ചൈനയുടെ ഇമേജ് മാറ്റി വണ്ടിക്കമ്പനികള്‍! ലോകത്ത് വില്‍ക്കുന്ന ഇലക്ട്രിക് കാറുകളില്‍ 76% ചൈനീസ്

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പതിയെ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളോട് ബൈ പറഞ്ഞ് വൈദ്യുത വാഹനങ്ങള്‍ അടക്കമുള്ള ബദല്‍ വാഹനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട് ലോകരാജ്യങ്ങള്‍. മലിനീകണമുണ്ടാക്കുന്നില്ലെന്നത് മാത്രമല്ല ഇവികളുടെ പെര്‍ഫോമന്‍സും വാഹനപ്രേമികളെ അവയിലേക്ക് അടുപ്പിക്കുന്നു. ലോകത്ത് ഇലക്ട്രിക് വാഹന വിപ്ലവത്തിന് ചൂട്ടുംപിടിച്ച് മുന്നിലുള്ളത് ചൈനീസ് കമ്പനികളാണ്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ മുന്‍പന്തിയിലാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ലോകോത്തര മോഡലുകളുടെ വരെ കാര്‍ബണ്‍ കോപ്പി പതിപ്പുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ മുതല്‍ ബിവൈഡി അടക്കമുള്ള വമ്പന്‍ കമ്പനികള്‍ വരെ ചൈനയിലുണ്ട്.

റോ മോഷന്‍ അടുത്തിടെ പുറത്തിറക്കിയ ഡാറ്റ പ്രകാരം ആഗോള ഇലക്ട്രിക് വാഹന, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വിപണിയുടെ 76% വിഹിതവും ഇപ്പോള്‍ ചൈനീസ് ബ്രാന്‍ഡുകളാണ് കൈയടക്കി വെച്ചിരിക്കുന്നത്. അമേരിക്കയില്‍ ഒരു കാര്‍ പോലും വില്‍ക്കാതെ ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ അവര്‍ ആധിപത്യം പുലര്‍ത്തുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം.

byd

ചൈനക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ വിപണിയാണ് യുഎസ്എ എന്ന കാര്യം പരിഗണിക്കുമ്പോള്‍ ഇത് വലിയ നേട്ടമാണ്. അമേരിക്ക ഒഴികെയുള്ള ലോകത്തിലെ മറ്റ് വികസിത രാജ്യങ്ങളില്‍ അവര്‍ ശക്തമായ വില്‍പ്പനയാണ് വാരിക്കൂട്ടുന്നത്. ചൈനീസ് കാര്‍ ബ്രാന്‍ഡുകള്‍ക്ക് അമേരിക്കയില്‍ വില്‍പ്പന നടത്താന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ ആഗോള ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ അവയുടെ സംഭാവന 76 ശതമാനത്തില്‍ വളരെ കൂടുതലാകുമായിരുന്നു.

യൂറോപ്പിലെ വില്‍പ്പന പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ വിറ്റ 578,000 ഇലക്ട്രിക് വാഹനങ്ങളില്‍ ഏകദേശം 4% ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ളവയായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നാണ് ജര്‍മനി. യുകെയിലും ഫ്രാന്‍സിലും യഥാക്രമം മൊത്തം ഇലക്ട്രിക് വാഹന വില്‍പ്പനയുടെ 7%, 5% എന്നിവ പിടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, ബെല്‍ജിയം എന്നിവിടങ്ങളില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ വിപണിയുടെ 6%, 5%, 8%, 3% എന്നിങ്ങനെ കൈവശം വെച്ചിരിക്കുന്നു.

