ഇനി ഡ്രൈവർ സീറ്റിൽ കുഷ്യൻ ഇട്ട് ബുദ്ധിമുട്ടണ്ട; 10 ലക്ഷം മുടക്കിയാൽ ഈ ഫീച്ചറും കിട്ടും
എല്ലാവർക്കും എല്ലാ വാഹനങ്ങളും ഓടിക്കാൻ സാധിച്ചുവെന്ന് വരില്ല, കാരണം മറ്റൊന്നുമല്ല, ചിലർക്ക് ഉയരം കുറവായത് കൊണ്ട് കുഷ്യൻ ഇട്ട് ഉയരം ക്രമീകരിക്കാറുണ്ട്. ഇന്ത്യയിൽ 10 ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വില വരുന്ന വാഹനങ്ങളിൽ ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കാൻ സാധിക്കുന്ന ചില മോഡലുകളുണ്ട്. സേഫ്റ്റി, ആധുനിക സൗകര്യങ്ങൾ എന്നിവയിൽ മുന്നിൽ നിൽക്കുന്ന ടാറ്റ പഞ്ച്, മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി എക്സ്റ്റർ, മാരുതി സുസുക്കി ബലേനോ തുടങ്ങിയ മോഡലുകളിൽ നിങ്ങൾക്ക് ഈ ഫീച്ചറുകൾ ലഭിക്കുന്നുണ്ട്. കൂടുതൽ വിശദമായി തന്നെ ഒന്ന് പരിശോധിച്ചാലോ.
ടാറ്റ പഞ്ചിൽ നിന്ന് തുടങ്ങിയാൽ ഈ മൈക്രോ-എസ്‌യുവിക്ക് ആകർഷകമായ രൂപവും നഗരയാത്രകൾക്ക് അനുയോജ്യമായ പ്രായോഗികതയുമുണ്ട് എന്ന് ആദ്യം തന്നെ തെളിയിച്ചിട്ടുളളതാണ്. ഇതിന്റെ അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് വേരിയന്റുകളിൽ സീറ്റ് ഉയരം ക്രമീകരിക്കുന്ന സൗകര്യം ലഭ്യമാണ്. മികച്ച സുരക്ഷാ ഫീച്ചറുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ടാറ്റ പഞ്ചിന്റെ മറ്റ് സവിശേഷതകളാണ്.

മാരുതിയുടെ എക്കാലത്തേയും ഹിറ്റായ സ്വിഫ്റ്റിൽ ZXi, ZXi പ്ലസ് വേരിയന്റുകളിൽ ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള സൗകര്യം സ്റ്റാൻഡേർഡായി വരുന്നുണ്ട്. മികച്ച പ്രകടനവും മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവുമാണ് എല്ലാ മോഡലിൻ്റേയും പ്രത്യേകത എങ്കിലും ഈ ജനപ്രിയ മോഡലിന്റെ പ്രധാന ആകർഷണങ്ങളായി എടുത്തു പറയാനുളളതിൽ കിടിലൻ ലുക്കും കൂടെ ഉൾപ്പെടുത്താവുന്നതാണ്.
ഹ്യുണ്ടായി എക്സ്റ്ററിൻ്റെ മിഡ്, ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കാൻ സാധിക്കും. ഫീച്ചറുകളാൽ സമ്പന്നമായ ഒരു മൈക്രോ-എസ്‌യുവിയാണിതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ആധുനിക ഡിസൈനും മികച്ച ഇന്റീരിയറും എക്സ്റ്ററിനെ വേറിട്ടു നിർത്തുന്നുണ്ട്. ഉയർന്ന വേരിയന്റുകളിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സൺറൂഫ് തുടങ്ങിയ കിടിലൻ ഫീച്ചറുകളും ലഭിക്കുന്നുണ്ട്.

മാരുതി സുസുക്കി ബലേനോയുടെ സീറ്റ, ആൽഫ വേരിയന്റുകളിൽ ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കാൻ സാധിക്കുന്നുവയാണ്. വിശാലമായ ക്യാബിൻ, ഫീച്ചറുകൾ നിറഞ്ഞ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മികച്ച ഇന്ധനക്ഷമത എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു പ്രീമിയം ഹാച്ച്ബാക്കയി ബലേനോ മാറിയിട്ടുണ്ട്. നഗര യാത്രകൾക്കും ഹൈവേ യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ സീറ്റുകൾ ലഭിക്കുന്നത് കൊണ്ട് തന്നെ കംഫർട്ടിൽ ഇവനൊരു പുലിയാണ്.
ടാറ്റ ആൾട്രോസിൽ ഹാച്ച്ബാക്കിന്റെ ഉയർന്ന വേരിയന്റുകളിൽ ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കുന്ന സൗകര്യം ഡ്രൈവിംഗ് കൂടുതൽ സുഖകരമാക്കുന്ന ഫീച്ചറാണ്. 5-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗും മികച്ച റൈഡിംഗ് ഗുണനിലവാരവുമാണ് ആൾട്രോസിന്റെ എടുത്തു പറയേണ്ട പ്രധാനപ്രത്യേകതകൾ. എല്ലാത്തരം റോഡ് സാഹചര്യങ്ങൾക്കും ഇത് അനുയോജ്യവുമാണ്.

സ്റ്റൈലിഷും പ്രാക്ടിക്കാലിറ്റിയും നിറഞ്ഞ ഹാച്ച്ബാക്കാണ് ഹ്യുണ്ടായ് ഗ്രാൻഡ് i10 NIOS, ചില വേരിയന്റുകളിൽ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് സൗകര്യം ലഭ്യമാണ്. സിറ്റി റൈഡിൽ വാഹനത്തിൻ്റെ വലിപ്പം കാരണം എത്ര തിരക്കിനിടയിലും വളരെ സുഖമായി ഡ്രൈവ് ചെയ്യാൻ സാധിക്കുന്നുണ്ട്. കൊടുക്കുന്ന കാിന് മുതലായ ഫീച്ചറുകളും അതിനൊപ്പം തന്നെ 10 ലക്ഷത്തിൽ താഴെ ഇത്രയും നല്ല ക്യാബിൻ ലഭിക്കുന്നതുമായ മോഡലുകൾ വളരെ ചുരുക്കമാണ്.
10 ലക്ഷം രൂപയിൽ താഴെ വില വരുന്ന ഒരു അടിപൊളി എംപിവി ഏതാണെന്ന് ചോദിച്ചാൽ ഏത് ഉറക്കത്തിലും പറയാം അത് റെനോ ട്രൈബറാണെന്ന്. ഈ മോഡലിന്റെ നിരവധി വേരിയന്റുകളിൽ ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള സൗകര്യം ഉണ്ട്. 7 സീറ്റുകളുള്ള ട്രൈബർ, വലിയ കുടുംബങ്ങൾക്ക് പ്രായോഗികവും ബഡ്ജറ്റിന് അനുയോജ്യവുമായ ഒരു ഓപ്ഷൻ തന്നെയാണ്. മോഡുലാർ സീറ്റിംഗ് ക്രമീകരണവും സുഖകരമായ യാത്രാനുഭവത്തിനൊപ്പം ശക്തമായ സസ്പെൻഷൻ സംവിധാനവും ഇതിനുണ്ട്.


Click it and Unblock the Notifications








