പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല! സ്റ്റെബിലിറ്റി ടെസ്റ്റിൽ ഞെട്ടിച്ച് BYD U7 സെഡാൻ EV

ഓരോ ദിവസം ചെല്ലുംന്തോറും ബിവൈഡിയോടുളള ആരാധകവൃന്ദം കൂടിക്കൊണ്ടിരിക്കുകയാണ്. എതിരാളികളുടെ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവി ഭീമനായ ടെസ്‌ലയോട് പോലും മുട്ടിനിൽക്കാൻ പ്രാപ്തമാണ് ചൈനീസ് കമ്പനി. സോഷ്യൽ മീഡിയയിൽ ബിവൈഡി തങ്ങളുടെ വാഹനത്തിൻ്റെ സ്റ്റെബിളിറ്റി കാണിക്കുന്ന പല വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടാകാം. യാത്രസുഖത്തിനും വാഹനത്തിൻ്റെ സ്റ്റെബിളിറ്റിക്കുമാണ് ബിവൈഡി കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നാണ് ഇതിലൂടെ വിളിച്ചുപറയുന്നത്. അടുത്തിടെ ബിവൈഡി ഒരു സ്റ്റെബിളിറ്റി ടെസ്റ്റ് നടത്തുകയുണ്ടായി. തങ്ങളുടെ സെഡാൻ ഇവി ആയ U7 ആണ് ഉപയോഗിച്ചത്. സംഭവം എന്താണെന്ന് അറിയാൻ വായിക്കാൻ മറക്കരുതേ.

ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ ബിവൈഡി തങ്ങളുടെ യാങ്‌വാങ് U7 സെഡാൻ കാറിൻ്റെ സ്റ്റെബിളിറ്റി തെളിയിക്കുന്നതിന് വേണ്ടി ഒരു കുങ്ഫു മാസ്റ്ററിനെ ഒറ്റക്കാലിൽ വാഹനത്തിൻ്റെ മുകളിൽ ബാലൻസ് ചെയ്യിച്ചു കൊണ്ട് മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ സ്പീഡ് ബംപുകൾ സ്ഥാപിച്ച് അതിന് മുകളിലൂടെ ഓടിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. വാഹനത്തിൻ്റെ സസ്പെൻഷനും അത് പോലെ തന്നെ സ്ഥിരതയും കാണാൻ സാധിക്കുന്നുണ്ട് വീഡിയോയിൽ.

BYD U7 EV

ഇത് പോലെ ചെയ്യാൻ ധൈര്യമുളള മറ്റ് ആഡംബര ബ്രാൻഡ് ഏതുണ്ട് എന്നൊരു വെല്ലുവിളിയും കൂടെയാണ് ഈ വീഡിയോ കൊണ്ട് ബിവൈഡി ഉദ്ദേശിക്കുന്നതെന്നാണ് തോന്നുന്നത്. ബിവൈഡി U7 സെഡാൻ ഇവിയിലേക്ക് നോക്കിയാൽ 5.3 മീറ്റർ നീളമുളള സെഡാന് കരുത്ത് പകരുന്നത് 135.5 കിലോവാട്ട്സ് ബാറ്ററിയാണ്. ഇത് 720 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നുണ്ട്.1,282 bhp പവറും 1,584 nm ടോർക്കും പുറപ്പെടുവിക്കുന്ന നാല് ഇലക്ട്രിക് മോട്ടറുകളാണ് വാഹനത്തിലുളളത്.

ഇന്ത്യയിൽ ഈ മോഡൽ അവതിപ്പിക്കുമോ എന്ന കാര്യത്തിൽ ഇതു വരെ റിപ്പോർട്ടുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. 025 ഓട്ടോ എക്‌സ്‌പോയിലാണ് ബ്രാൻഡ് സീലയൺ എന്ന മോഡൽ അവതരിപ്പിച്ചത്. പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സീലയണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ഇവിയുടെ ടോപ്-സ്പെക്ക് വേരിയന്റിന് 54.9 ലക്ഷം രൂപ വരെയാണ് വില.

BYD U7 EV

BYD സീലിയന്‍ 7 അന്താരാഷ്ട്ര സുരക്ഷാ പരിശോധനകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടുകയും ചെയ്തു. കാറുകളുടെ സുരക്ഷാ പ്രകടനം സൂക്ഷ്മമായി പരിശോധിക്കുന്ന യൂറോപ്പിലെ ഏറ്റവും വിശ്വസനീയമായ ക്രാഷ് ടെസ്റ്റ് പ്ലാറ്റ്ഫോമാണ് യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം). മുതിര്‍ന്നവരുടെ സുരക്ഷയെക്കുറിച്ച് പറയുമ്പോള്‍ ഫ്രണ്ടല്‍ ഓഫ്സെറ്റ് ക്രാഷ് ടെസ്റ്റില്‍ കാറിന്റെ ഘടന സ്ഥിരതയുള്ളതും ശക്തവുമാണെന്ന് കണ്ടെത്തി.

ഡ്രൈവറുടെയും മുന്‍വശത്തെ യാത്രക്കാരന്റെയും കാല്‍മുട്ടുകള്‍ക്കും തുടകള്‍ക്കും സമീപം മികച്ച സംരക്ഷണം നല്‍കുന്നുണ്ടെന്നും ടെസ്റ്റില്‍ കണ്ടെത്തി. സൈഡ് ബാരിയര്‍, പോള്‍ ഇംപാക്ട് ടെസ്റ്റുകളില്‍ എസ്‌യുവി പരമാവധി പോയിന്റുകള്‍ നേടി. പിന്‍ഭാഗത്തുനിന്നുള്ള കൂട്ടിയിടിയില്‍ കഴുത്തിന് പരിക്കേല്‍ക്കുന്നത് തടയുന്നതിനുള്ള വിപ്ലാഷ് സംരക്ഷണത്തിനും നല്ല റേറ്റിംഗ് ലഭിച്ചു.

BYD U7 EV

ഈ എസ്‌യുവിക്ക് കുട്ടികളുടെ സുരക്ഷയില്‍ 93% സ്‌കോര്‍ ലഭിച്ചു. 6, 10 വയസ്സുള്ള കുട്ടികള്‍ക്ക് സമാനമായ ഡമ്മികള്‍ വെച്ച് നടത്തിയ ക്രാഷ് ടെസ്റ്റുകള്‍ മികച്ച സംരക്ഷണം നല്‍കുന്നതായാണ് കണ്ടെത്തിയത്. കാറില്‍ ISOFIX മൗണ്ടുകളും 'ചൈല്‍ഡ് പ്രെസെന്‍സ് ഡിറ്റക്ഷന്‍' ഫീച്ചറുമുണ്ട്. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മികച്ച സംരക്ഷണം നല്‍കിയിട്ടുണ്ട്.

പ്രീമിയം വേരിയന്റ് 313 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് വരുന്നത്. ഇത് 567 കീലോമീറ്റര്‍ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെര്‍ഫോമന്‍സ് വേരിയന്റിന് 530 bhp പവറില്‍ 690 Nm ടോര്‍ക്ക് വരെ നല്‍കാനാകും. ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്ററാണ് പ്രീമിയം വേരിയന്റിന്റെ റേഞ്ച് പറയുന്നത്. ഈ ഇവിക്ക് വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 15, 2025, 18:54 [IST]
English summary
Byd u7 kung fu stability challenge goes viral in internet checkout the video inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X