എയർക്രോസ് X, ഇവനാണ് ഇനി മെയിൻ! സിട്രണിൻ്റെ പുതിയ എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കുടുംബമൊത്തോ കൂട്ടുകാരുമായിട്ടോ ഒരു ട്രിപ്പ് പോകണമെന്ന് കാലങ്ങളായി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ സിട്രൺ എസ്‌യുവി നിരയിലേക്ക് ഒരു പുതിയ അവതാരം കൂടി അവതരിച്ചിരിക്കുകയാണ്. മറ്റാരുമല്ല, ഭാരത് NCAPക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയെടുത്ത് ആരാധകരെ സൃഷ്ടിച്ച പുതിയ എയർക്രോസ് X മോഡൽ ചില മാറ്റങ്ങളോടെ വന്നെത്തിയിരിക്കുന്നത്. കുടുംബസ്നേഹികൾക്കും ഒരുപാട് സൗഹൃദവലയങ്ങൾ ഉള്ളവർക്കും ഒരുപോലെ തെരെഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ എസ്‌യുവിയാണിവൻ. സ്വന്തമാക്കാൻ ഇറങ്ങുംമുമ്പ് ഇവൻ്റെ പുതിയ അപ്ഡേറ്റുകൾ എന്തെല്ലാമെന്ന് അറിയേണ്ടേ.

ഡിസൈൻ: ബോൾഡും, ആധുനികവുമായ എസ്‌യുവി സ്വഭാവത്തെയും എടുത്തുക്കാണിക്കുന്ന കിടിലൻ ഡിസൈൻ ആണ് പുത്തൻ എയർക്രോസ് X മോഡലിന് നൽകിയിരിക്കുന്നത്. സ്ലീക്ക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ ഡിആർഎൽകൾ, ഒപ്പം എസ്‌യുവിയുടെ ഐഡൻ്റിറ്റി എടുത്തുകാണിക്കുന്നതിനായി ഒരു X ബാഡ്ജ് എന്നിവയാണ് മുൻവശത്തെ പ്രധാന മിനുക്കുപ്പണികൾ.

Citroen Aircross X

ഡീപ് ഫോറസ്റ്റ് ഗ്രീൻ നിറത്തോടുകൂടിയാണ് എയർക്രോസ് X പതിപ്പിൻ്റെ വരവ്. കൂടാതെ ഓപ്ഷണൽ ഡ്യുവൽ-ടോൺ റൂഫും ഇതിനോടൊപ്പം ചേരുന്നതിനാൽ ഒരു പ്രീമിയം ലുക്ക് നൽകാനും സഹായിക്കുന്നുണ്ട്. ഇത്തരം അപ്ഡേറ്റുകളെല്ലാം ഡിസൈനിൽ വരുന്നതുകൊണ്ടുതന്നെ എയർക്രോസിൻ്റെ പുത്തൻ അവതാരം പെട്ടെന്ന് തന്നെ ആരുടേയും മനസിൽ കയറിപ്പറ്റുമെന്ന് ഉറപ്പാണ്.

ഇൻ്റീരിയർ: പുറത്തെ ഡിസൈൻ പോലെതന്നെ അകത്തെ ഇൻ്റീരിയർ ഡിസൈനിലും അപ്ഡേറ്റിൻ്റെ കാര്യത്തിൽ യാതൊരു വിട്ട് വീഴച്ചയും കാണിക്കുന്നില്ല. വെൻ്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, മനോഹരമായ ഗോൾഡൻ ആക്സൻ്റുകളാൽ മെച്ചപ്പെടുത്തിയ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ എന്നിവ ഉപയോഗിച്ച് എസ്‌യുവിയുടെ അകത്തളം മുമ്പത്തെക്കാൾ കൂടുതൽ ആഡംബര പൂർണമാക്കിയിട്ടുണ്ട്.

പുതിയ സിട്രൺ എയർക്രോസിലെ ഏറ്റവും പ്രധാന മാറ്റം ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ ഇൻ്റലിജൻ്റ് അസിസ്റ്റൻ്റായ CARA ഇതിൽ അവതരിച്ചിരിക്കുന്നു എന്നതാണ്. ഇതെല്ലാം കൂടിയായപ്പോൾ ഫ്രഞ്ച് വാഹന നിർമാതാക്കളുടെ എയർക്രോസ് X ഇന്ത്യയിലെ മറ്റ് മിഡ്-സൈസ് എസ്‌യുവികൾക്ക് ഒരു കടുത്ത എതിരാളിയായി മാറുകയും ചെയ്തു.

