പെട്രോള്‍ കാര്‍ ഉടമകള്‍ ജാഗ്രതൈ! E30 പെട്രോള്‍ കൊണ്ടുവരാന്‍ കേന്ദ്രം, മൈലേജ് കുറയും, 'പണി' കൂടും

വണ്ടി ഉപയോഗിക്കുന്നവരില്‍ അധികമാളുകളും E20 ഇന്ധനങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും. 1 ലിറ്റര്‍ പെട്രോളിലോ ഡീസലിലോ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന രീതിയാണിതെന്ന് പറയാം. അതായത് 1 ലിറ്റര്‍ പെട്രോളില്‍ 200 മില്ലി എഥനോള്‍ കലര്‍ത്തിയാല്‍ അതിനെ E20 ബ്ലെന്‍ഡഡ് പെട്രോള്‍ എന്ന് വിളിക്കാം. ഈ വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പെട്രോള്‍ വാഹനങ്ങളും ബൈ-ഫ്യൂവല്‍ വാഹനങ്ങള്‍ പോലുള്ള ഐസി എഞ്ചിന്‍ വാഹനങ്ങള്‍ E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നിശ്ചിത സമയപരിധിക്ക് അഞ്ച് വര്‍ഷം മുമ്പ് 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന ലക്ഷ്യം ഇന്ത്യ മറികടന്നിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ 2030-ഓടെയാണ് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വളരെ നേരത്തെ തന്നെ 2025 ഏപ്രില്‍ ഒന്നിന് രാജ്യത്തുടനീളമുള്ള എല്ലാ ഫ്യുവല്‍ സ്റ്റേഷനുകളും E20 പെട്രോള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതമായതോടെ ലക്ഷ്യം കൈവരിക്കാനായി. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് പരിസ്ഥിതി സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനൊപ്പം അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് അടിവരയിടുന്നത്.

gadkari petrol pump

ഇപ്പോള്‍ 2030 ആകുമ്പോഴേക്കും 30 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ത്വരിതപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 30 ശതമാനം എഥനോള്‍ ബ്ലെന്‍ഡിംഗ് എന്ന പുതിയ ലക്ഷ്യത്തിലെത്താന്‍, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം E30 പെട്രോള്‍ പുറത്തിറക്കുന്നതിനുള്ള തന്ത്രങ്ങള്‍ വിലയിരുത്തി വരികയാണ്.

E30 ഇന്ധനം രാജ്യത്തെ നഗരങ്ങളില്‍ ഘട്ടം ഘട്ടമായി ലഭ്യമാക്കണോ അതോ രാജ്യമെമ്പാടും ഒരേസമയം ലഭ്യമാക്കുന്ന ഏകീകൃത നടപടിയോ സ്വീകരിക്കേണ്ടത് എന്ന ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിന്റെ ഉപയോഗം വ്യാപകമാക്കുന്നതിനും അതിലേക്കുള്ള മാറ്റം സുഖമമാക്കുന്നതിനും ഈ തീരുമാനം നിര്‍ണായകമാണ്. പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ അളവ് കൂടുന്നത് പെട്രോള്‍ കാര്‍ ഉടമകളെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ല.

e20 petrol

കുറഞ്ഞ പരിസ്ഥിതി മലിനീകരണം, അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കല്‍, കര്‍ഷകരെ പിന്തുണയ്ക്കല്‍ എന്നീ ഗുണങ്ങള്‍ ഇതുകൊണ്ട് ഉണ്ടെങ്കിലും അവ വാഹനത്തിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കുമെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന പെട്രോള്‍ കാറുകള്‍ E20 കംപ്ലയിന്റ് പവര്‍ട്രെയിനുമായാണ് വരുന്നത്. ഹോണ്ടയടക്കമുള്ള കമ്പനികള്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തന്നെ വാഹന നിര E20 ഇന്ധനത്തിന് അനുസൃതമായി പരിഷ്‌കരിച്ചിരുന്നു.

ഇന്ധനത്തില്‍ എഥനോളിന്റെ അളവ് കൂടുന്നത്, പ്രത്യേകിച്ച് 25 ശതമാനത്തില്‍ കൂടുതലാകുന്നത് എഞ്ചിന്‍ കാര്യക്ഷമതയെയും ഇന്ധനക്ഷമതയെയും ബാധിച്ചേക്കാം. മാത്രമല്ല, E20 കംപ്ലയിന്റ് അല്ലാത്ത പഴയ വാഹനങ്ങള്‍ക്ക് എഥനോളിന്റെ സ്വഭാവം കാരണം കൂടുതല്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇത് ഈര്‍പ്പം ആഗിരണം ചെയ്യുന്നതിലൂടെ ഇന്ധന ടാങ്കുകള്‍, സീലുകള്‍, ഗാസ്‌കറ്റുകള്‍, ഫ്യുവല്‍ ലൈനുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്.

e20 petrol

പെട്രോളില്‍ ഉയര്‍ന്ന തോതില്‍ എഥനോള്‍ കലര്‍ത്തുവാനുള്ള ഈ നീക്കം, കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കമുള്ള ഇന്ത്യയുടെ വിശാലമായ പാരിസ്ഥിതിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു. കൂടാതെ സുസ്ഥിര ഇന്ധന ഉപയോഗത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പായി ഇത് അടയാളപ്പെടുത്തുന്നു. എന്നിരുന്നാലും E30 പെട്രോള്‍ വരുന്നതിന് മുമ്പ് നിലവിലുള്ളതും പഴയതുമായ പെട്രോള്‍ കാര്‍ ഉടമകളുടെ ആശങ്കകള്‍ക്ക് ചെവി കൊടുക്കേണ്ടതുണ്ട്.

E30 പെട്രോളിയം കൊണ്ടുവരാനുള്ള സര്‍ക്കാറിന്റെ ലക്ഷ്യത്തിനൊപ്പം ഈ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് വിശ്വസിക്കാം. നിശ്ചയിച്ച സമയത്തിന് മുമ്പേ തന്നെ ഇന്ധനത്തില്‍ 20 ശതമാനം എഥനോള്‍ ബ്ലെന്‍ഡിംഗ് എന്ന ലക്ഷ്യം മറികടന്നത് കൂടുതല്‍ സുസ്ഥിരമായ ഇന്ധനങ്ങളിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ കാണിക്കുന്നു. 2030 ആകുമ്പോഴേക്കും പെട്രോളില്‍ എഥനോള്‍ മിശ്രിതം 30 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ഘട്ടം ഘട്ടമായാണോ അതോ ഒറ്റയടിക്കോ ഈ നടപ്പിലാക്കുകയെന്നാണ് ഇനി അറിയേണ്ടത്.

ഏതായാലും സര്‍ക്കാര്‍ തീരുമാനം പരിപാടിയുടെ വിജയത്തിലും വാഹനങ്ങളുടെ പെര്‍ഫോമന്‍സിലും നിര്‍ണായക സ്വാധീനം ചെലുത്തും. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒരുപക്ഷേ കുറച്ച് പേര്‍ എങ്കിലും വൈദ്യുതി വാഹനങ്ങളിലേക്ക് മാറാനും സാധ്യത കാണുന്നു. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് 30 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ വില്‍ക്കാനുള്ള തീരുമാനത്തെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Thursday, April 17, 2025, 17:08 [IST]
English summary
Centre aims 30 percent ethanol blending by 2030 e30 petrol could affect engine efficiency mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X