HALOGEN ലൈറ്റിൻ്റെ കാലം കഴിഞ്ഞു!6 ലക്ഷം മുതൽ പ്രൊജക്ടർ ഹെഡ്‌ലാംബുകൾ കിട്ടുന്ന കാറുകൾ

2025-ൽ, ഇന്ത്യയിൽ 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന പല കാറുകളിലും പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നുണ്ട്. പലരും പുതിയ വാഹനം വാങ്ങിയതിന് ശേഷം ഹെഡ്‌ലൈറ്റുകൾ മോഡിഫൈ ചെയ്യുന്നതൊരു പതിവാണല്ലോ. മിക്ക മോഡലുകളിലും ഹാലജൻ പ്രൊജക്ടറുകൾ ബേസ് വേരിയൻ്റുകളിൽ ലഭിക്കുമ്പോൾ, എൽഇഡി പ്രൊജക്ടറുകൾ സാധാരണയായി ടോപ്പ്-സ്പെക് മോഡലുകളിലാണ് കാണുന്നത്. എന്നാൽ 10 ലക്ഷത്തിൽ താഴെ ലഭിക്കുന്ന ഈ എൻട്രി ലെവൽ വേരിയൻ്റുകളിൽ പോലും പ്രൊജക്ടറുകൾ നൽകുന്ന ചില കാറുകളും ഇന്ത്യൻ വിപണിയിലുണ്ട്. അവ ഏതൊക്കെയാണെന്ന് വിശദമായി നോക്കിയാലോ

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി നൽകുന്ന ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി ബലേനോ. ഏകദേശം 6.80 ലക്ഷം രൂപ മുതലുള്ള ഡെൽറ്റ വേരിയൻ്റ് മുതൽ ഈ ഫീച്ചർ ലഭ്യമാണ്. അതിനൊപ്പം തന്നെ സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിലെ ബലേനോയുടെ സഹോദര മോഡലായ ടൊയോട്ട ഗ്ലാൻസ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി നൽകുന്നുണ്ട്. 6.39 ലക്ഷം രൂപയുടെ 'G' വേരിയൻ്റിലും ഈ സൗകര്യം ലഭ്യമാണ്.

projector headlamps cars

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിൻ്റെ ടോപ്പ്-സ്പെക് ZXI+ വേരിയൻ്റിലാണ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ വരുന്നത്. ഉയർന്ന വേരിയൻ്റാണെങ്കിലും, ഇതിൻ്റെ എക്സ്-ഷോറൂം വില ഏകദേശം 8.20 ലക്ഷം രൂപയേയുളളു എന്നതാണ് ഹൈലൈറ്റ്. മാരുതിയുടെ താങ്ങാനാവുന്ന എസ്‌യുവി ആയ ബ്രെസ, അതിൻ്റെ അടിസ്ഥാന LXi വേരിയൻ്റിൽ പോലും ബൈ-ഹാലോജൻ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ സ്റ്റാൻഡേർഡായി നൽകുന്നുണ്ട്.

ഹ്യൂണ്ടായി എക്സ്റ്റർ മൈക്രോ-SUV, SX പോലുള്ള ഇടത്തരം മുതൽ ഉയർന്ന വേരിയൻ്റുകളിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ഹെഡ്‌ലാമ്പുകളുള്ള വേരിയൻ്റുകളുടെ എക്സ്-ഷോറൂം വില 8 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. ഹ്യുണ്ടായി എക്സ്റ്ററിന് നേരിട്ടുള്ള എതിരാളിയായ ടാറ്റ പഞ്ച്, അതിൻ്റെ ഉയർന്ന 'ക്രിയേറ്റീവ്' വേരിയൻ്റുകളിലാണ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ നൽകുന്നത്. ഈ വേരിയൻ്റുകളുടെ എക്സ്-ഷോറൂം വില ഏകദേശം 8.85 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.

projector headlamps cars

സ്വിഫ്റ്റ് ഹാച്ച്ബാക്കിൻ്റെ സെഡാൻ പതിപ്പായ മാരുതി സുസുക്കി ഡിസയറിൻ്റെ ടോപ്പ് ZXI+ വേരിയൻ്റിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വേരിയൻ്റിന് ഏകദേശം 8.52 ലക്ഷം രൂപ മുതലാണ് വില. മാരുതി ഡിസയറിന് വെല്ലുവിളിയായി വരുന്ന ഹ്യൂണ്ടായി ഓറയും സെഡാൻ വിഭാഗത്തിലെ പ്രധാനിയാണ് കേട്ടോ.

ഹാലജനായാലും എൽഇഡി ആണെങ്കിലും ക്യത്യമായി പരിപാലിച്ചില്ലെങ്കിൽ മങ്ങിപോകാനുളള സാധ്യതയുണ്ട്. ഒക്‌സിഡേഷന്‍, അള്‍ട്രാവയലറ്റ് രശമികള്‍, അഴുക്ക് അടിഞ്ഞ് കൂടല്‍ എന്നിവ കാരണമാണ് ഹെഡ്‌ലൈറ്റ് ഫോഗിയായി മാറാനുള്ള പ്രധാന കാരണങ്ങള്‍. ഇത് നിങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ തെളിച്ചം കുറയ്ക്കും. പതിവായി കാറിന്റെ ഹെഡ്‌ലൈറ്റ് പരിപാലിച്ചാല്‍ ഈ പ്രശ്‌നം തടയാന്‍ സാധിക്കും.

projector headlamps cars

വെളിച്ചം കുറഞ്ഞ റോഡുകളിലൂടെ വാഹനമോടിക്കേണ്ടിവരികയും കാറിന്റെ നിലവിലുള്ള ഹെഡ്‌ലൈറ്റുകളിൽ നിന്നുള്ള പ്രകാശം അപര്യാപ്തമാണെന്ന് തോന്നുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഓക്‌സിലറി ലൈറ്റുകൾ സ്ഥാപിക്കുകയുമാവാം. അത് ആഫ്റ്റർ മാർക്കറ്റ് ഫിറ്റിംഗാണ് എന്നതിനാൽ ശ്രദ്ധിക്കണം. ഈ അധിക ലൈറ്റുകൾക്ക് നിങ്ങളുടെ ഹെഡ്‌ലൈറ്റുകൾ സപ്ലിമെന്റ് ചെയ്യാനും സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നതിന് കാഴ്ച്ച മെച്ചപ്പെടുത്താനും കഴിയും.

കാറിന്റെ വീക്കായ അല്ലെങ്കിൽ ദുർബലമായ ഇലക്ട്രിക്കൽ സിസ്റ്റം ഹെഡ്‌ലൈറ്റുകളുടെ മൊത്തത്തിലുള്ള തെളിച്ചത്തെ ബാധിക്കാറുണ്ട്. അതിനാൽ ബാറ്ററി, വയറിംഗ്, ആൾട്ടർനേറ്റർ തുടങ്ങിയ ഇലക്ട്രിക്കൽ സിസ്റ്റങ്ങളിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കേണ്ടതും അനിവാര്യമാണ്. എന്തെങ്കിലും തകരാർ കണ്ടാൽ ഉടൻ പരിഹരിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ രാത്രി കാലങ്ങളിൽ ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കാനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 22, 2025, 11:41 [IST]
English summary
Cars under 10 lakh with projector headlamps india 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X