വില്‍ക്കുന്നത് 5 കാറുകള്‍, ഷോറൂമിലെത്തുന്ന 70% പേരും വാങ്ങുന്നത് ഈ കാര്‍! കാരണം വളരെ സിമ്പിളാണ്

ഇന്ത്യയില്‍ കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്ന പ്രമുഖ ഫോറിന്‍ ബ്രാന്‍ഡ് ആണ് സിട്രണ്‍. ഒരു ഇലക്ട്രിക് കാര്‍ അടക്കം അഞ്ച് മോഡലുകളാണ് ഫ്രഞ്ച് കമ്പനി നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടെ കമ്പനി ആദ്യമായി വില്‍പ്പനയില്‍ മൂന്നക്കം കടന്നത് 2025 ഒക്‌ടോബര്‍ മാസം ആയിരുന്നു. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ 2025 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ സിട്രണ്‍ പുറത്തുവിട്ടിട്ടുണ്ട്. ഒക്‌ടോബര്‍ മാസത്തെ പ്രകടനം സിട്രണിന് നവംബറില്‍ തുടരാന്‍ സാധിച്ചോ എന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. ബ്രാന്‍ഡിന് പോയ മാസം ഇന്ത്യയില്‍ നിന്ന് എത്ര പുതിയ ഉപഭോക്തക്കളെ ലഭിച്ചുവെന്ന് നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.

മികച്ച ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിന് ഷോറൂമുകളുടെ അഭാവം സിട്രണിന്റെ വില്‍പ്പനയെ (Citroen Sales) പ്രതികൂലമായി ബാധിക്കുന്നതായാണ് പൊതു വിലയിരുത്തല്‍. അഞ്ച് കാര്‍ മോഡലുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു സിട്രണ്‍ മോഡലിന് മാത്രമാണ് വലിയ ഡിമാന്‍ഡ് ഉള്ളതെന്ന് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നു. സിട്രണ്‍ വില്‍ക്കുന്ന 100 കാറുകളിലും 70 എണ്ണവും ഈ ഒരു മോഡലാണ്.

citroen c3 side

നവംബറില്‍ ആകെ 1224 കാറുകളാണ് സിട്രണ്‍ വിറ്റഴിച്ചത്. ഒക്ടോബറില്‍ വിറ്റ 1426 കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ അരങ്ങേറിയത് ഒക്ടോബറില്‍ ആയതിനാല്‍ നവംബറില്‍ വില്‍പ്പന കുറഞ്ഞതില്‍ അദ്ഭുതപ്പെടാനില്ല. സിട്രണ്‍ C3, ബസാള്‍ട്ട് കൂപ്പെ എസ്‌യുവി. C3 എയര്‍ക്രോസ്, eC3, C5 എയര്‍ക്രോസ് എന്നിങ്ങനെ അഞ്ച് മോഡലുകളാണ് കമ്പനി നിലവില്‍ ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്.

ഇതില്‍ 861 യൂണിറ്റ് വില്‍പ്പനയുമായി C3 ഹാച്ച്ബാക്കാണ് ബെസ്റ്റ് സെല്ലറായി മാറിയത്. ബസാള്‍ട്ട് എസ്‌യുവി കൂപ്പെ 139 യൂണിറ്റ് വില്‍പ്പന നേടി. 208 യൂണിറ്റായിരുന്നു എയര്‍ക്രോസ് എസ്‌യുവിയുടെ വില്‍പ്പന. C3 ഹാച്ചിന്റെ ഇലക്ട്രിക് പതിപ്പായ eC3 വാങ്ങാന്‍ 16 പേര്‍ കഴിഞ്ഞ മാസം ഷോറൂമില്‍ എത്തി. അതേസമയം C5 എയര്‍ക്രോസിന്റെ ഒരു യൂണിറ്റ് പോലും നവംബറില്‍ വിറ്റുപോയില്ല.

അതേസമയം, ഒക്ടോബറില്‍ 897 C3 കാറുകളും, 217 ബസാള്‍ട്ട് കൂപ്പെയും, 227 C3 എയര്‍ക്രോസ് കാറുകളും, 83 eC3 കാറുകളും, 2 C5 എയര്‍ക്രോസ് കാറുകളുമാണ് വിറ്റിരുന്നത്. ഇതില്‍ C3 ആണ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2025 ജൂണിന് ശേഷം ഒക്‌ടോബറില്‍ മാത്രമാണ് C5 എസ്‌യുവി അക്കൗണ്ട് തുറന്നത്.

ഇക്കൂട്ടത്തില്‍ എന്‍ട്രി ലെവല്‍ കാര്‍ ആയ C3 തന്നെയാണ് ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത്. വലുപ്പത്തെക്കുറിച്ച് പറയുകയാണെങ്കില്‍, 3981 mm നീളവും, 1733 mm വീതിയും, 1604 mm ഉയരവും, 2450 mm വീല്‍ബേസും ഈ കാറിനുണ്ട്. 6 എയര്‍ബാഗുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ വിന്‍ഡോ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

citroen c3 interior

C3 മോഡലില്‍ 80 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു. 108 bhp പവറും 190 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും ഇതില്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പമാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതേ എഞ്ചിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ 108 bhp പവറും 205 Nm ടോര്‍ക്കും നല്‍കുന്നു. ഇതേ കാറിന്റെ സിഎന്‍ജി വേരിയന്റും വില്‍പ്പനയിലുണ്ട്. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.3 കിലോമീറ്ററും സിഎന്‍ജിക്ക് കിലോഗ്രാമിന് 28.1 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്.

citroen c3 front

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം 5.25 ലക്ഷത്തിന് വിറ്റിരുന്ന ഈ കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില വെറും 4.80 ലക്ഷം രൂപയായി മാറിയിരുന്നു. ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഭാഗമായി വേരിയന്റിന് അനുസരിച്ച് 1 ലക്ഷം രൂപയ്ക്ക് അടുത്ത് ഈ കാറിന് വിലക്കുറവ് ലഭിച്ചിരുന്നു. സമീപകാലത്ത് C3 എന്ന മോഡലില്‍ നിന്ന് വില്‍പ്പനയുടെ ഭൂരിഭാഗവും വില്‍പ്പന ലഭിക്കാനുള്ള കാരണം ഇതിന്റെ വിലക്കുറവ് തന്നെ ആയിരിക്കാം.

സിട്രണ്‍ പുറത്തിറക്കുന്ന കാറുകള്‍ ഒന്നും തന്നെ അത്ര മോശം കാറുകള്‍ അല്ലായിരുന്നിട്ട് കൂടി വില്‍പ്പന മന്ദഗതിയിലാകാനുള്ള കാരണം കമ്പനിയുടെ വില്‍പ്പന, സര്‍വീസ് ശൃംഖല ഇനിയും വ്യാപിച്ചിട്ടില്ല എന്നതാണ്. മെട്രോ നഗരങ്ങളില്‍ നിന്ന് മാറി ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് കൂടി തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നത് വില്‍പ്പന മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് നിരീക്ഷണം.

More from DriveSpark

Article Published On: Monday, December 15, 2025, 15:02 [IST]
English summary
Citroen cars sales in india november 2025 c3 hatchback becomes best seller
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X