നിങ്ങളുടെ ജീവൻ ഈ കാറുകളിൽ സുരക്ഷിതം! സ്റ്റാൻഡേർഡായി 6 എയർബാഗുകൾ ലഭിക്കുന്ന കാറുകൾ ഇതൊക്കെ
ഒരു വാഹനം വാങ്ങുമ്പോൾ സേഫ്റ്റി ഫീച്ചറുകൾക്കാണ് എല്ലാവരും മുൻഗണന നൽകുന്നത്. അത് കൊണ്ട് തന്നെ ഇപ്പോൾ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകളുടെ സുരക്ഷ വർധിപ്പിക്കുകയാണ്. നിരവധി ബ്രാൻഡുകൾ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ നൽകുന്നുണ്ട്. വിപണിയിൽ ഇത്തരത്തിൽ നിരവധി കാറുകളുണ്ടെങ്കിലും ഏറ്റവും മികച്ച കാറുകളുടെ ലിസ്റ്റ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. സേഫ്റ്റിയുടെ പേരിൽ നിറയെ ആക്ഷേപങ്ങളും കളിയാക്കലുകളും കേൾക്കേണ്ടി വന്ന ബ്രാൻഡാണ് മാരുതി സുസുക്കി. എന്നാൽ ഇപ്പോൾ എല്ലാവരുടേയും വായ് അടപ്പിച്ചു കൊണ്ട് മാരുതി തങ്ങളുടെ ചില മോഡലുകൾക്ക് ആറ് എയർബാഗുകൾ നൽകുന്നുണ്ട്.
ഡിസയറിന്റെയും സ്വിഫ്റ്റിന്റെ സേഫ്റ്റി കൂട്ടിയതിന് പിന്നാലെ മാരുതി അപ്‌ഡേറ്റ് ചെയ്ത മോഡലാണ് സെലേറിയോ. മാരുതി സുസുക്കി സെലേറിയോ 5.64 ലക്ഷം രൂപ വിലയിലാണ് വില്‍ക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് സെലേറിയോ അപ്‌ഡേറ്റ് ചെയ്തിരുന്നു. മൈലേജ്, സേഫ്റ്റി, വില എന്നീ മൂന്ന് ബോക്‌സുകളും ടിക്ക് ചെയ്ത് കഴിഞ്ഞതിനാല്‍ സെലേറിയോ ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് വാങ്ങാന്‍ പറ്റിയ മികച്ച കാറുകളില്‍ ഒന്നായി മാറിയിട്ടുണ്ട്.

അതോടൊപ്പം തന്നെ വെറും 4.23 ലക്ഷം രൂപ മാത്രം വിലയുള്ള ആള്‍ട്ടോ K10 ഇതോടെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറായി മാറി. മുകളില്‍ പറഞ്ഞ വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണെന്ന് ശ്രദ്ധിക്കണേ. മാരുതി പ്രിയരുടെ എൻട്രി ലെവൽ കാറായ ആൾട്ടോയിൽ ഇത്രയും സേഫ്റ്റി നൽകിയത് കൊണ്ട് തന്നെ പപ്പടം എന്ന കളിയാക്കലുകൾ ഇനി ഉണ്ടാവില്ല.
മാരുതിയുടെ എംപിവിയായ എർട്ടിഗയിലും ഹാച്ച്ബാക്കിലെ രാജാവായ ബലേനോയിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകിയിരിക്കുകയാണ്. ആൾട്ടോ K10, സെലേറിയോ, ഈക്കോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി, ഇൻവിക്റ്റോ എന്നിവ ഉൾപ്പെടുന്ന എല്ലാ മാരുതി കാറുകളിലും ഇപ്പോൾ ആറ് എയർബാഗുകൾ ലഭിക്കും. പുതിയ സുരക്ഷാ സവിശേഷതകൾ നിലവിൽ വന്നതോടെ മാരുതി സുസുക്കി രണ്ട് മോഡലുകളുടെയും വിലയും വർധിപ്പിച്ചിട്ടുണ്ട് കേട്ടോ.

7-സീറ്റർ എംപിവിയായ എർട്ടിഗയുടെ വിലയിൽ 1.4 ശതമാനവും ബലേനോയുടെ വിലയിൽ 0.5 ശതമാനവും വർധനവാണ് സംഭവിച്ചിരിക്കുന്നത്. വില വർധനവ് നിലവിൽ വന്നതോടെ മാരുതി എർട്ടിഗയുടെ വില ഇപ്പോൾ 8.96 ലക്ഷം മുതൽ 13.25 ലക്ഷം രൂപ വരെയാണ് വരുന്നത്. അതേസമയം മാരുതി സുസുക്കി ബലേനോയുടെ വില 6.70 ലക്ഷം മുതൽ 9.92 ലക്ഷം വരെയും വരും.
കിയയുടെ സബ് 4 മീറ്റര്‍ എസ്‌യുവിയായ സോനെറ്റും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നു. ഈ കാറും ഇതുവരെ ക്രാഷ് ടെസ്റ്റ് നടത്തിയിട്ടില്ല. 8 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ സിറോസിനേക്കാള്‍ 1 ലക്ഷം രൂപയാണ് വില. കിയയുടെ പരമ്പരാഗത ഡിസൈന്‍ ഭാഷയുമായി വരുന്ന ഈ കാറാണ് നിലവില്‍ കിയയുടെ ബെസ്റ്റ് സെല്ലര്‍.

ഇന്ത്യന്‍ വിപണിയിലെത്തിയ ഏറ്റവും പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ സ്‌കോഡ കൈലാക്കും പട്ടികയിലുണ്ട്. സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇതിന്റെ വില 7.89 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. കുഷാഖ്, സ്ലാവിയ തുടങ്ങിയ കാറുകള്‍ നിര്‍മിച്ച അതേ MQB A0 IN പ്ലാറ്റ്ഫോമിലാണ് കുഷാക്കും പണിതിരിക്കുന്നത്. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്്റ്റി റേറ്റിംഗാണ് ഈ രണ്ട് കാറുകളും നേടിയത്. അതേ ബില്‍ഡ് ക്വാളിറ്റി കുഷാക്കിനും കാണും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








