11000 രൂപയ്ക്ക് സിട്രൺ ബസാൾട്ട് X റേഞ്ച് ബുക്ക് ചെയ്യാം; ഈ ഓണം കളറാക്കാൻ കിടിലൻ ഫീച്ചറുകളും ഇൻ്റീരിയറും
ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ രാജ്യത്തേക്ക് എത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെ തന്നെയാണ് വാഹന വിപണി ഏറ്റുവാങ്ങിയത്. കംഫർട്ടും പെർഫോമൻസിനും കൂടുതൽ മുൻഗണന നൽകിയ ബ്രാൻഡ് ഇപ്പോൾ തങ്ങളുടെ മോഡലുകളിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായി സിട്രൺ ബസാൾട്ട് X റേഞ്ച് എന്ന മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബ്രാൻഡ്. മോഡലിൻ്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ്. സിട്രൺ 2.O എന്ന പദ്ധതിയുടെ ഭാഗമായി പുതിയ ടെക്നോളജി സംയോജിപ്പിച്ച് പുതിയ ബസാൾട്ടിനെ മിടുക്കനാക്കുകയാണ്. രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പ് നെറ്റ്‌വർക്കിനൊപ്പം സിട്രോയിൻ്റെ ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കൾക്ക് പുതിയ ബസാൾട്ട് ശ്രേണി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
അടുത്തിടെയാണ് C3 കോംപാക്‌ട് ഹാച്ച്ബാക്ക്, എയർക്രോസ്, ബസാൾട്ട് മോഡലുകളുടെ ബ്ലാക്ക് എഡിഷൻ പുറത്തിറക്കിയത്. 12.80 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് കൂപ്പെ എസ്‌യുവിയുടെ ഡാർക്ക് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചത്. ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ സ്റ്റാൻഡേർഡ് വേരിയന്റിന് സമാനമായി തന്നെ എല്ലാം അതേപടിയാണ് വാഹനത്തിൽ ബ്രാൻഡ് തുടരുന്നത്.

എന്നാൽ കറുപ്പഴകിൽ വണ്ടിക്ക് വല്ലാത്തൊരു സ്പോർട്ടിനെസ് കൈവരിക്കാനായിട്ടുണ്ടെന്നതാണ് സത്യം. പെർല നേര ബ്ലാക്ക് കളർ ഓപ്ഷനിലാണ് കൂപ്പെ എസ്‌യുവിയുടെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്. ഗ്രില്ലിലെ ഡാർക്ക് ക്രോം ഫിനിഷുകൾ, ബോഡി സൈഡ് മോൾഡിംഗുകൾ, സിട്രണിന്റെ ഷെവ്‌റോൺ ബാഡ്ജ് എന്നിവ ഗംഭീരമാണ്. ഇതിനൊപ്പം തന്നെ ഇതോടൊപ്പം ബമ്പറുകളിലും ഡോർ ഹാൻഡിലുകളിലും അധിക ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗ് എസ്‌യുവികൾക്ക് അന്യായ റോഡ് പ്രസൻസുമാണ് സമ്മാനിക്കുന്നത്.
എക്സ്റ്റീരിയറിന് സമാനമായ നവീകരണങ്ങളെല്ലാം അകത്തളത്തിലും കാണാനാവുമേ. കാർബൺ ബ്ലാക്ക് ഇന്റീരിയർ കളർ ഓപ്ഷനാണ് അകത്തളത്തിലെ വെറൈറ്റി. കോൺട്രാസ്റ്റ് റെഡ് ഡീറ്റെയിലിംഗും ലെതറെറ്റ് സീറ്റ് കവറുകളും കൂടിയാവുമ്പോൾ ഡാർക്ക് എഡിഷനുകൾ കൂടുതൽ പ്രീമിയം ഫീലാണ് നൽകുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം ഗ്ലോസ് ബ്ലാക്ക് ആക്സന്റുകളും ഉപയോഗിച്ചിട്ടുണ്ട് സിട്രൺ എന്നതിനാൽ കാഴ്ച്ചയിലും പ്രീമിയംനെസ് പ്രകടമാണ്.

ലെതറെറ്റ് പൊതിഞ്ഞ ഇൻസ്ട്രുമെന്റ് പാനലും ഹൈലൈറ്റായി എറിച്ചുനിൽക്കുന്നുണ്ട്. കസ്റ്റം സീറ്റ് അപ്ഹോൾസ്റ്ററി, യുണീക് ഡാർക്ക് ക്രോം ട്രിം പീസുകൾ തുടങ്ങിയ എക്സ്ക്ലൂസീവ് ഫീച്ചറുകളും സിട്രണിന്റെ ഡാർക്ക് എഡിഷൻ കാറുകൾ വഹിക്കുന്നുണ്ട്. നല്ല സസ്പെൻഷനും എഞ്ചിൻ ഓപ്ഷനും റൈഡ് ക്വാളിറ്റിയുമെല്ലാം ഏതൊരു ഉപഭോക്താവിനേയും സിട്രണിൻ്റെ ആരാധകനാക്കി മാറ്റുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
സിട്രൺ C3 ഡാർക്ക് എഡിഷന് 8,38,300 രൂപയും എയർക്രോസ് ഡാർക്ക് എഡിഷന് 13,13,300 രൂപയും, ബസാൾട്ട് ബ്ലാക്ക് എഡിഷന് 12,80,000 രൂപയുമാണ് ഇന്ത്യൻ വിപണിയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇവയുടെ സ്റ്റാൻഡേർഡ് ടോപ്പ് എൻഡ് വേരിയന്റിനേക്കാൾ ഏകദേശം 19,500 രൂപ മുതലാണ് അധികം മുടക്കേണ്ടി വരികയെങ്കിലും മോഡലുകൾക്ക് വല്ലാത്തൊരു ആകർഷണം കറുപ്പ് നിറം സമ്മാനിക്കുന്നുണ്ട്.

അടുത്തിടെ C3 ഹാച്ച്ബാക്കിന്റെ സിഎൻജി മോഡലിനെയും സിട്രൺ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. മാരുതിയും ടാറ്റയും നൽകുന്നത് പോലെ ഇതൊരു ഫാക്‌ടറി ഫിറ്റഡ് കിറ്റായിരിക്കില്ല. പകരം ഡീലർഷിപ്പ് തലത്തിൽ സ്ഥാപിക്കുന്ന റിട്രോഫിറ്റഡ് സിഎൻജി കിറ്റുകൾ ഈ വാഹനങ്ങളിൽ ഉണ്ടായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. ഫാക്ടറിയിൽ പരീക്ഷിച്ച കിറ്റുകൾ കിലോഗ്രാമിന് 28.1 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് സിട്രൺ പറയുന്നു.

സിട്രോൺ C3 സിഎൻജിയുടെ ഓൺലൈൻ ബുക്കിംഗുകൾ ലഭ്യമല്ലെങ്കിലും രാജ്യത്തുടനീളമുള്ള അംഗീകൃത സിട്രൺ ഡീലർഷിപ്പുകളിൽ 93,000 രൂപ അധികം മുടക്കിയാൽ വാങ്ങുന്നവർക്ക് കിറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ലൈവ്, ഫീൽ, ഫീൽ(O), ഷൈൻ എന്നീ വകഭേദങ്ങൾക്ക് മാത്രമായി സിഎൻജി കിറ്റുകൾ ലഭ്യമാകും. ഇവയെല്ലാം 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് നൽകുന്നത്.


Click it and Unblock the Notifications








