റെനോ ട്രൈബർ വാങ്ങാൻ ഉദ്ദേശിക്കുന്നില്ലേ? 7 സീറ്ററിൻ്റെ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ വേറെയും കാറുകളുണ്ട്

ഒരു ഫാമിലി കാർ വാങ്ങാൻ ഇഷ്ടപ്പെടുന്നവർ എംപിവി സെഗ്മെൻ്റായിരിക്കും തെരഞ്ഞെടുക്കുക. 10 ലക്ഷത്തിൽ താഴെ മികച്ച എംപിവി ലഭിക്കുന്നത് റെനോ ട്രൈബർ മാത്രമാണ്. എന്നാൽ എംപിവി വേണ്ട ഹാച്ച്ബാക്ക് മതിയെങ്കിൽ ലിസ്റ്റിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ നിരവധി വാഹനങ്ങളുണ്ട്. ട്രൈബറിൻ്റെ ഫെയ്സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ തന്നെ നിരവധി ബുക്കിങ്ങുകൾ ലഭിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 7 സീറ്റര്‍ എംപിവികളില്‍ ഒന്നാണ് റെനോ ട്രൈബര്‍. അപ്‌ഡേറ്റുകള്‍ നടപ്പാക്കിയിട്ടും 6.29 ലക്ഷം രൂപയെന്ന കൊതിപ്പിക്കുന്ന വിലയിലാണ് ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഫ്രഞ്ച് കമ്പനി ഓഫര്‍ ചെയ്യുന്നത്. നിങ്ങളുടെ അടുത്തുളള റെനോ ഷോറൂമിൽ പോയി വാഹനം കാണാൻ മറക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

ഇനി റെനോ ട്രൈബറിൻ്റെ വിലയ്ക്ക് ലഭിക്കുന്ന മറ്റ് വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ. ലിസ്റ്റിൽ ആദ്യത്തേത് മാരുതി സുസുക്കി സ്വിഫ്റ്റാണ്. 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിന് വരുന്ന എക്സ്ഷോറൂം വില. LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വകഭേദങ്ങളിലാണ് വിപണിയിലെത്തുന്നത്.

cars can bought price of Renault triber

45 ശതമാനം ഹൈ-ടെൻസൈൽ സ്റ്റീലും 20 ശതമാനം അൾട്രാ-ഹൈ ടെൻസൈൽ സ്റ്റീലും ഉപയോഗിച്ചാണ് സ്വിഫ്റ്റ് നിർമിച്ചിരിക്കുന്നതെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ അവകാശവാദം. സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഇബിഡിയുള്ള എബിഎസ്, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് കാർ വരുന്നത്.

അടുത്തത് കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവിയായ എക്സ്റ്ററാണ്. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ വിവിധ വേരിയന്റുകളിൽ എത്തുന്ന ഹ്യുണ്ടായി എക്സ്റ്ററിന് കൊച്ചിയിൽ 7,36,686 രൂപ മുതൽ 11,24,189 രൂപയോളം വരും ഓൺ-റോഡ് വില.

cars can bought price of Renault triber

ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. പരിചിതമായ 1.2 ലിറ്റർ കാപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എക്സ്റ്ററിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 83 bhp പവറിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഹ്യുണ്ടായി എക്സ്റ്റർ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ മൈലേജും വരെ ലഭിക്കുകയും ചെയ്യും.

ഇതുകൂടാതെ സിഎൻജി ഫ്യുവൽ ഓപ്ഷനും എസ്‌യുവിയിലുണ്ട്. മാനുവൽ ഗിയർബോക്‌സുമായി വരുന്ന എക്സ്റ്റർ സിഎൻജിക്ക് 68 bhp കരുത്തിൽ പരമാവധി 95.2 Nm torque വരെയാണ് നൽകാനാവുക. കിലോഗ്രാമിന് 27.1 കിലോമീറ്റർ മൈലേജാണ് എക്സ്റ്റർ സിഎൻജിക്ക് നൽകാനാവുക. ബൂട്ട് സ്പേസിന്റെ പ്രായോഗികത വർധിപ്പിക്കുന്ന ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയും ലഭിക്കുന്നുണ്ട്.

cars can bought price of Renault triber

അടുത്തത് ടാറ്റയുടെ ഉരുക്ക് മോഡലും എൻട്രി ലെവൽ വാഹവുമായ പഞ്ച് ആണ്. ഹ്യുണ്ടായി എക്സ്റ്റര്‍, നിസാന്‍ മാഗ്‌നൈറ്റ്, സിട്രണ്‍ C3, കൈഗര്‍ എന്നീ എതിരാളികളുമായി ഏറ്റമുട്ടുന്ന ടാറ്റ പഞ്ച് 9 വേരിയന്റുകളിലും 6 കളര്‍ ഓപ്ഷനുകളിലും വാങ്ങാനാവും. മൈക്രോ എസ്‌യുവിയുടെ പ്രാരംഭ വില ഇപ്പോള്‍ 6.20 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 10.32 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. റെനോ ട്രൈബറിൻ്റെബേസ് മോഡലിൻ്റെ വിലയ്ക്ക് ലഭിക്കുന്ന കാറുകളാണ് നിങ്ങൾക്ക് പരിചയപ്പെടുത്തിയിരിക്കുന്നതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണേ.

cars can bought price of Renault triber

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 31, 2025, 12:50 [IST]
English summary
Cars that can be bought for the price of renault triber facelift maruti swift to hyundai 120
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X