിരിക്കുന്ന ഇലക്ട്രോണിക് ഡോര്‍ ഹാന്‍ഡിലുകള്‍ ചൈന നിരോധിക്കാന്‍ പോകുകയാണ്. ഈ ഹാന്‍ഡിലുകള്‍ വാഹനത്തിന്റെ ബോഡിയോട് ചേര്‍ന്ന് മറഞ്ഞിരിക്കുകയും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മാത്രം പുറത്തേക്ക് വരുകയും ചെയ്യുന്നവയാണ്. കാറുകള്‍ക്ക് ഫ്യൂചറിസ്റ്റിക് ലുക്ക് നല്‍കുന്നതിനൊപ്പം വായുവിന്റെ പ്രതിരോധം കുറച്ച് ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്ന തരത്തിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ചൈനയിലെ വ്യവസായ, വിവരസാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ പുതിയ ദേശീയ നയത്തിന്റെ കരടില്‍ എല്ലാ കാറുകളുടെയും ടെയില്‍ഗേറ്റുകള്‍ ഒഴികെയുള്ള ഡോറുകളില്‍ പുറത്തുനിന്ന് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡിലുകള്‍ ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുക, സുരക്ഷാ സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കരട് നയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്. നിലവിലുള്ള മോഡലുകള്‍ നിയമം പ്രാബല്യത്തില്‍ വന്ന് 19 മാസത്തിനകവും ഇത് നടപ്പാക്കേണ്ടിവരും. അതേസമയം പുതിയ മോഡലുകള്‍ക്ക് 7 മാസം മാത്രമായിരിക്കും ലഭിക്കുക.

More from DriveSpark

Article Published On: Friday, October 17, 2025, 15:43 [IST]
English summary
Byd recalls 115000 cars due to design defects and battery related safety risks details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X