ഇന്ധന ചെലവും റേഞ്ചും: ബിസിനസിന് പറ്റിയത് ഡീസൽ പിക്കപ്പോ ഇവി കാർഗോയോ?

പുതിയ ഏത് ബിസിനസ് ആരംഭിച്ചാലും ചരക്ക് നീക്കത്തിനായി വാഹനങ്ങൾ വേണം. എന്നാൽ ഇപ്പോൾ പലരും ഇലക്ട്രിക് കാർഗോ വാഹനങ്ങൾ വാങ്ങുന്ന പ്രവണത കാണുന്നുണ്ട്. ഇന്ധനവില കുതിച്ചുയരുന്ന ഈ കാലത്ത്, നഗര ഡെലിവറിയും ലൊജിസ്റ്റിക്‌സും നടത്തുന്ന ബിസിനസുകാർക്ക് ഏറ്റവും വലിയ സംശയം ഡീസൽ പിക്കപ്പാണോ നല്ലത്, അതോ ഇലക്ട്രിക് കാർഗോ ഇവി ആണോ എന്നതായിരിക്കും. രണ്ട് വാഹനങ്ങളുടേയും ചിലവും മറ്റ് കാര്യങ്ങൾ എല്ലാം ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. നാളെ നിങ്ങൾക്ക് ഒരു ബിസിനസ് ആരംഭിക്കുമ്പോൾ ഇവി വേണോ ഡീസൽ വേണോ എന്ന ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാൻ ഉപകരിക്കും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഡീസൽ വാഹനങ്ങളെ സംബന്ധിച്ച് ഇന്ധനച്ചെലവ് അൽപ്പം കൂടുതലാണ് എന്ന് പറയേണ്ടി വരും. ലിറ്ററിന് 95 രൂപ വച്ച് കണക്കുകൂട്ടിയാൽ പോലും ദിവസം നല്ല തുക വേണ്ടി വരും,എന്നാൽ അവിടെയാണ് പലരും ഇവികളിലേക്ക് തിരിയുന്നത്. കിലോമീറ്ററിന് ശരാശരി 1.5 വരെയേ ആകുന്നുളളു എന്നതാണ് ആകർഷകമായ കാര്യം. എന്നാൽ ഡീസലിന് 6 രൂപയോളം വരും, വാഹനത്തിൻ്റെ മൈലേജ് അനുസരിച്ച് കൂടുകയും കുറയുകയും ചെയ്യും.മറ്റൊരു കാര്യം വാഹനങ്ങളുടെ സർവീസും മെയിൻ്റെനൻസുമാണ്.

cargo ev vs diesel pickup for business

ഡീസൽ എഞ്ചിനുകൾക്ക് ഓയിൽ,ഫിൽട്ടർ, ക്ലച്ച് - ഗിയർ ബോക്സ് മെയിന്റനൻസ് തുടങ്ങി നിരവധി ചെലവുകൾ ഉണ്ടാകും. എന്നാൽ ഇവികൾക്ക് ഡീസൽ എഞ്ചിനുകളുടേത് പോലെയുളള നിരവധി പാർട്സുകൾ ഇല്ലാത്തത് കൊണ്ട് തന്നെ പരിപാലന ചിലവ് വളരെ കുറവായിരിക്കും. അത് കൊണ്ട് വാഹനം എപ്പോഴും ഓട്ടത്തിൽ ആണെന്നതാണ് ഹൈലൈറ്റ്. ഡീസൽ എഞ്ചിനുകളെ പോലെ ചിലപ്പോൾ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സർവീസുകളൊന്നും ഇവിക്ക് ഉണ്ടാകില്ല.

