പഞ്ചും ഫ്രോങ്ക്സും ഓടിയൊളിച്ചോ! ഫൈവ് സ്റ്റാറിൻ്റെ കരുത്തുമായി സിട്രൺ എയർക്രോസ്
സേഫ്റ്റിക്ക് ആണ് ഇപ്പോൾ പുതിയ വാഹനം വാങ്ങാൻ പോകുന്നവരുടെ എല്ലാം പ്രാധാന്യം. ഫൈവ് സ്റ്റാർ റേറ്റിങ്ങുളള വാഹനങ്ങൾക്ക് വലിയ ഡിമാൻ്റുണ്ട്. ഇപ്പോഴിതാ ഭാരത് NCAP-ൽ C3 എയർക്രോസിന് ഫൈവ് സ്റ്റാർ റേങ്ങിങ്ങ് ലഭിച്ചിരിക്കുകയാണ്. മുതിർന്നവരുടെ സുരക്ഷയിൽ ഈ എസ്‌യുവി 27.05/32 സ്കോർ നേടിയിട്ടുണ്ട്, കുട്ടികളുടെ സുരക്ഷയിൽ എയർക്രോസിന് 40/49 പോയിൻ്റുകളും ലഭിച്ചിരിക്കുന്നത്. ഫോർ സ്റ്റാർ റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്. സിട്രൺ പരീക്ഷിച്ച മോഡൽ ഫൈവ് സീറ്റർ 1.2 ലിറ്റർ ടർബോ പെട്രോൾ ഓട്ടോമാറ്റിക് വേരിയൻ്റാണ്, എന്നാൽ എ്ലാ വേരിയൻ്റുകൾക്കും ഇത് ബാധകമാണ്.
വിശദമായി നോക്കിയാൽ ക്രാഷ് ടെസ്റ്റിൽ, ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ C3 എയർക്രോസിന് 11.05/16 സ്കോർ ആണ് ലഭിച്ചിരിക്കുന്നത്, സൈഡ് ഇംപാക്ട് ടെസ്റ്റിൽ പൂർണ്ണമായി 16/16 സ്കോർ ചെയ്യാൻ സാധിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി, ഡൈനാമിക് ക്രാഷ് ടെസ്റ്റുകളിൽ 24/24 എസ്‌യുവി പരമാവധി പോയിന്റുകൾ നേടാൻ സാധിച്ചിട്ടുണ്ട്, അതേസമയം CRS ഇൻസ്റ്റാളേഷനിൽ 12/12 ഉം വാഹന വിലയിരുത്തൽ സ്‌കോറിൽ 4/13 ഉം നേടി.

സിട്രണിന്റെ പ്രീമിയം ഹാച്ച്ബാക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാങ്ങാനാവുന്നത്. ലോവർ വേരിയന്റുകളിൽ 80 bhp കരുത്തിൽ പരമാവധി 115 Nm ടോർക്ക് നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുക. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ NA പെട്രോളിനൊപ്പം വാഗ്‌ദാനം ചെയ്യുകയുള്ളൂ.
അതേസമയം ടോപ്പ് വേരിയന്റുകളിൽ 109 bhp പവറിൽ പരമാവധി 190 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ടർബോ മോഡലുകൾ വാങ്ങാനാവുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ലിറ്ററിന് 19.3 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സിട്രൺ അവകാശപ്പെടുന്നത്.

ടർബോ പെട്രോൾ ഓട്ടോമാറ്റിക് 18.3 കിലോമീറ്റർ മെലേജ് നൽകുമെന്നും കമ്പനി പറയുന്നു. കൂടാതെ സിട്രൺ C3 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകളിൽ ഒരു സിഎൻജി കിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഡീലർ തലത്തിൽ 93,000 രൂപ അധികമായി നൽകിയാൽ റീട്രോഫിറ്റ് ചെയ്യാം. പുതിയ C3X ഷൈൻ ടർബോ മാനുവലിൽ അധികമായി 25,000 രൂപ മുടക്കിയാൽ 360-ഡിഗ്രി ക്യാമറ ഇൻസ്റ്റാൾ ചെയ്യാനും കഴിയും.
എൻട്രി ലെവൽ C3, C3X ഹാച്ച്ബാക്ക് മോഡലുകൾക്ക് വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 84,000 രൂപ വില കുറയുമെന്നാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. പുതുക്കിയ ജിഎസ്ടി നിരക്കുകൾക്ക് ശേഷം സിട്രൺ C3-യുടെ എക്സ്ഷോറൂം വില 4.80 ലക്ഷം രൂപയിൽ നിന്നായിരിക്കും ആരംഭിക്കുക. അതായത് മാരുതിയുടെ ചെറുകാറുകൾ നോക്കുന്നവർക്ക് സിട്രൺ ഇനി മുതൽ നല്ലൊരു ഓപ്ഷനായിരിക്കുമെന്ന് ചുരുക്കം.

സിട്രൺ അടുത്തിടെ ഇന്ത്യൻ വിപണിയിൽ 12.89 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്ക് ഫുൾ-ലോഡഡ് ബസാൾട്ട് X ശ്രേണി പുറത്തിറക്കിയിരുന്നു. പ്രോക്സി-സെൻസ് PEPS, സ്പീഡ് ലിമിറ്റർ ഉള്ള ക്രൂയിസ് കൺട്രോൾ, 7 വ്യൂവിംഗ് മോഡുകളുള്ള ഹാലോ 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഇലക്ട്രോക്രോമിക് ഐആർവിഎം, എൽഇഡി വിഷൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫ്രണ്ട് ഫോഗ് ലാമ്പുകളും എൽഇഡി ഡിആർഎല്ലും പോലുള്ള നൂതന ഫീച്ചറുകളോടെയാണ് കൂപ്പെ എസ്‌യുവി വിപണനത്തിന് ഇറങ്ങുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








