കഴിഞ്ഞ മാസം വില്‍പ്പന 0 യൂണിറ്റ്! ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റര്‍ എസ്‌യുവികളിലൊന്നിനാണ് ഈ ഗതി

ഇന്ത്യയില്‍ കോംപാക്റ്റ് എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം അതായത് 2025 ഏപ്രിലില്‍ ഈ സെഗ്മെന്റില്‍ മികച്ച വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. 17,000 യൂണിറ്റിലധികം എസ്യുവികള്‍ വിറ്റഴിച്ച് ഹ്യുണ്ടായി ക്രെറ്റ സെഗ്‌മെന്റില്‍ ഒന്നാം സ്ഥാനം നേടിയെന്ന് മാത്രമല്ല ഇന്ത്യയിലെ നമ്പര്‍ വണ്‍ കാറായി മാറുകയും ചെയ്തു. മറ്റ് പല കാറുകളും മികച്ച വില്‍പ്പന നേടുമ്പോഴും ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ പുറത്തിറക്കുന്ന എയര്‍ക്രോസ് എന്ന മോഡല്‍ നിരാശപ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിയെ ബ്രാന്‍ഡ് അംബാസഡറായി കൊണ്ടുവന്നിട്ടും അതിന്റെ മെച്ചമൊന്നും കാണുന്നില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025 ഏപ്രിലില്‍ ഒറ്റ ഉപഭോക്താവ് പോലും സിട്രണ്‍ എയര്‍ക്രോസ് കാര്‍ വാങ്ങാനായി ഷോറൂമില്‍ കയറിയില്ല. കഴിഞ്ഞ 6 മാസത്തെ കണക്ക് പരിശോധിച്ചാല്‍ സിട്രണ്‍ എയര്‍ക്രോസിന്റെ വില്‍പ്പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. 2024 നവംബറിലാണ് 6 മാസത്തിനിടെ ഏറ്റവും മികച്ച കച്ചവടം നടന്നത്. 201 യൂണിറ്റായിരുന്നു അന്നത്തെ വില്‍പ്പന. തുടര്‍ന്നുള്ള മാസങ്ങളില്‍ 107 യൂണിറ്റുകള്‍ വിറ്റ 205 ജനുവരിയില്‍ മാത്രമാണ് വില്‍പ്പന മൂന്നക്കം കടന്നത്.

citroen aircross suv front profile

2025 മാര്‍ച്ചില്‍ 69 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന നിലയില്‍ നിന്നാണ് ഏപ്രിലില്‍ മോഡല്‍ സംപൂജ്യനായി മാറിയത്. 12 മാസം മുമ്പ് 2024 ഏപ്രിലില്‍ 69 യൂണിറ്റ് വില്‍പ്പനയുണ്ടയിരുന്ന സ്ഥാനത്ത് നിന്നാണ് വില്‍പ്പനയില്‍ വമ്പന്‍ ഇടിവുണ്ടായത്. .7 സീറ്റര്‍ എന്ന പ്രായോഗികത വാഗ്ദാനം ചെയ്യുന്ന മിഡ്-സൈസ് സ്‌പോര്‍ട് യൂട്ടിലിറ്റി സെഗ്മെന്റിലെ ഏക മോഡലായിട്ടാണ് എയര്‍ക്രോസിന് ഈ ഗതി.

എയര്‍ക്രോസ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 108 bhp പവറില്‍ പരമാവധി 205 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് ഇതില്‍ ആദ്യത്തേത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റിന്റെ ഓപ്ഷനും എസ്‌യുവിയുടെ ബേസ് വേരിയന്റുകളില്‍ ലഭ്യമാണ്.

citroen aircross suv interior

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ചോയ്‌സുകളിലുള്ളത്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, വലിയ അലോയ് വീലുകള്‍, വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാമാണ് എകസ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ഫീച്ചര്‍ സമ്പന്നമായ ക്യാബിനും ഈ ഫോറിന്‍ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ ഇന്റര്‍ഫേസ് സഹിതമുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, 4 സ്പീക്കര്‍ ഓഡിയോ, ഇന്‍-കാര്‍ കണക്റ്റഡ് ടെക്നോളജി, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്‍ഡോകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍ എന്നിവയും എയര്‍ക്രോസില്‍ ഒരുക്കിയിട്ടുണ്ട്.

citroen aircross suv airbags

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് എന്നിവ പോലുള്ള സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ടാറ്റ കര്‍വ് പോലുള്ള വമ്പന്‍മാരുമായാണ് സിട്രണ്‍ എയര്‍ക്രോസ് ഏറ്റുമുട്ടുന്നത്.

നിലവില്‍ സിട്രണ്‍ എയര്‍ക്രോസിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.62 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 14.60 ലക്ഷം രൂപ വരെയാണ്. കഴിഞ്ഞ മാസം എസ്‌യുവിക്ക് ചെറുതായി വില വര്‍ധിച്ചിരുന്നു. എന്നിരുന്നാലും സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും താങ്ങാനാവുന്ന വില തന്നെയാണ് എയര്‍ക്രോസിനുള്ളത്. എന്നിട്ടും കാര്‍ വാങ്ങാന്‍ ഷോറൂമില്‍ ആള് കയറാത്തത് എന്തുകൊണ്ടാണെന്ന് സിട്രണ്‍ വിലയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 20, 2025, 15:57 [IST]
English summary
Citroen aircross registered 0 unit sales in 2025 april details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X