പെർഫോമൻസിൻ്റെ കാര്യത്തിലേക്ക് വന്നാൽ ഡീസൽ വാഹനങ്ങളെ വെല്ലാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടായിരിക്കും. ഡീസൽ പിക്കപ്പുകൾ ഇപ്പോഴും പേലോഡ് കപ്പാസിറ്റിയിലും നീണ്ട യാത്രകളിലും മുന്നിലാണ്. ഒരിക്കൽ ഫ്യൂവൽ നിറച്ചാൽ 400 കിലോമീറ്റർ വരെ ഓടാൻ ഒരു ബുദ്ധിമുട്ടും വരില്ല. ഇലക്ട്രിക് കാർഗോ വാഹനങ്ങൾക്ക് സാധാരണയായി 100 മുതൽ 200 കിലോമീറ്റർ റേഞ്ച മാത്രമേ നൽകാൻ സാധിക്കു. ദിവസേന നഗരത്തിനുള്ളിൽ ഡെലിവറി ചെയ്യുന്നവർക്കാണ് ഇത് ഏറ്റവും അനുയോജ്യം.

cargo ev vs diesel pickup for business

നിങ്ങളുടെ ബിസിനസ്സ് നഗരത്തിനുള്ളിൽ ദിവസേന ഡെലിവറി, ലോക്കൽ ലോജിസ്റ്റിക്സ്, ഇ-കൊമേഴ്‌സ് ട്രാൻസ്പോർട്ട് എന്നിവയിൽ കേന്ദ്രീകരിച്ചാൽ, കാർഗോ ഇവികളാണ് ഏറ്റവും യോജിക്കുന്നത് ആണ് കാരണം ചെലവ് കുറവ് എന്നതാണ്. എന്നാൽ നിങ്ങൾക്ക് ദൈർഘ്യമേറിയ റൂട്ടുകൾ, ഗ്രാമപ്രദേശങ്ങളിലേക്ക് ട്രാൻസ്പോർട്ട്, വലിയ ലോഡ് എന്നിവയൊക്കെ ആവശ്യമായാൽ, ഡീസൽ പിക്കപ്പുകൾ വാങ്ങുന്നതായിരിക്കും ഏറ്റവും നല്ലത്.

ടാറ്റയുടെ ഐക്കണിക് എയ്‌സ് ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ വേരിയന്റായ എയ്‌സ് ഗോൾഡ്+ വെറും 5.52 ലക്ഷം എക്‌സ്-ഷോറൂം വിലയിൽ സ്വന്തമാക്കാൻ സാധിക്കും.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനൊപ്പം തന്നെ സെഗ്മെൻ്റിലെ ഏറ്റവും കുറഞ്ഞ ചെലവ് ഉറപ്പാക്കുന്ന തരത്തിലാണ് എയ്സ് ഗോൾഡ്+ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വാഹനത്തിൻ്റെ പവർട്രെയിൻ വശങ്ങളിലേക്ക് നോക്കിയാൽ 22 PS പവറും 55Nm ടോർക്കും പുറപ്പെടുവിക്കുന്ന ടർബോചാർജ്ഡ് ഡികോർ എഞ്ചിൻ ലഭിക്കുന്ന എയ്‌സ് ഗോൾഡ് + വൈവിധ്യമാർന്ന ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്നതാണ് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. 900 കിലോഗ്രാം പേലോഡ് ശേഷിയും ഒന്നിലധികം ലോഡ് ഡെക്ക് കോൺഫിഗറേഷനുകളും ഉള്ളതിനാൽ, വൈവിധ്യമാർന്ന കാർഗോ ആവശ്യങ്ങൾക്ക് വൈവിധ്യവും കാര്യക്ഷമതയും ഉടമസ്ഥന് ലഭിക്കുന്നു.

എയ്സ് ഇവിയുടെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 161 കിലോമീറ്ററാണ് ഫുൾ ചാർജിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 130 Nm പീക്ക് ടോർക്ക് നൽകുന്ന 27kW മോട്ടോർ ആണ് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്, എയ്‌സ് ഇവി 1000 പിക്കപ്പ് പൂർണ്ണമായും ലോഡുചെയ്‌ത സാഹചര്യങ്ങളിലും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നവയാണ്. EVOGEN പവർട്രെയിൻ നൽകുന്ന, എയ്‌സ് ഇവി 7 വർഷത്തെ ബാറ്ററി വാറൻ്റിയും 5 വർഷത്തെ സമഗ്ര മെയിൻ്റനൻസ് പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, October 8, 2025, 13:38 [IST]
English summary
Cargo evs vs diesel pickups which one is better for business details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X