ഓഫർ പെരുമഴയിൽ ടോപ്പ് എസ്‌യുവികൾ! ഇതാണ് ക്രിസ്മസ് സമ്മാനം, ഈ അവസരം പാഴാക്കരുതേ

പുതിയൊരു കാർ വാങ്ങണം എന്ന് ആലോചിക്കുന്നവർക്ക് 2025 ഡിസംബർ ശരിക്കും ഒരു ഗോൾഡൻ ചാൻസാണ് നൽകുന്നത്. വർഷം അവസാനിക്കുന്നത് കൊണ്ടു തന്നെ മിക്ക ബ്രാൻഡുകളും വലിയ ഓഫറുകളും വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വില കൂടുതലുള്ള പല മോഡലുകളും ഇപ്പോൾ കൈയിലൊതുങ്ങുന്ന നിരക്കിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. മിഡ്-സൈസ്, കോംപാക്റ്റ്, മൈക്രോ എന്നീ സെഗ്മെൻ്റുകളിൽ വരുന്ന എസ്‌യുവികളാണ് ഓഫറുകളോടെ ലഭ്യമാകുന്നത്. ഫാമിലി ട്രിപ്പുകൾക്കും, ദിവസേന ഉപയോഗത്തിനും അനുയോജ്യമായ ഫീച്ചറുകളുള്ള ഒരു മികച്ച വേരിയന്റ് ഏതാണെന്ന് ഈ ലേഖനത്തിലൂടെ തിരെഞ്ഞെടുത്താലോ.

സ്കോഡ കുഷാഖ്: ഫെയ്‌സ്‌ലിഫ്റ്റ് കുഷാഖിനെ ഇറക്കുന്നതിന് മുന്നോടിയായി നിലവിലെ മോഡൽ സ്റ്റോക്ക് വേഗത്തിൽ വിറ്റഴിക്കാൻ 3.25 ലക്ഷം വരെ വിലക്കുറവ് നൽകിരിക്കുകയാണ് കമ്പനി. മാസ്-മാർക്കറ്റ് വിഭാഗത്തിൽ ഈ വർഷം ലഭിക്കുന്ന ഏറ്റവും വലിയ ഡിസ്കൗണ്ട് ഇതാണ്. 1.0 ലിറ്റർ TSI വേരിയൻ്റിന് 10.61 ലക്ഷം മുതലും 1.5 ലിറ്റർ TSI വേരിയൻ്റിന് 17.13 ലക്ഷം മുതലുമാണ് ഓഫറുകൾ. അതിനാൽ കുഷാക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്.

Skoda Kushaq

ജീപ്പ് കോമ്പസ്: 2025 ഡിസംബർ മാസത്തിൽ കോമ്പസിന് മൊത്തം 2.55 ലക്ഷം വരെ കിഴിവുകൾ ലഭ്യമാണ്. ഇതിൽ 1.30 ലക്ഷം വരെ ഉപഭോക്തൃ ഓഫറുകൾ, 1.10 ലക്ഷം വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, കൂടാതെ 15,000 രൂപ വരെ പ്രത്യേക ഓഫറുകൾ ഉൾപ്പെടുന്നു. കോമ്പസ് ഇപ്പോൾ 2.0 ലിറ്റർ ഡീസൽ എഞ്ചിനിൽ മാത്രമാണ് ലഭിക്കുന്നത്. ഈ എഞ്ചിൻ 170 bhp പവറും 350 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നുണ്ട്.

