സിഎൻജി സെഗ്മെൻ്റ് കൈയ്യടക്കാൻ സിട്രൺ; രണ്ടാമത്തെ മോഡൽ എപ്പോൾ എത്തുമെന്ന് അറിയണ്ടേ

മൈലേജ് എങ്ങനെ കൂടുതൽ ലഭിക്കുക എന്നതാണ് ഏതൊരു വാഹനയുടമകളും ചിന്തിക്കുക. പെട്രോളിനെക്കാൾ കൂടുതൽ മൈലേജ് ലഭിക്കുന്നത് സിഎൻഡി,എൽപിജി വാഹനങ്ങൾക്കാണ്. എന്നാൽ ചില സ്ഥലങ്ങളിൽ സിഎൻജിയുടെ ലഭ്യത കുറവ് ഒരു പ്രതിസന്ധിയാകുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ സിഎൻജി പമ്പുകളുടെ എണ്ണത്തിൽ അൽപ്പം വർധനവ് വന്നിട്ടുണ്ട്. പ്രധാന ബ്രാൻഡുകളുടെ എല്ലാം സിഎൻജി മോഡലുകൾക്ക് അത്യാവശം വിൽപ്പനയുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ രണ്ടാമത്തെ സിഎൻജി മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. എയർക്രോസ് മോഡലിന് സിഎൻജി വേരിയൻ്റ് നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്.

സിഎൻജി വേരിയൻ്റുകൾക്ക് രാജ്യത്ത് വലിയ ഡിമാൻ്റ് നേരിടുന്ന സാഹചര്യത്തിലാണ് കമ്പനി പെട്ടെന്ന് ഒരു തീരുമാനം എടുത്തിരിക്കുന്നത്,പ്രത്യേകിച്ച് എൻ‌സി‌ആർ, ഗുജറാത്ത് പോലുള്ള വിപണികളിലാണ് സിഎൻജി വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെയുളളത്. സി3 സി‌എൻ‌ജി മോഡൽ പോലെ തന്നെ, ഡീലർഷിപ്പ് വഴി തലത്തിൽ സർട്ടിഫൈഡ് റിട്രോഫിറ്റ് പ്രോഗ്രാം വഴിയായിരിക്കും കിറ്റ് ഘടിപ്പിക്കുക, അതിനൊപ്പം തന്നെ 1 ലക്ഷം അല്ലെങ്കിൽ 3 വർഷത്തെ വാറന്റി പാക്കേജിനൊപ്പമായിരിക്കും ലഭ്യമാക്കുക.

citroen working on second cng model

ഫാക്ടറിയിൽ പരീക്ഷിച്ച കിറ്റുകൾ കിലോഗ്രാമിന് 28.1 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് സിട്രൺ പറയുന്നു. സിട്രോൺ C3 സിഎൻജിയുടെ ഓൺലൈൻ ബുക്കിംഗുകൾ ലഭ്യമല്ലെങ്കിലും രാജ്യത്തുടനീളമുള്ള അംഗീകൃത സിട്രൺ ഡീലർഷിപ്പുകളിൽ 93,000 രൂപ അധികം മുടക്കിയാൽ വാങ്ങുന്നവർക്ക് കിറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ലൈവ്, ഫീൽ, ഫീൽ(O), ഷൈൻ എന്നീ വകഭേദങ്ങൾക്ക് മാത്രമായി സിഎൻജി കിറ്റുകൾ ലഭ്യമാകും. ഇവയെല്ലാം 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് നൽകുന്നത്.

സിട്രണിന്റെ പ്രീമിയം ഹാച്ച്ബാക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാങ്ങാനാവുന്നത്. ലോവർ വേരിയന്റുകളിൽ 80 bhp കരുത്തിൽ പരമാവധി 115 Nm ടോർക്ക് നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുക. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ NA പെട്രോളിനൊപ്പം വാഗ്‌ദാനം ചെയ്യുകയുള്ളൂ.

citroen working on second cng model

അതേസമയം ടോപ്പ് വേരിയന്റുകളിൽ 109 bhp പവറിൽ പരമാവധി 190 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ടർബോ മോഡലുകൾ വാങ്ങാനാവുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ലിറ്ററിന് 19.3 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സിട്രൺ അവകാശപ്പെടുന്നത്.

ബ്രാൻഡിന്റെ 'സിട്രൺ 2.0' തന്ത്രത്തിന് കീഴിലുള്ള ആദ്യ കാറാണ് പുതിയ ടോപ്പ് എൻഡ് C3X. ഈ വേരിയന്റുകളിൽ എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ സവിശേഷതകളുണ്ട്. ഷൈൻ ടർബോ ഓട്ടോമാറ്റിക് ട്രിമ്മിൽ ക്രൂയിസ് കൺട്രോളും കമ്പനി ചേർത്തിട്ടുണ്ട്. മോണോടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമായ ഒരു പുതിയ ഗാർനെറ്റ് റെഡ് കളറാണ് ഇതിലെ ഏറ്റവും ആകർഷകമായ കാര്യം.

പ്രാരംഭ വിലയായ 7.95 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന എക്സ്ഷോറൂം വിലയിൽ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനോടൊപ്പം AT, MT വേരിയന്റുകളിൽ മാത്രം ലഭിക്കുന്ന ബസാൾട്ട് X അവതരിപ്പിച്ചിരുന്നു. പുതിയ മോഡലിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഡ്യുവൽ ടോൺ ക്യാബിൻ എന്നതാണ്. പുഷ്-ബട്ടൺ സ്റ്റാർട്ട്,കീലെസ് എൻട്രി,ക്രൂയിസ് കൺട്രോൾ,ഓട്ടോ-ഡിമ്മിംഗ് IRVM,360-ഡിഗ്രി ക്യാമറ,വയർലെസ്,ഫോൺ മിററിംഗ്,വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ അതോടൊപ്പം തന്നെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, 4-സ്റ്റാർ BNCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് എന്നിവയുണ്ട്.

ഇൻ്റീരിയറിലാണെങ്കിൽ ഡാഷ്‌ബോർഡിലെ പാറ്റേൺ ഇംപ്രിന്റുകൾ, സിൽവർ നിറത്തിലുള്ള ട്രിം പീസുകൾ, പുതിയ ടാൻ, ബ്ലാക്ക് അപ്ഹോൾസ്റ്ററി എന്നിവയുടെ രൂപത്തിൽ ബസാൾട്ട് എക്സ് മാക്‌സിന്റെ ഇന്റീരിയറിൽ മികച്ച മാറ്റങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. കൂടാതെ, കൂടുതൽ പ്രീമിയം അനുഭവത്തിനായി ഡാഷ്‌ബോർഡ് ലെതറെറ്റിൽ പൊതിഞ്ഞിരിക്കുന്നത് നന്നായിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 6, 2025, 17:15 [IST]
English summary
Citroen working on second cng model expected to launch soon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X