3.5 ടണ്ണുമായി നൂറിൽ പായാൻ വെറും 3.2 സെക്കൻഡ്സ്! ഇതുപോലൊരു മുതൽ വേറേയില്ല

ഡൽഹിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ BYD -യുടെ അപ്പ് മാർക്കറ്റ് ബ്രാൻഡായ യാങ്‌വാങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് U8 എസ്‌യുവി പ്രദർശിപ്പിച്ചു. ഇത് ഒരു ഇലക്ട്രിക് മോഡൽ അല്ല, പകരം ഒരു റേഞ്ച് -എക്‌സ്റ്റെൻഡർ പ്ലഗ് -ഇൻ ഹൈബ്രിഡ് (PHEV) പതിപ്പാണ്. നിലവിലെ BYD ഇന്ത്യ നിരയിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ, അതിനാൽ തന്നെ മോഡൽ നിരയിൽ വൈവിധ്യം ചേർക്കാൻ തങ്ങളുടെ ആഡംബര കമ്പനിയെ വേണമെങ്കിൽ ബ്രാൻഡിന് ഉപയോഗിക്കാം.

ഏകദേശം 3,500 കിലോഗ്രാം ഭാരമുള്ള U8 PHEV -യ്ക്ക്, കരുത്തേകുന്നത് നാല് മോട്ടോറുകളെ പ്രവർത്തിപ്പിക്കുന്ന ഒരു 49.1kWh ബാറ്ററി പായ്ക്കും, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമാണ്. ഈ എഞ്ചിൻ യൂണിറ്റ് ഒരു ജനറേറ്ററായി പ്രവർത്തിക്കുന്നു. വെറും 18 മിനിറ്റിനുള്ളിൽ ഇതിന് 30 മുതൽ 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ കഴിയും.

3 5 3 2

1,180 bhp പവർ ഔട്ട്‌പുട്ടും 1,280 Nm ടോർക്കുമാണ് ഇത് പുറപ്പെടുവിക്കുന്നത്, അതേസമയം പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കുന്നതിന് വെറും 3.2 സെക്കൻഡ് മാത്രമാണ് വേണ്ടി വരുന്നത്. U8 -നൊപ്പം സംയോജിതമായി 1,000 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് യാങ്‌വാങ് അവകാശപ്പെടുന്നു. എന്നിരുന്നാലും, ചൈന ലൈറ്റ്-ഡ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് സൈക്കിൾ (CLTC) അനുസരിച്ച്, ഇലക്ട്രിക് -ഒൺലി മോഡിൽ റേഞ്ച് 180 കിലോമീറ്ററാണ്.

3,050 mm വീൽബേസുമായി നിർമ്മിച്ച ഈ എസ്‌യുവി വളരെ വലുതാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം, 5,319 mm നീളവും 2,050 mm വീതിയും 1,930 mm ഉയരവും ഇതിനുണ്ട്. ഒരു റേഞ്ച് റോവറിനേക്കാളും മെർസിഡീസ് ബെൻസ് GLS -നേക്കാളും വലുതാണിത് എന്നത് ശ്രദ്ധേയമാണ്.

3 5 3 2

U8-ന് ഒരു ബോക്‌സി സിലൗട്ടുണ്ട്, അതോടൊപ്പം ഫ്രണ്ട് ഫാസിയ ബോൾഡ് ആയി കാണപ്പെടുന്നു. ഗ്രില്ലിലുടനീളം പിക്‌സൽ -ടൈപ്പ് പാറ്റേണുകൾ വ്യാപിച്ചിരിക്കുന്നതായി കാണാം, ലൈറ്റുകളുമായി ഇവ യാതൊരു തടസ്സമില്ലാതെ ഇണങ്ങുന്നു. സ്ക്വയർ ഷെയിപ്പിലുള്ള വീൽ ആർച്ചുകൾക്ക് ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ലഭിര്രുന്നു. കൂടാതെ ഒരു സ്ലാബ്-സൈഡഡ് പ്രൊഫൈലാണ് U8 -ന് ഉള്ളത്.

