എല്ലാവർക്കും വേണ്ടത് ഈ കാറുകൾ, മൂന്നിലൊന്ന് കച്ചോടം കൈയ്യടക്കി ചൈനീസ് ബ്രാൻഡുകൾ

പണ്ട് വിരലിൽ എണ്ണാൻ കഴിയുന്ന ബ്രാൻഡുകൾ മാത്രമായിരുന്നു ഇന്ത്യയിലുളളതെങ്കിൽ ഇപ്പോൾ നിരവധി ബ്രാനഡുകൾ ഇന്ത്യൻ വിപണി കൈയ്യടക്കിയിരിക്കുകയാണ്. അതിൽ പ്രത്യേകിച്ച് ചൈനീസ് ബ്രാൻഡുകളുടെ കടന്നുവരവോടെ ഉപഭോക്താക്കളെ കൈയിലെടുത്തിരിക്കുകയാണ്. കിടിലൻ ഫീച്ചറുകളും ടെക്നോളജികൾ കുത്തിനിറച്ച മോഡലുകളിലൂടെ ഇന്ത്യൻ ബ്രാൻഡുകളോടുളള സെൻ്റിമെൻസ് കുറയുകയും ചെയ്തു. ബിവൈഡി,എംജി,അങ്ങനെ 2019 -ൽ ഒറ്റ വാഹനം പോലും വിൽക്കാതിരുന്ന ബ്രാൻഡുകൾക്ക് ഇപ്പോൾ ഒരു മാസം തന്നെ 4000 യൂണിറ്റുകൾക്ക് മുകളിൽ കച്ചോടം ലഭിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ ജനങ്ങൾ സ്വീകരിച്ചു എന്നതിൻ്റെ തെളിവാണല്ലോ ഇത്.വിശദമായി ഒന്ന് പരിശോധിച്ചാലോ.

ഇന്ത്യൻ ബ്രാൻഡുകളുടെ കാര്യത്തിലേക്ക് നോക്കിയതിന് ശേഷം മറ്റ് ബ്രാൻഡുകളിലേക്ക് പോകാം.ടാറ്റയും മഹീന്ദ്രയും എല്ലാം വിൽപ്പനയിൽ മുന്നിൽ തന്നെയുണ്ട്. 2025 ജനുവരി മുതൽ കഴിഞ്ഞ മാസം വരെ 101,724 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. രാജ്യത്ത് ഗംഭീര വിഷപ്പന നടത്തിയ ബ്രാൻഡ് പ്രത്യേകിച്ച് ചൈനീസ് കമ്പനിയുടെ കാര്യം നോക്കിയാൽ എംജി തന്നെയാണ് മുന്നിൽ. അതിൽ തന്നെ എംജി വിൻഡ്സറിന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്.

China Based Car Brands Have Grabbed Around 33 Percentage Of Indias Ev Market

ഇന്ത്യയിൽ 1 ലക്ഷം ഇവികളുടെ വിൽപ്പന എന്ന നേട്ടം കൈവരിക്കാൻ എംജിയെ സഹായിച്ചത് വിൻഡ്സറാണ് എന്നതാണ് ഹൈലൈറ്റ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എംജി കാറായി വിൻഡ്സർ ഇവി മാറി. 4,445 യൂണിറ്റുകളാണ് ഇതിന്റെ വിൽപ്പന. ലോക്തതിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് ഭീമനായ ടെസ്ലയോട് പോലും മുട്ടി നിൽക്കുന്ന ബിവൈഡി ബ്രാൻഡു രാജ്യത്ത് നിരവധി യൂണിറ്റുകളാണ് വിൽക്കുന്നത്.

ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ പോസിറ്റീവ് സൂചനകള്‍ ഉണ്ടെങ്കിലും. റേഞ്ച് ഉത്കണ്ഠ കാരണം പലരും ഇവ വാങ്ങാന്‍ മടിക്കുന്നു. അതിനാല്‍ ഈ വിഭാഗത്തില്‍ വില്‍പ്പന അത്ര മികച്ചതല്ല. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആകെ 11 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 8.95 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചിരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

China Based Car Brands Have Grabbed Around 33 Percentage Of Indias Ev Market

വിന്‍ഡ്‌സറിലൂടെ എംജി പയറ്റിയ പുത്തന്‍ വില നിര്‍ണയ പദ്ധതി അക്ഷരാർത്ഥത്തിൽ വലിയ രീതിയിൽ തന്നെ വിജയകരമായിട്ടുണ്ട്. ബാറ്ററി ആസ് എ സര്‍വീസ് (BaaS) എന്ന പരിപാടി ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ അഥവാ ബാറ്ററിക്ക് വാടക നല്‍കുന്ന രീതിയാണ് ഇത്. വാഹനത്തിന്റെ പ്രാരംഭ വില ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ബാസ് സ്‌കീം കാരണം വിന്‍ഡ്‌സര്‍ ഇവി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി മാറി.

മാസങ്ങളായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ഇവി വിന്‍ഡ്‌സര്‍ ആണ്. മാത്രമല്ല, തങ്ങളുടെ വില്‍പ്പനയുടെ 70-80 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുക എന്ന് എംജി ലക്ഷ്യം വെച്ചിരുന്നു. ഇപ്പോള്‍ കമ്പനിയുടെ പ്രതിമാസ വില്‍പ്പനയുടെ 70 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ഇലക്ട്രിക് കാറുകളാണ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ എംജിയുടെ വിപണി വിഹിതം 35 ശതമാനമായി ഉയര്‍ന്നതായി കമ്പനി അറിയിച്ചു.

China Based Car Brands Have Grabbed Around 33 Percentage Of Indias Ev Market

ബിവൈഡിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ലൈനപ്പുകളൊന്ന് വിപുലീകരിക്കാനുളള നീക്കത്തിലാണ്. ജപ്പാനില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കെയ് കാര്‍ അവതരിപ്പിക്കാന്‍ പോകുകയാണ് BYD. ജാപ്പനീസ് കെയ് കാറുകളുടെ സവിശേഷതകളുമായി ചേര്‍ന്നുപോകുന്ന ഡിസൈനാണ് BYD പുറത്തിറക്കാന്‍ പോകുന്ന ഈ മോഡലിനുള്ളത്. ഇന്ത്യയിലേക്ക് ഈ മോഡൽ എത്തിയാൽ പിന്നെ ബ്രാൻഡിനെ പിടിച്ചാൽ കിട്ടൂല്ല എന്ന കാര്യം ഉറപ്പാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 20, 2025, 14:15 [IST]
English summary
China based car brands have grabbed around 33 percentage of indias ev market details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X