എഞ്ചിൻ: സിറ്റി ഡ്രൈവിംഗിനും ഹൈവേ ക്രൂയിസിംഗിനും അനുയോജ്യമായ ഒരു സൂപ്പർസ്റ്റാർ പ്രകടനമാണ് സിട്രൺ എയർക്രോസ് X പതിപ്പിന് നൽകാൻ കഴിയുന്നത്. രണ്ട് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ആദ്യത്തേത് ഏകദേശം 82 bhp പവർ ഉത്പാദിപ്പിക്കുന്ന ഒരു നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും രണ്ടാമത്തേത് 110 bhp കരുത്ത് നൽകാൻ ശേഷിയുള്ള ടർബോചാർജ്ഡ് എഞ്ചിനുമാണ്.

ഒപ്പം വേരിയൻ്റിനെ ആശ്രയിച്ച് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുകയും ചെയ്തിരിക്കുന്നതിനാൽ പ്രായോഗികതയും വൈവിധ്യവും കൈവരിക്കാൻ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ ദൈനംദിന യാത്രകൾക്കും ദീർഘദൂര ഡ്രൈവുകൾക്കും ഒരുപോലെ എല്ലാവരെയും ആകർഷിപ്പിക്കാനുള്ള ശക്തി എയർക്രോസ് X മോഡലിനുണ്ട്.

സേഫ്റ്റി: സമഗ്രമായ സവിശേഷതകളും ശക്തമായ ക്രാഷ്-ടെസ്റ്റ് റെക്കോർഡും ഉപയോഗിച്ച് സിട്രൺ എയർക്രോസ് X സേഫ്റ്റിക്ക് മുൻഗണന നൽകുന്നുണ്ട്. മുതിർന്നവരുടെ സുരക്ഷക്ക് ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷക്ക് 4-സ്റ്റാർ റേറ്റിംഗും നേടാൻ വാഹനത്തിനായിട്ടുണ്ട്. ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ ഉൾപ്പെടെ 6 എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) പോലുള്ള ഫീച്ചറുകളും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞില്ല, ഇതുകൂടാതെ ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, എളുപ്പത്തിലുള്ള പാർക്കിംഗിനായി റിയർ പാർക്കിംഗ് സെൻസറുകൾ, റിയർവ്യൂ ക്യാമറ, സുരക്ഷിതമായ ചൈൽഡ് സീറ്റ് ഇൻസ്റ്റാളേഷനായി ISOFIX ആങ്കറുകൾ എന്നിവ എസ്‌യുവിയുടെ അധിക സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഈ സംവിധാനങ്ങൾ എയർക്രോസ് X എസ്‌യുവിയെ വിശ്വസനീയവും സൗഹൃദപരവുമായ എസ്‌യുവിയാക്കി മാറ്റുന്നു.

വില: എയർക്രോസ് X യുവ തലമുറ എസ്‌യുവികളുടെ ഒരു കരുത്തുറ്റ എതിരാളിയായി മാറിക്കഴിഞ്ഞിരിക്കുകയാണിപ്പോൾ. 8.29 ലക്ഷം രൂപ പ്രാരംഭ വിലയായി വരുന്ന പുതിയ സിട്രൺ എസ്‌യുവി ഏതൊരു സാധാരണക്കാരനും എളുപ്പം ആക്സസ് ചെയ്യാവുന്നതും പുതിയ എസ്‌യുവി തെരെഞ്ഞെടുപ്പിൽ ഇടംവലം നോക്കാതെ സ്വന്തമാക്കാൻ സാധിക്കുന്നതുമാണ്. മുമ്പത്തെക്കാൾ കേമനായതിനാൽ വിൽപ്പനയും ഇനി പൊടിപൊടിക്കുമെന്ന് കരുതാം.

More from DriveSpark

Article Published On: Thursday, October 9, 2025, 17:55 [IST]
English summary
Citroen aircross x top things you should know before buying
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X