എയർബാഗിനേക്കാൾ പ്രാധാന്യമുള്ള സേഫ്റ്റി ഫീച്ചർ; ഇനി കാറുകളിൽ നിർബന്ധമാക്കാൻ പോകുന്ന കാര്യം ഇതാണോ

പുതിയ വാഹനം വാങ്ങണമെന്ന് തീരുമാനിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ഇപ്പോൾ സേഫ്റ്റിക്കാണ്. ഉപഭോക്താക്കളുടെ മനസ് വായിക്കുന്ന എല്ലാ ബ്രാൻഡുകളും തങ്ങളുടെ വാഹനങ്ങളിലെ സേഫ്റ്റി ഫീച്ചറുകൾ വർധിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഒരു സർവേ റിപ്പോർട്ടിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് അഡാസ് ഫീച്ചറോ, എയർബാഗുകളോ അല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഒരു വാഹനത്തിൽ എന്തെങ്കിലും ഒരു സേഫ്റ്റി ഫീച്ചറുകൾ കുറവുണ്ടെങ്കിൽ ആഫ്റ്റർ മാർക്കറ്റിൽ നിന്ന് വാങ്ങി വയ്ക്കുന്നത് ആണല്ലോ പതിവ് രീതി. മെട്രോപൊളിറ്റൻ നഗരങ്ങളിൽ നടത്തിയ സർവേയിൽ ജനങ്ങൾ വാഹനങ്ങളിൽ കമ്പനി നിർബന്ധമായും നൽകേണ്ട ഒരു സേഫ്റ്റി ഫീച്ചറാണ് ആവശ്യപ്പെട്ടത്.

3000 കാർ ഉടമകളിലായി നടത്തിയ സർവേയിൽ 48 ശതമാനം ആളുകളും ആവശ്യപ്പെട്ടത് ഡാഷ്ക്യാമുകളാണ്. പലപ്പോഴും അപകടം സംഭവിക്കുമ്പോൾ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ വരുന്നുണ്ട്. ബസുകളിൽ പോലും ഉടമകൾ ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നത്, ഒരു അപകടം ഉണ്ടായാൽ എല്ലാവരും വലിയ വാഹനത്തിൻ്റെ ഡ്രൈവറിന് നേരെ ആയിരിക്കുമല്ലോ തിരിയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഡാഷ്ക്യാം വളരെ പ്രയോജനകരമാണ്.

dashcams will be mandatory for cars survey report

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ് ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ ആക്‌സസറിയാണ്. പൊതുനിരത്തുകളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും ഇതില്‍ പതിയും. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ സുപ്രധാനവും നിര്‍ണായകവുമായ തെളിവുകളായി മാറുന്നു. അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഡാഷ്‌ബോര്‍ഡില്‍ വയ്ക്കുന്ന ക്യാമറയുടെ ഉപയോഗം വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യംകൂടിയാണ്. നിങ്ങളുടെ കാറില്‍ ഒരു ഡാഷ് ക്യാമറ വെക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വ്യത്യസ്ത വിലയില്‍ ധാരാളം മോഡലുകള്‍ ഇന്ന് ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ പറ്റും. വാഹനം ഓടിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന പല അപകടകരമായ സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് സഹായമാകും.

dashcams will be mandatory for cars survey report

അതിനാല്‍ തന്നെ ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഒരു കാറിനകത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ആക്‌സസറികളില്‍ ഒന്നായി മാറുന്നു. ഇത് യാത്രകള്‍ക്കിടെ നമ്മുടെ സുരക്ഷക്ക് ഒരു മുതല്‍ക്കൂട്ടാകും.ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ആഫ്റ്റർ മാർക്കറ്റ് ഡാഷ്ക്യാമുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വാങ്ങാൻ സാധിക്കുന്ന ഒരു ബ്രാൻഡുണ്ട്. കുറഞ്ഞ വിലയും കിടിലൻ ഫീച്ചറുകളും ഉൾപ്പെടുന്ന രണ്ട് ഡാഷ്ക്യാമുകളാണ് ബോൾട്ട് എന്ന കമ്പനി അവതരിപ്പിച്ചിരുന്നു. ക്രൂയിസ്ക്യാം X1, X1 GPS ഡാഷ് ക്യാമുകൾ എന്നിവയാണ് അത്. മികച്ച വീഡിയോ ക്വാളിറ്റി, നൂതന സുരക്ഷാ ഫീച്ചറുകൾ, ഡ്രൈവർമാർക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

dashcams will be mandatory for cars survey report

ബോൾട്ട് ക്രൂയിസ്ക്യാം X1 മോഡലിന് 2,999 രൂപയും X1 GPS വേരിയന്റിന് 3,999 രൂപയുമാണ് പ്രാരംഭ വില വരുന്നത്. ആയതിനാൽ കുറഞ്ഞ ബജറ്റിൽ മികച്ച ക്വാളിറ്റിയുള്ള വീഡിയോ റെക്കോർഡിംഗ് സംവിധാനമുള്ള ഡാഷ് ക്യാമറകൾ അന്വേഷിക്കുന്നവർക്ക് അനുയോജ്യമാണ് ബോൾട്ടിന്റെ പുതിയ ക്രൂയിസ്ക്യാം സീരീസ്. ബോൾട്ട് ഡാഷ്ക്യാം X1 സീരീസ് 1080p ഫുൾ HD റെസലൂഷൻ വീഡിയോകളാണ് റെക്കോർഡ് ചെയ്യുന്നത്.

നാവിഗേഷനും ഇൻസിഡന്റ് റിപ്പോർട്ട് ചെയ്യലിനും നിർണായകമായ ഡാറ്റയും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. 170 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസിലൂടെ റോഡിൻ്റെ കൂടുതൽ ഭാഗം കവർ ചെയ്യുന്നതിലൂടെ ബ്ലൈൻഡ് സ്പോർട്ടും കുറയും. ഡ്യാഷ്ക്യാമിനുള്ള ആപ്പ് GPS സംയോജനം, ഓർഗനൈസ്ഡ് വീഡിയോ ഗ്യാലറി, വൈഫൈ ഡയറക്ട് സ്ട്രീമിംഗ്, റെക്കോർഡ് ചെയ്‌ത ഇവൻ്റുകളിലേക്കുള്ള ആക്‌സസ് എന്നീ ഉപയോഗപ്രദമായ കാര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 27, 2025, 16:45 [IST]
English summary
Dashcams will be mandatory for all cars this is the reason behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X