ഹമ്മറിനേക്കാൾ ബോൾഡ് & സെക്സി! DC -യുടെ e-TANQ; ഇവൻ ഒരു വെറൈറ്റി തന്നെ

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, ദിലീപ് ഛബ്രിയയുടെ DC ഡിസൈൻസ് ഭാരത് മൊബിലിറ്റി എക്സ്പോ 2025 -ൽ വളരെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ രണ്ടാം ഭാവത്തെ DC2 എന്നാണ് കമ്പനി വിശേഷിപ്പികുന്നത്. എക്സപോയിൽ ഒട്ടനവധി മോഡലുകൾ കമ്പനി വെളിപ്പെടുത്തിയിരുന്നു, എന്നാൽ അവയിൽ വെറിട്ടു നിന്ന ഒരു മോഡലാണ് e-TANQ എന്ന റാഡിക്കൽ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ്. ഇലക്ട്രിക് ഓഫ് -റോഡർ വളരെയധികം സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ആധുനിക സാങ്കേതികവിദ്യയും കരുത്തുറ്റ ശേഷിയും സംയോജിപ്പിക്കുന്നതിനാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കും 650 bhp മാക്സ് പവറും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ സെറ്റപ്പും ഇതിനുണ്ട്. വാഹന കസ്റ്റമൈസേഷൻ ബ്രാൻഡ് ഈ TANQ -ന് 180 kWh ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. ഇത് ഇന്ത്യയിൽ നിർമ്മിച്ച ഏതൊരു ഇവിയേക്കാളും വലുതാണ്.

amp amp DC e-TANQ

കൂടാതെ ഇവിടെ വിൽക്കുന്ന മിക്ക ഇവികളിലെയും ബാറ്ററി പായ്ക്കുകളേക്കാൾ വലുതാണ് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ വിപണിയിലെ രണ്ടാമത്തെ വലിയ ബാറ്ററി പായ്ക്കായ 122 KWh യൂണിറ്റ് മെയ്ബാക്ക് EQS 680 എസ്‌യുവിയിലാണ്. ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും വലിയ ബാറ്ററി പായ്ക്കുകളിൽ ഒന്ന് GM ഹമ്മർ ഇവിയിലുള്ളതാണ്. ഇത് 200+ kWh ബാറ്ററി പായ്ക്ക് യൂണിറ്റാണ്.

ഓട്ടോ എക്സ്പോയിൽ അനാച്ഛാദനം നടത്തുന്നതിന് മുമ്പ്, DC2 നിരവധി ടീസർ ചിത്രങ്ങളും പുറത്തിറക്കിയിരുന്നു, അവയിൽ ചിലത് 'The Humvee just got sportier' എന്ന രീതിയിലുള്ള പരമാവർശങ്ങളുമായി വന്നിരുന്നു. e-TANQ ഓഫ് -റോഡറിന്റെ മോട്ടോർ ഔട്ട്പുട്ടും ബാറ്ററി കപ്പാസിറ്റിയും കണക്കിലെടുക്കുമ്പോൾ ഈ പരാമർശങ്ങൾ യുക്തിസഹമായി തോന്നുന്നു. DC -യിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള ഒരു ഇലക്ട്രിക് വാഹന കമ്പനിയായ മെർക്കുറി ഇവി -Tech Ltd -ഉം ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

amp amp DC e-TANQ

e-TANQ പൂർണ്ണമായും കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത മോഡലാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്ലാറ്റ്‌ഫോമും സ്വന്തമായി നിർമ്മിച്ചതാണെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. വാഹനത്തിന്റെ വീലുകൾ മൂലകളിലേക്ക് എക്സ്റ്റെന്റ് ചെയ്തിരിക്കുന്നതായി തോന്നുന്നു. ഇത് ഒരു ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോം ആകാനുള്ള സാധ്യതയെ വ്യക്തമായി സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതിനെക്കുറിച്ച് ഞങ്ങൾക്ക് അത്ര ഉറപ്പില്ല. പ്ലാറ്റ്‌ഫോമിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ DC -യിലെ ആളുകളും വിസമ്മതിച്ചു, അതിനാൽ ഉറപ്പിച്ചൊന്നും ഇപ്പോൾ പറയാനാവില്ല.

ഇവി ഓഫ് -റോഡറിന് ഓരോ ആക്‌സിലിലും ഒന്നു വീതം, ഒരു ഡ്യുവൽ -മോട്ടോർ ലേയൗട്ട് ലഭിക്കുന്നു. ഇവയുടെ സംയോജിത ഔട്ട്‌പുട്ട് എന്നത്, മുകളിൽ സൂചിപ്പിച്ചതു പോലെ ഏകദേശം 650 bhp ആണ്. ഇത് ഒരു ഭ്രാന്തമായ ആക്സിലറേഷൻും ശ്രദ്ധേയമായ ടോപ്പ് സ്പീഡും നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

amp amp DC e-TANQ

ഇലക്ട്രിക് എസ്‌യുവിക്ക് കൂറ്റൻ വീലുകളും വീതിയുള്ള ടയറുകളും വരുന്നുണ്ട്. റെഡ് & ബ്ലാക്ക് ഡ്യുവൽ -ടോൺ ഡിസൈൻ വ്യത്യസ്തവു പുതുമയുള്ളതായി തോന്നുന്നു. മുൻവശത്ത് വലിയ ബ്ലോക്ക്ഡ് -ഓഫ് ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളുമുള്ള ഒരു ബോൾഡ് & മസ്കുലാർ ഡിസൈൻ ഇതിന് ലഭിക്കുന്നു. പിൻഭാഗവും മുൻവശത്തെപ്പോലെ തന്നെ വളരെ ഗംഭീരമാണ്.

വാഹനത്തിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകളിൽ സ്ലീക്ക്, കണക്റ്റഡ് ടെയിൽ ലാമ്പുകൾ, മനോഹരമായി കാണപ്പെടുന്ന റൂഫ്‌ലൈൻ, ബോൾഡ് റിയർ ഡിഫ്യൂസർ, സൈഡ് -വ്യൂ മിററുകളായി പ്രവർത്തിക്കുന്ന ക്യാമറകൾ എന്നിവ ഉൾപ്പെടുന്നു. വാഹനത്തിന് ഒരു ടു -ഡോർ ഡിസൈൻ ലഭിക്കുന്നു. ഇന്റീരിയറിനും മനോഹരമായ ഒരു കസ്റ്റം രൂപകൽപ്പനയുണ്ട്. 2026-ൽ TANQ ഇവിയെ പ്രൊഡക്ഷനിലേക്ക് എത്തിക്കാനാണ് DC2 പദ്ധതിയിടുന്നത്. പ്രൊഡക്ഷൻ പതിപ്പിന് ഏകദേശം 50 ലക്ഷം രൂപയോളം വില വന്നേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More from DriveSpark

Article Published On: Thursday, January 23, 2025, 13:18 [IST]
English summary
Dc2 e tanq electric suv showcased at 2025 auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X