റിയർ ക്വാർട്ടർ ഗ്ലാസ് ഏരിയയിൽ ചില ഹൊറിസോണ്ടൽ സ്‌ട്രേക്കുകളും കാണാം. എയറോഡൈനാമിക് എഫിഷ്യൻസിയ്ക്കായി, ഫ്ലഷ് -ടൈപ്പ് ഡോർ ഹാൻഡിലുകൾ വാഹനത്തിൽ ചേർത്തിട്ടുണ്ട്. പിൻവശത്ത് ഘടിപ്പിച്ച ഒരു വലിയ സ്പെയർ വീലിന് പുറമെ, ടെയിൽ ലൈറ്റുകളിലും ഇതേ പിക്‌സലേറ്റഡ് പാറ്റേണുകൾ നമുക്ക് കാണാം.

3 5 3 2

ആഗോളതലത്തിലുള്ള വാഹനത്തിന്റെ സവിശേഷതകളും ഫീച്ചറുകളും കണക്കിലെടുക്കുമ്പോൾ, അഞ്ച് സീറ്റർ കാബിനിൽ 12.8 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു, ഡ്രൈവർ ഡിസ്‌പ്ലേയും 23.6 ഇഞ്ച് ഫ്രണ്ട് പാസഞ്ചർ സ്‌ക്രീനും ഇതിലുണ്ട്. ഡാഷ്‌ബോർഡിന് മനോഹരമായ വാട്ടർഫോൾ ഇഫക്റ്റും ലഭിക്കുന്നു, ഡാഷ്‌ബോർഡിന്റെ മുകളിലായിട്ടാണ് എസി വെന്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

ബ്രൗൺ ലെതർ അപ്ഹോൾസ്റ്ററി, പവർഡ് വെന്റിലേറ്റഡ് & മസാജിംഗ് ഫ്രണ്ട് സീറ്റുകൾ, 50W വയർലെസ് ചാർജിംഗ് പാഡ്, മൂൺറൂഫ്, 22 -സ്പീക്കർ സജ്ജീകരണം, ഇലക്ട്രിക്കലായി തുറന്നു വരുന്ന സൈഡ് സ്റ്റെപ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ഡിഫറൻഷ്യൽ സ്റ്റിയറിംഗ് സജ്ജീകരണം ഉള്ളതിനാൽ യാങ്‌വാങ് U8 -ന് മെർസിഡീസ് ബെൻ G-ക്ലാസ് ഇലക്ട്രിക്കിൽ നാം കണ്ടിട്ടുള്ള ടാങ്ക് ടേൺ ചെയ്യാനും കഴിയും, ഇത് മെഴ്‌സിഡസ് ജി-ക്ലാസ് ഇലക്ട്രിക്കിൽ നമ്മൾ കണ്ടിട്ടുള്ള ഒന്നാണ്.

38 സെൻസറുകൾ, മൂന്ന് ലിഡാറുകൾ, 13 ക്യാമറകൾ, 12 അൾട്രാസോണിക് റഡാറുകൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ലെവൽ 2 ADAS സ്യൂട്ടാണ് വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത്. U8 PHEV എസ്‌യുവി ഇന്ത്യയിലേക്ക് കൊണ്ടുവരും എന്ന് BYD ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ, ലാൻഡ് റോവർ റേഞ്ച് റോവർ, BMW X7, മെർസിഡീസ് ബെൻസ് GLS തുടങ്ങിയ എസ്‌യുവികളോട് ഇത് കൊമ്പുകോർക്കും.

More from DriveSpark

Article Published On: Saturday, January 18, 2025, 16:04 [IST]
English summary
Byd showcases yangwang u8 phev at 2025 bharat mobility expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X