zhidou rainbow mini ev

വന്‍കരയില്‍ സ്‌പെയിന്‍ (10%), ഓസ്ട്രിയ (100%) എന്നീ രാജ്യങ്ങളിലെ ഇലക്ട്രിക് വാഹന വില്‍പ്പനയിലാണ് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ മേധാവിത്തമുള്ളത്. യൂറോപ്യന്‍ ഇതര വിപണികളിലും ചൈനീസ് കമ്പനികള്‍ക്ക് മികച്ച വില്‍പ്പന ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. ന്യൂസിലാന്‍ഡില്‍ 15%, ഓസ്ട്രേലിയയില്‍ 26%, മലേഷ്യയില്‍ 52%, ഇസ്രായേലില്‍ 64%, മെക്‌സിക്കോയില്‍ 70%, നേപ്പാളില്‍ 74%, ഇന്തോനേഷ്യയില്‍ 75%, തായ്ലന്‍ഡില്‍ 77%, ബ്രസീലില്‍ 82% എന്നിങ്ങനെയാണ് ചൈനീസ് ബ്രാന്‍ഡുകളുടെ ഇലക്ട്രിക് വാഹന വില്‍പ്പന.

ഇന്ത്യയില്‍ ചൈനീസ് ബ്രാന്‍ഡായ BYD പ്രീമിയം കാര്‍ മോഡലുകള്‍ മാത്രമാണ് നിലവില്‍ വില്‍പ്പനക്കെത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രാന്‍ഡിന് കാര്യമായ നേട്ടം അവകാശപ്പെടാനില്ല. എന്നാല്‍ ചൈനയില്‍ നിന്നുള്ള SIAC-യുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ മോറിസ് ഗാരേജസ് നിലവില്‍ വന്‍ മുന്നേറ്റം നടത്തുന്നുണ്ട്. ചൈനയിലെ വൂളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ്ഡ് പതിപ്പായ എംജി വിന്‍ഡ്‌സര്‍ ഇവിയാണ് നിലവില്‍ രാജ്യത്തെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍.

byd sealion

കുറഞ്ഞ വിലയില്‍ കൂടുതല്‍ കാറുകള്‍ കൊണ്ടുവന്നാല്‍ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ നേട്ടമുണ്ടാക്കാം. എന്നാല്‍ അവര്‍ക്ക് നയതന്ത്രപ്രശ്‌നങ്ങള്‍ ഒരു തടസ്സമാണ്. ചൈനീസ് കമ്പനികളുടെ ഈ വിജയത്തിന് പിന്നില്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. ഈ വാഹനങ്ങള്‍ വില്‍ക്കുന്ന പല രാജ്യങ്ങളിലും ശക്തമായ പ്രാദേശിക കാര്‍ വ്യവസായം ഇല്ലാത്തതാകാം ഒന്ന്. ഇലക്ട്രിക് വാഹന വിപപണി ശൈശവദശയിലുള്ള വിപണിയില്‍ അവര്‍ക്ക് എളുപ്പത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ശേഖരം ചൈനയിലാണെന്നതിനാല്‍ ബാറ്ററി നിര്‍മ്മാണ ചെലവ് കുറവാണെന്നതും ചൈനീസ് ഇവി ബ്രാന്‍ഡുകളുടെ വിജയത്തിന് കാരണമായി കണക്കാക്കാം. 2009 -2023 കാലയളവില്‍ ചൈനീസ് ഇവി ബ്രാന്‍ഡുകള്‍ക്ക് ലഭിച്ച 231 ബില്യണ്‍ യുഎസ് ഡോളര്‍ സബ്സിഡി കാരണം അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ മത്സരാധിഷ്ഠിത വിലയില്‍ വില്‍ക്കാന്‍ അവരെ അനുവദിക്കുന്നു. വില മാത്രമല്ല പണത്തിനൊത്ത മൂല്യവും നല്‍കുന്നവയാണ് ചൈനീസ് ഇവികള്‍ എന്നത് ജനങ്ങളെ അവയിലേക്ക് അടുപ്പിക്കുന്നു.

More from DriveSpark

Article Published On: Saturday, March 1, 2025, 9:00 [IST]
English summary
Chinese car manufacturers command 76 percentage share of global ev plug in hybrid market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X