ലാഭം 1.75 ലക്ഷം രൂപ വരെ... ഫോറിന്‍ കാര്‍ വേണ്ടവരെ മാടിവിളിച്ച് സിട്രണ്‍

ഇന്ത്യന്‍ കാറുകള്‍ ഒന്നും വേണ്ട പുതിയ ഒരു ഫോറിന്‍ കാര്‍ വാങ്ങാം എന്ന് പദ്ധതിയിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായ ഫ്രഞ്ച് ബ്രാന്‍ഡ് ആണ് സിട്രണ്‍. കമ്പനി നിലവില്‍ അഞ്ച് കാറുകള്‍ പുറത്തിറക്കുന്നുണ്ട്. ഇതില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കമ്പനി 2025 മാര്‍ച്ചില്‍ ബമ്പര്‍ കിഴിവ് ഓഫര്‍ ചെയ്യുന്നുവെന്നാണ് വിവരം എച്ച്ടി ഓട്ടോയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ സിട്രണ്‍ കാര്‍ വാങ്ങുന്നവര്‍ക്ക് 1.75 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങള്‍ നേടാനാണ് അവസരം. ആനുകൂല്യങ്ങള്‍ 2025 മാര്‍ച്ച് 31 വരെ മാത്രമേ ലഭ്യമാകൂ.

കമ്പനിയുടെ 2025 മാര്‍ച്ച് മാസത്തെ ഓഫറുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് സിട്രണിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. ഈ ഓഫറുകള്‍ സ്ഥലത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് മാറാന്‍ സാധ്യതയുള്ളതിനാലാണ് ഇങ്ങനെ പറയുന്നത്. ഓഫറുള്ള സിട്രണ്‍ മോഡലുകള്‍ ഏതൊക്കെയാണെന്നും അവയുടെ സവിശേഷതകള്‍, പവര്‍ട്രെയിന്‍, വില എന്നിവയെക്കുറിച്ച് വിശദമായി ചുവടെ വായിക്കാം.

citroen ec3

സിട്രണ്‍ eC3: ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏക ഇലക്ട്രിക് കാര്‍ ആണിത്. ഇത് ഒരു ഇലക്ട്രിക് ഹാച്ച്ബാക്കാണ്. സിട്രണ്‍ e C3 യുടെ MY23 മോഡലുകള്‍ 80,000 രൂപ വരെ വിലക്കുറവില്‍ വാഗ്ദാനം ചെയ്യുന്നു. ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സിട്രണ്‍ eC3 ഇലക്ട്രിക്ക് ഹാച്ച് വില്‍ക്കുന്നത്.

ഫ്രണ്ട് ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ പരമാവധി 56 bhp പവറും 143 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കു. 29.2 kWh ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്റര്‍ വരെയാണ് ഈ ഇവിയുടെ റേഞ്ച് പറയുന്നത്. ഇവിയുടെ ബേസ് വേരിയന്റിന് വില 12.76 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 13.41 ലക്ഷം വരെ വിലവരും. രണ്ട് വിലകളും എക്‌സ്-ഷോറൂം ആണ്.

citroen c3

സിട്രണ്‍ C3: ഫ്രഞ്ച് ബ്രാന്‍ഡ് ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന കാറാണ് സിട്രണ്‍ C3. എസ്‌യുവി സ്‌റ്റൈലുള്ള ഈ കാര്‍ ഹാച്ച്ബാക്കായാണ് കമ്പനി വിപണനം ചെയ്യുന്നത്. ലൈവ്, ഫീല്‍, ഷൈന്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. നിലവില്‍ 1 ലക്ഷം ആനുകൂല്യങ്ങളോടെ ഈ കാര്‍ ലഭ്യമാണ്. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി ഓപ്ഷനുകളില്‍ ഇത് വാങ്ങാം.

NA പെട്രോള്‍ എഞ്ചിന്‍ 81 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ ടര്‍ബോ എഞ്ചിന്‍ 108 bhp, 205 Nm ഔട്ട്പുട്ട് നല്‍കുന്നു. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്നു. C3-യുടെ വില 6.16 ലക്ഷം മുതല്‍ 10.15 ലക്ഷം വരെ പോകുന്നു. എക്‌സ്-ഷോറൂം വിലകളാണിത്.

citroen aircross

സിട്രണ്‍ എയര്‍ക്രോസ്: ഈ മിഡ്‌സൈസ് എസ്‌യുവിയുടെ MY23 സ്റ്റോക്ക് 1.75 ലക്ഷം രൂപ ആനുകൂല്യത്തില്‍ വിറ്റഴിക്കുകയാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുള്ളൂ. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേരുന്നു. എസ്‌യുവിയുടെ വില 8.49 ലക്ഷം മുതല്‍ തുടങ്ങുന്നു. ടോപ് വേരിയന്റിന് 14.55 ലക്ഷം രൂപയാണ് വില. രണ്ടും എക്‌സ്-ഷോറൂം വിലകളാണ്.

സിട്രണ്‍ ബസാള്‍ട്ട്: ഇന്ത്യന്‍ വിപണിയില്‍ കിട്ടുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവി കൂപ്പെയായ ബസാള്‍ട്ടും ഓഫര്‍ പട്ടികയിലുണ്ട്. MY2024 ബസാള്‍ക്കിന് 1.70 ലക്ഷം വരെ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍ NA പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍േബാ പെട്രോള്‍ എഞ്ചിനുകളാണ് ബസാള്‍ട്ടിന്റെ ഹൃദയം. 8.25 ലക്ഷം മുതല്‍ 14 ലക്ഷം വരെയാണ് ഇതിന്റെ വില. രണ്ട് വിലകളും എക്‌സ്-ഷോറൂം ആണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

FAQs
2025 മാര്‍ച്ചില്‍ ഓഫറുകള്‍ ലഭ്യമാകുന്ന സിട്രണ്‍ കാറുകള്‍ ഏതൊക്കെ?

സിട്രണ്‍ eC3, C3, എയർക്രോസ്, ബസാൾട്ട് എന്നീ കാറുകൾ വാങ്ങുന്നവർക്കാണ് 1.75 ലക്ഷം രൂപ വരെ ആനുകൂല്യം.

ഏറ്റവും ഉയര്‍ന്ന ആനുകൂല്യമുള്ളത് ഏത് കാറിനാണ്?

സിട്രൺ എയർക്രോസിന്റെ MY23 സ്റ്റോക്ക് 1.75 ലക്ഷം രൂപ ആനുകൂല്യത്തിലാണ് വിറ്റഴിക്കുന്നത്.

DriveSpark Automotive

More from DriveSpark

Article Published On: Saturday, March 15, 2025, 18:00 [IST]
English summary
Citroen offer march 2025 offering benefits up to rs 1 75 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X