15 പുതിയ ഫീച്ചറുകള്‍, 19.3Km മൈലേജ്! പുതിയ ഫോറിന്‍ കാറിന്റെ വില 7.91 ലക്ഷം മാത്രം

കിടിലന്‍ മോഡലുകള്‍ പുറത്തിറക്കിയിട്ടും ക്ലച്ച് പിടിക്കാതെ പോല സിട്രണ്‍ തന്ത്രം മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചിരുന്നു. സിട്രണ്‍ 2.0 - 'ഷിഫ്റ്റ് ഇന്റു ദ ന്യൂ' എന്ന തന്ത്രത്തിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനി തങ്ങളുടെ പുതിയ മോഡലായ C3X (Citroen C3X ) ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. സാധാരണ C3 മോഡലിനെക്കാള്‍ മികച്ച ഫീച്ചറുകളോടെയാണ് C3X എത്തുന്നത്. ട്വിസ്റ്റുകളുള്ള ഹാച്ച്ബാക്ക് എന്ന് C3 മോഡലിനെ വിശേഷിപ്പിക്കാനുള്ള സിട്രണിന്റെ തീരുമാനം പാളിയതിന്റെ അടിസ്ഥാനത്തില്‍ C3X എസ്‌യുവി എന്ന വിശേഷണവുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പുത്തന്‍ ഫ്രഞ്ച് എസ്‌യുവിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ വായിക്കാം.

അളവുകള്‍ നോക്കുമ്പോള്‍ പുതിയ എസ്‌യുവിക്ക് 1,378 mm റിയര്‍ ഷോള്‍ഡര്‍ റൂം, 2,540 mm വീല്‍ബേസ്, 315 ലിറ്റര്‍ ബൂട്ട് എന്നിവ ലഭിക്കുന്നു. പുതിയ C3X ശ്രേണി പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, കോസ്‌മോ ബ്ലൂ, പെര്‍ല നെര ബ്ലാക്ക്, ഗാര്‍നെറ്റ് റെഡ് എന്നീ അഞ്ച് മോണോടോണ്‍ നിറങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ രണ്ട് ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളിലും വേരിയന്റിനെ ആശ്രയിച്ച് മൂന്ന് ഇന്റീരിയര്‍ ഫിനിഷുകളിലും ലഭ്യമാണ്.

citroen c3x launched in india

C3X-ല്‍ സാധാരണ സിട്രണ്‍ C3-യെ അപേക്ഷിച്ച് 15 പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നു. സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഈ അധിക സവിശേഷതകള്‍ നല്‍കിയിരിക്കുന്നത്. സിട്രണിന്റെ പ്രോക്‌സി-സെന്‍സ് പാസീവ് എന്‍ട്രി, പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം, സെഗ്മെന്റില്‍ ആദ്യമായി ഹാന്‍ഡ്സ് ഫ്രീ ആക്‌സസ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്പീഡ് ലിമിറ്റര്‍ എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റുകള്‍.

ഹാലോ 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, എല്‍ഇഡി വിഷന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഇന്റീരിയര്‍ ലൈറ്റിംഗ് എന്നിവയാണ് പുതിയ സവിശേഷതകള്‍. മെട്രോപൊളിറ്റന്‍ ലെതറൈറ്റ് ഉപയോഗിച്ച് പൊതിഞ്ഞ ഇന്‍സ്ട്രുമെന്റ് പാനല്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോടുകൂടിയ 26 സെന്റിമീറ്റര്‍ (10.25 ഇഞ്ച്) സിട്രണ്‍ കണക്റ്റ് ടച്ച്സ്‌ക്രീന്‍ എന്നിവ ഉപയോഗിച്ച് ക്യാബിന്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.

citroen c3x interior

ഇന്ത്യയിലെ കടുത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രോപ്പിക്കലൈസ്ഡ് ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ് സിസ്റ്റവും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ്. പിന്‍ഭാഗത്തെ USB ടൈപ്പ്-സി ചാര്‍ജിംഗ് പോയിന്റ്, 315 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നിവ ഈ മോഡലിനെ കൂടുതല്‍ പ്രായോഗികമാക്കുന്നു. സിട്രണ്‍ C3X രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്.

82 PS പവര്‍ നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. രണ്ടാമത്തെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് മോട്ടോര്‍ 110 PS പവര്‍ നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക്ക് ഓപ്ഷനില്‍ ലഭ്യമാണ്.

citroen c3x rear profile

പെര്‍ഫോമന്‍സ് നോക്കിയാല്‍ ടര്‍ബോ വേരിയന്റ് 10 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പുത്തന്‍ എസ്‌യുവി ലിറ്ററിന് 19.3 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതായി ARAI സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാക്കിയ സിട്രണിന്റെ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് സസ്‌പെന്‍ഷന്‍ ഒരു 'ഫ്‌ലൈയിംഗ് കാര്‍പെറ്റ്' റൈഡ് അനുഭവം സമ്മാനിക്കും.

ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ഇബിഡിയോടുകൂടിയ എബിഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹൈ-സ്പീഡ് അലര്‍ട്ട്, പെരിമെട്രിക് അലാറം എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. പുത്തന്‍ മോഡലില്‍ തങ്ങള്‍ പ്രാദേശികവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അതുവഴി മികച്ച മൂല്യം, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ് എന്നിവ ഉറപ്പാക്കാന്‍ സാധിച്ചതായും സിട്രണ്‍ പറയുന്നു.

സിട്രണ്‍ C3X-ന്റെ വില 7.91 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ടര്‍ബോ ഓട്ടോമാറ്റിക് വേരിയന്റിന് 9.89 ലക്ഷം രൂപയാണ് വില (എക്‌സ്-ഷോറൂം). തിരഞ്ഞെടുത്ത ട്രിമ്മുകളില്‍ ഹാലോ 360 ഡിഗ്രി ക്യാമറ സിസ്റ്റം പെയ്ഡ് ആഡ്-ഓണ്‍ ആയി തിരഞ്ഞെടുക്കാനും സാധിക്കും. പുത്തന്‍ എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. 2025 സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തില്‍ കസ്റ്റമര്‍ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന. ഷോറൂം ഡിസ്‌പ്ലേ ഈ മാസം പകുതിയോടെ ആരംഭിക്കും.

More from DriveSpark

Article Published On: Tuesday, August 12, 2025, 13:52 [IST]
English summary
Citroen c3x launched in india price colours specs mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X