നിങ്ങൾക്ക് 50000 രൂപ ശമ്പളമുണ്ടോ? എങ്കിൽ ധൈര്യമായി ഈ കാറുകൾ നിങ്ങൾക്ക് വാങ്ങാം

പുതിയ ജോലി സ്വന്തമാക്കിയതിന് ശേഷം ആദ്യം തന്നെ ഒരു കാർ അല്ലെങ്കിൽ ഒരു ബൈക്ക് വാങ്ങുക എന്നതാണല്ലോ ലക്ഷ്യം. ഇഎംഐ ഇട്ട് വാങ്ങുന്നതാണല്ലോ പതിവ്. എന്നാൽ നിങ്ങളുടെ ശമ്പളത്തുക അനുസരിച്ച് വേണം വാഹനം വാങ്ങാൻ എന്നൊരു കാര്യം കൂടി ഓർക്കണം കേട്ടോ. വരുമാനത്തിൽ നിന്ന് കാർ വായ്പയുടെയും, ഇന്ധനത്തിന്റെയും, ഇൻഷുറൻസിന്റെയും ചെലവുകൾ ഉൾപ്പടെ മൊത്തം ചെലവ് കണക്കാക്കണം. 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾ വാങ്ങി പരിപാലിക്കാൻ ഇന്ത്യയിൽ 50000 രൂപ ശമ്പളം മതിയാകും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.ലിസ്റ്റിൽ ആദ്യം തന്നെ മാരുതി സുസുക്കി കാറുകളാണ് എന്നതാണ് പ്രത്യേകത.

ആൾട്ടോ ആണ് ഏതൊരു തുടക്കക്കാരൻ്റേയും പ്രിയപ്പെട്ട വാഹനം. എൻട്രി ലെവൽ മോഡലായത് കൊണ്ട് തന്നെ വലിപ്പത്തിൽ കുഞ്ഞനും മൈലേജിൻ്റെ കാര്യത്തിൽ പുലിയുമാണ് ആൾട്ടോ. സിറ്റി യാത്രയ്ക്ക് ഇത്രയും അനുയോജ്യമായ മോഡൽ വേറെ ഇല്ല എന്നതാണ് ഹൈലൈറ്റ്. നിലവിൽ ഇന്ത്യൻ വിപണിയിൽ വെറും 4.23 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. കാറിന്റെ എൻട്രി ലെവൽ വേരിയന്റ് മുതൽ ടോപ്പ് വേരിയന്റ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

cars people with monthly income of 50k

മറ്റൊരു മോഡലും മാരുതി സുസുക്കി തന്നെയാണ് അത് മറ്റാരുമല്ല എസ്പ്രെസോ ആണ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആയി മാരുതി സുസുക്കി എസ്-പ്രെസോ മാറgകയും ചെയ്തിട്ടുണ്ട്. നേരത്തെ, 4.26 ലക്ഷം രൂപയുണ്ടായിരുന്ന ഈ കാറിന്റെ പ്രാരംഭ വില ഇപ്പോള്‍ 3,49,900 രൂപയായി. മാരുതി എസ്-പ്രെസോയ്ക്ക് കമ്പനി 76,000 രൂപയാണ് വെട്ടിക്കുറച്ചത്. ഈ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന സിഎന്‍ജി വേരിയന്റിന്റെ വില 6.11 ലക്ഷം രൂപയില്‍ നിന്ന് 5.11 ലക്ഷം രൂപയായി കുറഞ്ഞു.

ഇനി ലിസ്റ്റിലുള്ള വാഹനം ടാറ്റ പഞ്ചാണ്. ഒതുക്കമുള്ള രൂപം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മികച്ച റോഡ് പ്രസൻസ് എന്നിവയാൽ ആകർഷിക്കപ്പെടുന്ന പഞ്ച് സ്ത്രീകൾക്കും ഏറെയിഷ്‌ടമാണ്. പഞ്ച് ഇവിയുടെ ഉടമകളിൽ 25 ശതമാനം സ്ത്രീകളാണെന്ന വസ്തുതയും ടാറ്റ മോട്ടോർസ് പുറത്ത് വിട്ടിരുന്നു. മൈക്രോ എസ്‌യുവിക്ക് നിലവിൽ 6.20 ലക്ഷം മുതൽ 10.32 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 9 വേരിയന്റുകളിലും 6 കളർ ഓപ്ഷനുകളിലുമാണ് വണ്ടി സ്വന്തമാക്കാനാവുക. പെട്രോൾ, സിഎൻജി എന്നീ രണ്ട് ഫ്യുവൽ ഓപ്ഷനുകളിൽ ലഭ്യമാണ്.

cars people with monthly income of 50k

1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 86 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതിനാൽ ആരേയും നിരാശപ്പെടുത്തില്ലെന്ന് വേണം പറയാൻ. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി എന്നിവയാണ് ട്രാൻസ്മിഷൻ ചോയ്‌സുകൾ. മൈലേജിലും മോശക്കാരനല്ല കക്ഷി.

ഇനി നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന മറ്റൊരു മോഡലാണ് റെനോ ക്വിഡ്.4.29 രൂപയിലാണ് ക്വിഡിൻ്റെ വില ആരംഭിക്കുന്നത്. ഇതിനേടകം തന്നെ അത്യാവശ്യം വേണ്ട ഫീച്ചറുകള്‍ എല്ലാം സജ്ജീകരിച്ചെത്തുന്ന മികച്ച കാര്‍ ആണ് ക്വിഡ്. ഇവയില്‍ 20.32 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്.

cars people with monthly income of 50k

റെനോ ക്വിഡിൽ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യും. 67 bhp കരുത്തും 91 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിക്കുന്നു. വളരെ കുറഞ്ഞ വിലയ്ക്ക് ഒരു എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഓപ്ഷനാണ് ക്വിഡ്.

cars people with monthly income of 50k

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 4, 2025, 8:00 [IST]
English summary
Cars that people with a monthly income of rs 50 000 can buy in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X