ഫോക്സ്‍വാഗണ്‍ ടൈഗൂൺ: സ്കോഡ കുഷാഖിന്റെ സഹോദരി മോഡലായ ഫോക്‌സ്‌വാഗൺ ടൈഗൂൺ 2 ലക്ഷം വരെ വിലക്കുറവോടെയാണ് ലഭ്യമാകുന്നത്. ഇതിന് പുറമേ കമ്പനി ബജറ്റ്-ബയേഴ്സിനായി 10.58 ലക്ഷം എന്ന കുറഞ്ഞ ആരംഭ വിലയിൽ ബേസ് കംഫർട്ട്‌ലൈൻ വേരിയന്റും പ്രമോട്ട് ചെയ്യുന്നു. അതിനാൽ സ്റ്റൈലിഷ് രൂപകൽപ്പനയും ജർമ്മൻ ബിൽഡ് ക്വാളിറ്റിയും ഉള്ള ഒരു എസ്‌യുവി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ടൈഗൂൺ കൂടുതൽ ആഫോർഡബിൾ ആയി മാറുകയാണ്.

Volkswagen Taigun

ഹോണ്ട എലിവേറ്റ്: ജാപ്പനീസ് ബ്രാൻഡായ ഹോണ്ടയുടെ ഇന്ത്യയിലെ ഏക എസ്‌യുവി മോഡൽ ആണ് എലിവേറ്റ്. ഇതിന്റെ എക്‌സ്ഷോറൂം വില 11 ലക്ഷം മുതൽ 16.47 ലക്ഷം വരെയാണ്. ഇപ്പോൾ 1.76 ലക്ഷം വരെ കിഴിവുകൾ ലഭിക്കുന്നുണ്ട്. 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് കാറിൻ്റെ അടിത്തറ. മാത്രവുമല്ല 6-സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭ്യമാണ്.

മാരുതി സുസുക്കി ജിംനി: 4WD ഓഫ്-റോഡ് എസ്‌യുവികളിൽ ഒന്നാണ് ജിംനി. 12.32 ലക്ഷം മുതൽ 14.45 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഈ മോഡലിന് ഇപ്പോൾ 1 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നുണ്ട്. ഇതിൻ്റെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 105 bhp പവറും 132 Nm ടോർക്കും നൽകുന്നുണ്ട്. കൂടാതെ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

Maruti Suzuki Jimny

ഹ്യുണ്ടായ് എക്‌സ്റ്റർ: ഡിസംബർ ഓഫറുകളുടെ ഭാഗമായി ഈ മോഡലിന് 85,000 രൂപ വരെ വിലക്കുറവ് ലഭിക്കുന്നുണ്ട്. അതിനാൽ കുറഞ്ഞ ബജറ്റിൽ ഒരു സ്റ്റൈലിഷ് ഫീച്ചർ‌ഫുൾ എസ്‌യുവി തേടുന്നവർക്ക് എക്‌സ്റ്റർ ഒരു മികച്ച ഓപ്ഷനാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 83 bhp പവറും 114 Nm ടോർക്കും നൽകുന്നു. മാത്രവുമല്ല വലിയ ടച്ച്സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് കണക്റ്റിവിറ്റി, സൺറൂഫ് പോലെയുള്ളവയും ലഭ്യമാണ്.

ഫ്രോങ്ക്സ്: ഇപ്പോൾ വളരെയധികം ജനപ്രിയമായ സബ്-4 മീറ്റർ എസ്‌യുവികളിലൊന്നാണ് ഫ്രോങ്ക്സ്. ഓഫറുകളുടെ ഭാഗമായി 78,000 രൂപ വരെ കിഴിവുളാണ് ലഭിക്കുന്നത്. 2023 ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡലാണിത്. അതിനുശേഷം സ്റ്റൈലിഷ് ഡിസൈനും, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും, ആധുനിക ഇൻറ്റീരിയറും കൊണ്ട് ആളുകളെ ആകർഷിക്കാൻ ഫ്രോങ്ക്സിന് സാധിച്ചു. എഞ്ചിൻ ഓപ്ഷനുകളാണ് ഫ്രോങ്ക്സിലെ ഏറ്റവും വലിയ ഹൈലൈറ്റ്. 1.0 ലിറ്റർ ടർബോ-പെട്രോൾ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിവയിലാണ് ലഭ്യമാകുന്നത്.

More from DriveSpark

Article Published On: Sunday, December 7, 2025, 18:46 [IST]
English summary
December 2025 discounts on suvs in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X