ചൈന പ്ലീസ് സ്റ്റെപ്പ് ബാക്ക് എന്ന് കേന്ദ്രം; ഇവികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ മുടക്കാൻ പോകുന്നത് കോടികൾ

ഇലക്ട്രിക് വാഹന മേഖലയിലേക്ക് കൂടുതൽ സഹായവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. വിദേശ നിക്ഷേപം പ്രത്യേകിച്ച് ചൈനയുടെ സഹായം തൽക്കാലം ആവശ്യമില്ല എന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായിട്ടാണ് ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതിന് 14,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, പവർട്രെയിൻ എന്നീ സാങ്കേതിക വിദ്യകൾ ഇതിനോടകം തന്നെ വികസിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ പലതും ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ എത്തുന്നത്.

വരാൻ പോകുന്ന അഞ്ച് വർഷങ്ങൾ രാജ്യത്ത് തന്നെ ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ 14000 കോടിയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.

2030 എത്തുന്നതോടെ പ്രതിവര്‍ഷം 20 ലക്ഷം കോടി രൂപ വരുമാനമുള്ള വ്യവസായമായി ഇലക്ട്രിക് വാഹനങ്ങള്‍ മാറുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞത്. രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ ഇവി നയം രൂപീകരിച്ച് രജിസ്‌ട്രേഷന്‍, റോഡ് നികുതികള്‍ പൂര്‍ണമായി ഒഴിവാക്കി കൊടുക്കുന്നു. തെലങ്കാനയാണ് ഇവി നയം ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച സംസ്ഥാനം.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ സബ്സിഡി ആവശ്യമില്ലെന്നാണ് ഗഡ്കരി പറഞ്ഞത്. ഐസിഇ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവികള്‍ക്ക് ഇപ്പോള്‍ തന്നെ വളരെ കുറഞ്ഞ ജിഎസ്ടിയാണ് ഈടാക്കുന്നതെന്നും അതിനാല്‍ വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡി ആവശ്യപ്പെടുന്നത് കുറച്ച് കൂടുതലാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇവികള്‍ മുഖ്യധാരയിലേക്ക് എത്തിത്തുടങ്ങിയതിനാല്‍ അവയുടെ ചെലവ് കുറയ്ക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകള്‍ പുല്‍കുന്ന തിരക്കിലാണ് നിര്‍മാതാക്കള്‍. അങ്ങനെ വരുമ്പോള്‍ സമീപഭാവിയില്‍ തന്നെ ഐസി എഞ്ചിന്‍ വാഹനങ്ങളും ഇവികളും തമ്മിലുള്ള അന്തരം ഇല്ലാതാകും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിളോട് ജനങ്ങള്‍ മുഖംതിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇവ സ്വീകരിക്കപ്പെടുന്നതിനായി സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കേണ്ടതായുണ്ടായിരുന്നു.

സര്‍ക്കാര്‍ സബ്‌സിഡി പൂര്‍ണമായി ഒഴിവാക്കിയാല്‍ വില കൂടുമോ എന്നറിയാന്‍ ആയിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. ഭാരത സര്‍ക്കാര്‍ സബ്‌സിഡികള്‍ പൂര്‍ണമായി എടുത്തുകളയാന്‍ തീരുമാനിച്ചാല്‍ ഇവികളുടെ വിലകള്‍ തീര്‍ച്ചയായും ഉയരും. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാറുകള്‍ക്ക് പുതിയ പ്രധാനമന്ത്രി ഇ-ഡ്രൈവ് സ്‌കീമിന് കീഴില്‍ സബ്സിഡി നല്‍കുന്നില്ല എന്നതായിരുന്നു ശ്രദ്ധേയം.

ഇവികളുടെ വില വർധനവിനെ പറ്റി നോക്കിയാൽ 2025 ജനുവരി 1 മുതല്‍ എംജി വിന്‍ഡ്‌സര്‍ ഇവിയുടെ മൂന്ന് വേരിയന്റുകളുടെയും വില 50,000 രൂപ കൂട്ടി. v3cars വെബ്സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം പട്ടിക പ്രകാരം പഴയ വിലയെ അപേക്ഷിച്ച് പുതിയ ഇവിക്ക് മൂന്ന് ശതമാനത്തിലധികമാണ് വില വര്‍ധനവ്. എന്നിരുന്നാലും എംജി മോട്ടോര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇപ്പോഴും പഴയ വിലകളാണ് ദൃശ്യമാകുന്നത്. ഉടന്‍ തന്നെ വെബ്സൈറ്റിലും പരിഷ്‌കരിച്ച വില പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 7, 2025, 14:57 [IST]
English summary
Central government planning to invest 14000 crores in ev segment details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X