ചെലവും കുറയും, സമാധാനം കൂടും! ഷോറൂമില്‍ ആളെ കയറ്റാന്‍ 18-ാമത്തെ അടവ് പുറത്തെടുത്ത് സിട്രണ്‍

ഏതൊരു ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും വാറണ്ടി നോക്കുന്നവരാണ് ഇന്ത്യക്കാര്‍. കാറുകളുടെ കാര്യത്തിലും വലിയ വ്യത്യാസമില്ല. അടുത്ത കാലത്തായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം കൈവരുത്തുന്നതിനായി ബ്രാന്‍ഡുകള്‍ സ്റ്റാന്‍ന്‍േറഡ് വാറണ്ടി ദീര്‍ഘിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ തന്ത്രം പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ നാട്ടുകാരുടെ പാത പിന്തുടര്‍ന്ന് സിട്രണും തങ്ങളുടെ വാഹനങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ സിട്രണ്‍ C3, ബസാള്‍ട്ട്, എയര്‍ക്രോസ് മോഡലുകള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ വാറണ്ടി ഉണ്ടായിരിക്കും. ഫ്രഞ്ച് ബ്രാന്‍ഡിന്റെ പുതിയ തീരുമാനത്തെ കുറിച്ച് വിശദമായി വായിക്കാം.

ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ട് കുറച്ച് കാലമായെങ്കിലും കാര്യമായി ക്ലച്ച് പിടിക്കാത്ത വിഷമത്തിലാണ് സിട്രണ്‍. എതിരാളികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത വിലയില്‍ കാറുകള്‍ പുറത്തിറക്കിയിട്ടും ഷോറൂമില്‍ ആളുകള്‍ കയറാത്തത് ബ്രാന്‍ഡിനെ ആശങ്കഴിലാഴ്ത്തുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുത്തന്‍ സംരംഭം.സിട്രണ്‍ വാഹനങ്ങള്‍ക്കുള്ള പുതിയ വാറണ്ടി നയം ഉടനടി പ്രാബല്യത്തില്‍ വരും.

citroen showroom

eC3 ഇലക്ട്രിക് വാഹനം ഒഴികെയുള്ള സിട്രണ്‍ മോഡലുകള്‍ക്കാണ് 3 വര്‍ഷമോ 1,00,000 കിലോമീറ്ററോ വാറണ്ടി ലഭിക്കുക. ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതാകും പരിഗണിക്കുക. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായാണ് സിട്രണ്‍ ഈ തന്ത്രപ്രധാനമായ മാറ്റം കൊണ്ടുവന്നത്. സിട്രണിന്റെ പുതിയ വാറണ്ടി നയത്തിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന് ഇത് രണ്ടാമത്തെ ഉടമയ്ക്ക് കൈമാറാന്‍ കഴിയും എന്നതാണ്.

ഇത് പുനര്‍വില്‍പ്പന പ്രക്രിയ സുഗമമാക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടും. ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ നീക്കം യൂസ്ഡ് കാര്‍ വിപണിയിലും സിട്രണ്‍ കാറുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. ഇത് കൂടാതെ എല്ലാ സിട്രണ്‍ ഉപഭോക്താക്കള്‍ക്കും സൗജന്യ റോഡ്സൈഡ് അസിസ്റ്റന്‍സും (RSA) വാഗ്ദാനം ചെയ്യുന്നു. കാര്‍ വഴിയില്‍ കുടുങ്ങിയാലുണ്ടാകുന്ന തലവേദനകള്‍ക്ക് ഇതുവഴി പരിഹാരമുണ്ടാക്കാം. ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ഏതൊരു പ്രശ്നവും ഉടനടി പരിഹരിക്കപ്പെടുമെന്ന് ഉറപ്പുനല്‍കുന്നു.

citroen touchpoints

ഒരു കാര്‍ വാങ്ങുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയ്ക്കുള്ള പരിഹാരം നല്‍കി മനസമാധാനം ഉറപ്പാക്കാനാണ് പുതിയ വാറണ്ടി നയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഈ പുതിയ വാറണ്ടി നയം മനസമാധാനം ഉറപ്പാക്കുന്നതിനൊപ്പം ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സും മെച്ചപ്പെടുത്തും. വാഹനങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായി കമ്പനിയുടെ തന്നെ ഒറിജിനല്‍ പാര്‍ട്‌സുകളും വിദഗ്ധ ടെക്‌നീഷ്യന്‍മാരുടെ സേവനവും ഉറപ്പ് വരുത്തുന്നു.

വാറണ്ടി ട്രാന്‍സ്ഫര്‍ ചെയ്യാമെന്നതിനാല്‍ അപതീക്ഷിത മെയിന്റനന്‍സിനെ കുറിച്ചുള്ള ആശങ്കകള്‍ കുറയ്ക്കാനാകും. നിലവിലെ വിപണി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനൊപ്പം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സിട്രണിന്റെ പ്രതിബദ്ധതയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. എക്സ്റ്റന്‍ഡഡ് വാറണ്ടികള്‍, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ അധിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു.

സിട്രണ്‍ കാറുകള്‍ ഇന്ത്യയില്‍ വ്യാപകമായി ലഭ്യമാണ്. ഈ കാറിന് ഇന്ത്യന്‍ പൊതുജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയും ലഭിക്കുന്നുണ്ട്. എന്നിരുന്നാലും ആവശ്യത്തിന് ഷോറൂമുകളും സര്‍വീസ് സെന്ററുകളും ഇല്ലെന്നതിനാല്‍ ഒട്ടേറെ പേര്‍ സിട്രണ്‍ കാര്‍ വാങ്ങാന്‍ മടിക്കുന്നു. അതുകൊണ്ട് തന്നെ മികച്ച കാര്‍ മോഡലുകളുടെ വില്‍പ്പന പോലും മന്ദഗതിയിലാണ്. ഉദാഹരണമായി ബസാള്‍ട്ട് എസ്‌യുവി കൂപ്പെ തന്നെ എടുക്കാം. കഴിഞ്ഞ മാസം 79 ബസാള്‍ട്ട് മാത്രമാണ് വിറ്റുപോയത്. നവംബര്‍ മാസം വില്‍പ്പന 47 യൂണിറ്റായിരുന്നു.

ഒരു പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയില്‍ ലഭിക്കുന്ന എസ്‌യുവി കൂപ്പെയാണ് ബസാള്‍ട്ട്. എതിരാളിയായ ടാറ്റ കര്‍വിനേക്കാള്‍ വളരെ കുറവാണ് ബസാള്‍ട്ടിന്റെ വില. വെറും 7.99 ലക്ഷത്തിന് വിപണിയില്‍ എത്തിയ ബസാള്‍ട്ടിന്റെ വില അടുത്തിടെ 8.25 ലക്ഷമായി ഉയര്‍ന്നിരുന്നു. എന്നിരുന്നാലും സിട്രണിന്റെ പുതിയ വാറണ്ടി നയം ജനങ്ങള്‍ക്കിടയില്‍ ബ്രാന്‍ഡിനോടുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും അതുവഴി വില്‍പ്പന ഉയരുമെന്നും പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Sunday, January 12, 2025, 11:00 [IST]
English summary
Citroen india announced updated warranty policy now covers 3 year or 100000 km details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X