സിഎൻജിയോ ഹൈബ്രിഡോ മികച്ചത്! കൺഫ്യൂഷൻ മാറ്റിവച്ച് ധൈര്യമായി വാങ്ങിക്കോ

എപ്പോഴും പുത്തൻ വാഹനം വാങ്ങുമ്പോൾ മൈലേജിന് തന്നെയാണ് എല്ലാവരും പ്രാധാന്യം നൽകുന്നത്. അത് മനസിലാക്കി ബ്രാൻഡുകൾ പരമാവധി മൈലേജ് ലഭിക്കുന്ന രീതിയിൽ തന്നെയാണ് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്. സിഎൻജിക്കാണ് മൈലേജ് കൂടുതൽ ലഭിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ഹൈബ്രിഡുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെയാണ് എന്ന് പലർക്കും സംശയമുള്ള കാര്യമാണ്. രണ്ട് പവർട്രെയിനുകളും മികച്ച ടെക്നോളജിയാണെങ്കിലും നിങ്ങൾ ഉപയോഗിക്കുന്നത് പോലെയിരിക്കും വാഹനത്തിന് ലഭിക്കുന്ന മൈലേജ്. ഈ ലേഖനത്തിലൂടെ സിഎൻജിയും ഹൈബ്രിഡും തമ്മിലുള്ള വ്യത്യാസങ്ങളും ഏതാണ് മികച്ചതെന്ന് പരിശോധിക്കുകയും ചെയ്യാം. നിങ്ങൾ പുതിയ വാഹനം വാങ്ങാൻ പോകുകയാണെങ്കിൽ തീർച്ചയായും വായിക്കാൻ മറക്കരുതേ.

സിഎൻജിയുടെ ഗുണങ്ങളിലേക്ക് ആദ്യം നോക്കിയാൽ കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ ചിലവാണ് പ്രധാന പ്രത്യേകത. പെട്രോളിനെ അപേക്ഷിച്ച് CNG വളരെ വിലകുറവാണ്. ദിവസം നല്ല ഓട്ടമുളളവർക്കാണ് സിഎൻജി ഗുണം ചെയ്യുന്നത്. പുക, കാർബൺ, പാർട്ടിക്കിൾസ് എന്നിവയെല്ലാം തന്നെ സിഎൻഡി എഞ്ചിനിൽ കുറവാണ്. സിഎൻജി വാഹനങ്ങൾക്ക് മെയിൻ്റെനൻസ് ചിലവ് കുറവാണ്.

cng vs hybrid

ഇനി സിഎൻജിയുടെ ചില പോരായ്മകൾ പറയുകയാണെങ്കിൽ സിഎൻജി സ്റ്റേഷനുകളുടെ കുറവാണ്.എല്ലാ നഗരങ്ങളിലും സ്റ്റേഷൻ ലഭ്യത ഒരുപോലെ ഇല്ല എന്നതാണ്. സിഎൻജി വാഹനങ്ങളുടെ വലിയൊരു കുറ്റമായി പറഞ്ഞിരുന്നത് ബൂട്ട് സ്പേസിൻ്റെ കുറവാണ്. എന്നാൽ ഇപ്പോൾ അവതരിപ്പിക്കുന്ന നിരവധി സിഎൻജി വാഹനങ്ങൾക്ക് നല്ല ബൂട്ട് സ്പേസുണ്ട്.

പ്രത്യേകിച്ച് നഗര ഗതാഗതത്തിൽ ഹൈബ്രിഡ് കാർ ശബ്ദരഹിത ഇലക്ട്രിക് മോഡിൽ ഓടുന്നത് കൊണ്ട് തന്നെ ഇന്ധന ചെലവ് വളരെ കുറവായിരിക്കും. ചാർജിങ്ങ് സ്റ്റേഷൻ്റെ ആവശ്യമില്ല. സ്വയം ചാർജ് ചെയ്യുന്ന ബാറ്ററിയും അത് പോലെ തന്നെ പെട്രോൾ ആയത് കൊണ്ട് തന്നെ റേഞ്ചിനെ കുറിച്ച് ഒരു ആശങ്കയുടെ ആവശ്യമില്ല എന്ന് തന്നെ പറയാം. വിൽക്കുമ്പോഴാണെങ്കിലും നല്ല റീസെയിൽ വാല്യു ലഭിക്കും.

cng vs hybrid

എല്ലാത്തിനും അതിൻ്റേതായ പോരായ്മകളുണ്ടല്ലോ. ഹൈബ്രിഡ് വാഹനത്തിന് വില അൽപ്പം കൂടുതലാണ്. അതിനൊപ്പം തന്നെ മെയിൻ്റെനൻസ് ചിലവും കൂടിയേക്കാം. വാഹനത്തിൻ്റെ ഭാരത്തിലും വ്യത്യാസം വരുന്നുണ്ട്. എന്നാൽ മികച്ച മൈലേജാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഹൈബ്രിഡ് ഒരു മികച്ച തെരഞ്ഞെടുപ്പ് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.

മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം ഹൈബ്രിഡ് കാറുകളാണ് ഉള്ളത്. മൈല്‍ഡ് ഹൈബ്രിഡില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തെ മാത്രമേ ഇലക്ട്രിക് മോട്ടോര്‍ പിന്തുണയ്ക്കൂ. അതേസമയം സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നിശ്ചിത ദൂരം ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും.

ഹൈബ്രിഡ് വാഹനമാണെങ്കില്‍ ആ ഒരു തലവേദനയില്ല. ഹൈബ്രിഡ് കാറുകള്‍ക്ക് സാധാരണ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാം. രാജ്യത്തെ മുക്കിലും മൂലയിലും വരെ പമ്പുകള്‍ ഉള്ളതിനാല്‍ ടെന്‍ഷനേ വേണ്ട. സ്ട്രോംഗ് അല്ലെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളില്‍ റീജനറേറ്റീവ് ബ്രേക്കിംഗിലൂടെ ബാറ്ററി ചാര്‍ജാകുകയും ചെയ്യും. ഇതുകൂടാതെ, ഒരു എക്സ്റ്റേണല്‍ ചാര്‍ജറിന്റെ സഹായത്തോടെ ചാര്‍ജ് ചെയ്യാനും കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 20, 2025, 12:11 [IST]
English summary
Cng vs hybrid which powertrain is better explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X