ഇനി ഇടിപരീക്ഷ കഴിഞ്ഞിട്ട് മത്സരയോട്ടം! ബസുകൾക്ക് ക്രാഷ് ടെസ്റ്റ് നിർബന്ധമാക്കി

കാറുകൾക്ക് ക്രാഷ് ടെസ്റ്റ് ഇപ്പോൾ നിർബന്ധമാണ്, എന്നാൽ ബസുകൾക്ക് ക്രാഷ് ടെസ്റ്റ് നടത്താറുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഇനി മതസരയോട്ടം നടത്തുന്ന ബസ് ഡ്രൈവർമാർ സൂക്ഷിച്ചോ. എല്ലാ ബസുകൾക്കും ക്രാഷ് ടെസ്റ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. പതിനാല് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസുകൾ തൊട്ടാണ് ക്രാഷ് ടെസ്റ്റിന് വിധേയരാകേണ്ടത്. ഇടിപരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ബസ് റോഡിലിറക്കാൻ സാധിക്കു. അല്ലാത്ത പക്ഷം രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കില്ല എന്നും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്.

ബസ് ബോഡി കോഡ് അനുസരിച്ചാൽ ബസുകളുടെ കോച്ച് നിർമിക്കുന്നത്, എന്നാൽ ഇതുവരെ ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നില്ല. കേന്ദ്ര സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് ബസുകളുടെ കോച്ച് നിർമിക്കുന്നതെന്ന് നിർമാതാക്കളുടെ സത്യവാങ്ങ്മൂലത്തിന്റെ ഉറപ്പിലായിരുന്നു ഇതു വരെ രജിസ്ട്രേഷൻ നടത്തിയിരുന്നത്. എന്നാൽ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്.

crash test mandatory for bus coaches

ഇനി മുതൽ എല്ലാ ബസുകളും പുനെയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയിലെ പരിശോധനാകേന്ദ്രത്തിൽ കർശന സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷമേ സർട്ടിഫിക്കറ്റ് ലഭിക്കു. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കൂടുതൽ ബസുകളും ഇത്തരത്തിൽ ഒരു രീതിയിലുമുളള സുരക്ഷ പരിശോധനകൾ നടത്തിയിട്ടില്ല എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ബസുകൾ നിരത്തിലേക്ക് ഇറങ്ങുമ്പോൾ യാത്രക്കാരുടെ ജീവന് ഭീഷണിയാണ്.

ബസുകളുടെ കാര്യം പറയുമ്പോൾ കെഎസ്ആർടിസിയുടെ കാര്യം എങ്ങനെ പറയാതിരിക്കും. ബസുകളുടെ മൈലേജിനെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ബസുകൾക്ക് ലഭിക്കുന്നത് ശരാശരി 4.03 കിലോമീറ്ററാണ് ഒരു ലിറ്റർ ഡീസലിൽ കിട്ടുന്ന ഇന്ധനക്ഷമത. അതിനൊക്കെ പുറമേ ഡീസല്‍ ചോര്‍ച്ച, എയര്‍ ലീക്ക്, ബ്രേക്ക് ജാമിങ്, ക്ലെച്ച് സ്ലിപ്പിങ്, ട്രാഫിക് ബ്ലോക്ക് തുടങ്ങി ഡീസല്‍ ചെലവ് വര്‍ധിക്കുന്ന നിരവധി കാരണങ്ങളുമുണ്ട് കേട്ടോ. നല്ല ബസുകളും മികച്ച റോഡുകളുമുണ്ടെങ്കില്‍ മാത്രമേ ഇന്ധനം ലാഭിക്കാന്‍ സാധിക്കുകയുള്ളൂ.

crash test mandatory for bus coaches

കെഎസ്ആർടിസി ഇപ്പോൾ അത്യാധുനിക ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലിങ്ക്,വോള്‍വോ, എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍, മിനി ബസ് എന്നിങ്ങനെ ഇത്രയും വിഭാഗത്തിലാണ് പുതിയ ബസുകള്‍ അവതരിപ്പിച്ചിരിക്കുന്നത് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചായിരിക്കും പുതിയ ലിങ്ക് സര്‍വീസുകള്‍ നടത്തുക.

ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസ്. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം തന്നെ ഇരുനിറത്തിലുള്ള ലെതര്‍ സീറ്റുകളും ബസിൽ നൽകിയിട്ടുണ്ട്. ഓരോ സീറ്റിലും പ്രത്യേകം ചാര്‍ജിങ്ങ് സ്ലോട്ട്, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട് എന്നതാണ് ബസിനെ കൂടുതൽ കളർഫുൾ ആക്കുന്ന കാര്യങ്ങൾ.

കഴിഞ്ഞിട്ടില്ല സ്ലീപ്പര്‍ ബസിൽ ബെര്‍ത്തില്‍ എസി വെൻ്റ് നൽകിയിട്ടുണ്ട്, റീഡിങ് ലൈറ്റ്, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് വയ്ക്കാനായി സ്ഥലം, കര്‍ട്ടന്‍ എന്നിവയെല്ലാം ബസിനെ കൂടുതൽ പ്രീമിയം ആക്കാൻ സഹായിക്കുന്നുണ്ട് എന്ന് പ്രത്യേകം പറയണം. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ് നൽകിയിരിക്കുന്നത്. പുതിയ എല്ലാ ബസിലും വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവിയും പുറത്തും അകത്തും നിരീക്ഷണ ക്യാമറകളും ഉണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 25, 2025, 17:56 [IST]
English summary
Central government to make crash test mandatory for bus coaches details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X