ടർബോ പെട്രോളിന് 12.89 ലക്ഷം; 7.95 ലക്ഷത്തിന് ബസാൾട്ട് X അവതരിപ്പിച്ച് സിട്രൺ
ഉത്സവകാലത്തെ കച്ചോടം പിടിക്കാൻ എല്ലാ ബ്രാൻഡുകളും തങ്ങളുടെ മോഡൽ ലൈനപ്പുകൾ വിപുലീകരിക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ പതിവാണല്ലോ. പതിവ് തെറ്റിക്കാതെ സ്റ്റെല്ലാൻ്റിസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള സിട്രൺ ബ്രാൻഡും തങ്ങളുടെ പുത്തൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. പ്രാരംഭ വിലയായ 7.95 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന എക്സ്ഷോറൂം വിലയിൽ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനോടൊപ്പം AT, MT വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ എന്നതാണ് പ്രത്യേകത.ഓഗസ്റ്റ് 22 മുതലേ 11,000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. പുതിയ മോഡലിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഡ്യുവൽ ടോൺ ക്യാബിൻ എന്നതാണ്.
ആദ്യം തന്നെ ഫീച്ചറുകളിലേക്ക് നോക്കിയാൽ പുഷ്-ബട്ടൺ സ്റ്റാർട്ട്,കീലെസ് എൻട്രി,ക്രൂയിസ് കൺട്രോൾ,ഓട്ടോ-ഡിമ്മിംഗ് IRVM,360-ഡിഗ്രി ക്യാമറ,വയർലെസ്,ഫോൺ മിററിംഗ്,വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ അതോടൊപ്പം തന്നെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, 4-സ്റ്റാർ BNCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് എന്നിവയുളളത് കൊണ്ട് തന്നെ വാഹനത്തിൻ്റെ സുരക്ഷയെ കുറിച്ച് ആശങ്ക് വേണ്ടെന്ന് ചുരുക്കം.

പവർട്രെയിനിലേക്ക് നോക്കിയാൽ ബസാൾട്ട് എക്സ് ട്രിം മറ്റ് വേരിയൻ്റുകളിലേത് പോലെ തന്നെ, 110 bhp പരമാവധി പവർ പുറപ്പെടുവിക്കു്ന, 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ആണ് വാഗ്ദാനം ചെയ്യുന്നത്, ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ ഗിയർബോക്‌സുമായിട്ട് ജോടിയാക്കിയിരിക്കുകയാണ്. എൻട്രി ലെവൽ ബസാൾട്ട് എക്‌സ് വേരിയന്റുകൾക്ക് 82 bhp പരമാവധി പവറുളള 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ മോട്ടോർ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണ് ലഭിക്കുന്നത്.
ഇൻ്റീരിയറിലാണെങ്കിൽ ഡാഷ്‌ബോർഡിലെ പാറ്റേൺ ഇംപ്രിന്റുകൾ, സിൽവർ നിറത്തിലുള്ള ട്രിം പീസുകൾ, പുതിയ ടാൻ, ബ്ലാക്ക് അപ്ഹോൾസ്റ്ററി എന്നിവയുടെ രൂപത്തിൽ ബസാൾട്ട് എക്സ് മാക്‌സിന്റെ ഇന്റീരിയറിൽ മികച്ച മാറ്റങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. കൂടാതെ, കൂടുതൽ പ്രീമിയം അനുഭവത്തിനായി ഡാഷ്‌ബോർഡ് ലെതറെറ്റിൽ പൊതിഞ്ഞിരിക്കുന്നത് നന്നായിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് സിട്രൺ C3X എസ്‌യുവി അവതരിപ്പിച്ചത്. അളവുകള്‍ നോക്കുമ്പോള്‍ പുതിയ എസ്‌യുവിക്ക് 1,378 mm റിയര്‍ ഷോള്‍ഡര്‍ റൂം, 2,540 mm വീല്‍ബേസ്, 315 ലിറ്റര്‍ ബൂട്ട് എന്നിവ ലഭിക്കുന്നു. പുതിയ C3X ശ്രേണി പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, കോസ്‌മോ ബ്ലൂ, പെര്‍ല നെര ബ്ലാക്ക്, ഗാര്‍നെറ്റ് റെഡ് എന്നീ അഞ്ച് മോണോടോണ്‍ നിറങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ രണ്ട് ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളിലും വേരിയന്റിനെ ആശ്രയിച്ച് മൂന്ന് ഇന്റീരിയര്‍ ഫിനിഷുകളിലും ലഭ്യമാണ്.
C3X-ല്‍ സാധാരണ സിട്രണ്‍ C3-യെ അപേക്ഷിച്ച് 15 പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നു. സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഈ അധിക സവിശേഷതകള്‍ നല്‍കിയിരിക്കുന്നത്. സിട്രണിന്റെ പ്രോക്‌സി-സെന്‍സ് പാസീവ് എന്‍ട്രി, പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം, സെഗ്മെന്റില്‍ ആദ്യമായി ഹാന്‍ഡ്സ് ഫ്രീ ആക്‌സസ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്പീഡ് ലിമിറ്റര്‍ എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റുകള്‍.

ഹാലോ 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, എല്‍ഇഡി വിഷന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഇന്റീരിയര്‍ ലൈറ്റിംഗ് എന്നിവയാണ് പുതിയ സവിശേഷതകള്‍. മെട്രോപൊളിറ്റന്‍ ലെതറൈറ്റ് ഉപയോഗിച്ച് പൊതിഞ്ഞ ഇന്‍സ്ട്രുമെന്റ് പാനല്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോടുകൂടിയ 26 സെന്റിമീറ്റര്‍ (10.25 ഇഞ്ച്) സിട്രണ്‍ കണക്റ്റ് ടച്ച്സ്‌ക്രീന്‍ എന്നിവ ഉപയോഗിച്ച് ക്യാബിന്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








