കാർ ലോൺ ഞങ്ങൾക്ക് വേണ്ടെന്ന് അപേക്ഷകർ; ജിഎസ്ടി ഇളവുളളപ്പോൾ എന്തിന് കാർ ലോൺ
ഒരു പുത്തൻ കാർ അല്ലെങ്കിൽ ബൈക്ക് വാങ്ങാൻ പോകുമ്പോൾ സാമ്പത്തികമായി കുറവ് നേരിട്ടാൽ ഏക പോംവഴി എന്നത് ലോൺ എടുക്കുക എന്നതാണ്. പുതിയ ലോൺ എടുക്കാൻ വേണ്ടി ബാങ്കുകാർ നിങ്ങൾക്ക് എല്ലാ സംവിധാനവും ഒരുക്കി തരും. മാസാമാസം ഇഎംഐ അടയ്ക്കാനുള്ള വഴിമാത്രം നിങ്ങൾ കണ്ടാൽ മതിയെന്നേയുളളു. എന്നാൽ ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചതോടെ വ്യാപകമായി കാർ,ബൈക്ക് ലോൺ പിൻവലിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. പല അപേക്ഷകരുടേയും ലോണുകളെല്ലാം തന്നെ അനുമതി ലഭിച്ചതാണ്. ജിഎസ്ടി ഇളവിലൂടെ വാഹനങ്ങളുടെ വില കുറഞ്ഞത് കൊണ്ടാണ് പിൻവലിക്കുന്നതിൻ്റെ കാരണം. എന്നാൽ ഇത് ബാങ്കുകാർക്കൊരു തലവേദനയായി മാറിയിരിക്കുകയാണ്.
എന്നാൽ അനുമതി ലഭിച്ച ലോണുകൾ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വരുമ്പോൾ ബാങ്കിലേക്ക് ഒരു തുക അടയ്ക്കണം എന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ തങ്ങൾക്ക് അതൊരു പ്രശ്നമേയല്ല എന്നുള്ള രീതിയിലാണ് ഉപഭോക്താക്കൾ. ജിഎസ്ടിയുടെ ഇളവ് വച്ച് നോക്കുമ്പോൾ ബാങ്കിന് നൽകേണ്ട തുക ഒരു പ്രശ്നമായി പലരും വിചാരിക്കുന്നില്ല. എന്നാൽ ഇത് കാർ ഡീലർമാർക്ക് ഇത് ബാധകമല്ല എന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

പെട്രോൾ,പെട്രോൾ ഹൈബ്രിഡ്,സിഎൻജി,എൽപിജി കാറുകൾ പ്രത്യേകിച്ച് 1200 സിസിയും 4000mm നീളത്തിൽ കൂടാത്തതുമായ വാഹങ്ങൾക്കുളള നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്.ഡീസൽ കാറുകളുടെ കാര്യം നോക്കിയാൽ ഡീസൽ ഹൈബ്രിഡ് കാറുകളിൽ 1500 സിസിയും 4000 മില്ലിമീറ്ററിൽ കൂടാത്ത വാഹനങ്ങൾക്കും 18 ശതമാനം മാത്രമാണ് നികുതി.
ഓട്ടോ ചേട്ടൻമാർക്കും സന്തോഷ വാർത്തയുണ്ട് കേട്ടോ.എല്ലാ മൂചക്ര വാഹനങ്ങളുടേയും നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളിലേക്ക് വന്നാൽ 350 സിസിക്ക് താഴെയുളള വാഹനങ്ങളുടെ നികുതിയും 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചു. ചരക്കു ഗതാഗത വാഹനങ്ങൾക്കും ഇതേ രീതി തന്നെയാണ് തുടരുന്നത്. എല്ലാ കൊമേഴ്ഷ്യൽ വാഹനങ്ങൾക്കും 18 ശതമാനമാക്കി നികുതി കുറച്ചിട്ടുണ്ട്.

ഇതിനൊപ്പം തന്നെ മിക്ക സാധനങ്ങൾക്കും 5 ശതമാനവും 18 ശതമാനവും നികുതി ചുമത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിഗരറ്റ്, മദ്യം, ആഡംബര വസ്തുക്കൾ തുടങ്ങിയ വസ്തുക്കൾക്ക് 40 ശതമാനം നികുതി ചുമത്തുന്നു. സെപ്റ്റംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ വാഹനങ്ങളുടെ വിലയിൽ വലിയ തോതിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
യൂട്ടിലിറ്റി വെഹിക്കിള്‍ (യുവി), സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി , മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ (എംയുവി), മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) അല്ലെങ്കില്‍ ക്രോസ് ഓവര്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടി നല്‍കേണ്ടിവരും. 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള വാഹനങ്ങളും ഈ വിഭാഗത്തില്‍ വരും. ആഡംബര കാറുകളുടെയും വലിയ കാറുകളുടെയും ജിഎസ്ടി സര്‍ക്കാര്‍ 40 ശതമാനമാക്കി വര്‍ധിപ്പിച്ചു.

എന്നിരുന്നാലും, പഴയ ജിഎസ്ടി സ്ലാബിനെ അപേക്ഷിച്ച് ഇത് കുറവാണ് എന്നതാണ് വാസ്തവം. മുമ്പ് ആഡംബര കാറുകള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും ഈടാക്കിയിരുന്നു. ഈ രീതിയില്‍ ഉപഭോക്താക്കള്‍ ആകെ 50 ശതമാനം നികുതി നല്‍കേണ്ടി വന്നു. പുതിയ ജിഎസ്ടി സ്ലാബില്‍ ഇത് ആകെ 40 ശതമാനമായി കുറയുന്നു. 28 ശതമാനമുണ്ടായിരുന്ന ജിഎസ്ടി 18 ശതമാനമായി കുറച്ചെങ്കിലും 22 ശതമാനം സെസില്‍ മാറ്റമില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








