ഡൽഹി മുഖ്യമന്ത്രി ഒരു വാഹനപ്രേമി തന്നെ! വാഹന നിരോധന വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ

രാജ്യത്തെ വാഹനപ്രേമികളുടെ പ്രത്യേകിച്ച് ഡൽഹിയിലെ വാഹനപ്രേമികളുടെ ചങ്ക് തകർക്കുന്ന തീരുമാനമായിരുന്നു പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനവും അതോടൊപ്പം തന്നെയുളള ഇന്ധനനിരോധനവും. പഴക്കം ചെന്ന കാറുകൾ മലിനീകരണം ഉണ്ടാക്കുന്നു എന്നതായിരുന്നു ഹരിത ട്രൈബ്യൂണലിൻ്റേയും സർക്കാരിൻ്റേയും എല്ലാം കണ്ടുപിടിത്തം, എന്നാൽ പുതിയ ഡൽഹി മുഖ്യമന്ത്രി എല്ലാ വാഹനപ്രേമികളും ചോദിക്കാൻ കരുതിയിരുന്ന ചോദ്യവുമായി സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്. പ്രായത്തിൻ്റെ പേരിൽ എന്തിനാണ് വാഹനങ്ങളെ നിരോധിക്കുന്നത്, മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ നിരോധിച്ചാൽ പോരെ എന്നാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ചോദിച്ചത്. എമിഷൻ, ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കുന്നതും മലിനീകരണം ഉണ്ടാക്കാത്തതുമായ വാഹനങ്ങൾക്ക്, അവയുടെ പ്രായം കണക്കിലെടുക്കാതെ, ഓടിക്കാൻ അനുവാദം നൽകണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

വാഹന നിരോധനം ഇടത്തരക്കാരെ വല്ലാതെ ബുദ്ധിമുട്ടുക്കുന്നുണ്ടെന്നും പ്രായാധിഷ്ഠിത നിയന്ത്രണത്തിന് പകരം തത്സമയ ഉദ്‌വമനം അടിസ്ഥാനമാക്കിയുളള വാഹന ഫിറ്റ്‌നസ് വിലയിരുത്തുന്നതിന് വേണ്ടിയുളള ഒരു നയം വേണമെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. എന്തായാലും പുതിയ മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് എത്രയും പെട്ടെന്ന് തന്നെ പ്രതികരിക്കുന്നതിൽ ജനങ്ങൾ വളരെ സന്തോഷത്തിലാണ്. ഇന്ധന നിരോധനം വീണ്ടും വരില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.

Delhi CM on vehicle ban issue

ജൂലൈ 1 മുതൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കുമുളള ഇന്ധന വിൽപ്പന നിരോധിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവിട്ടത്. അതിൻ്റെ ഭാഗമായി തലസ്ഥാനത്ത് പല വാഹനങ്ങളും പിടിച്ചെടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു.ഇന്ധന വിൽപ്പന നിരോധന നിയമം പലവാഹനപ്രേമികൾക്കും അത് പോലെ തന്നെ പഴയ വാഹനം ഇപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കുന്നവർക്കുമുളള വലിയ തിരിച്ചടിയായിരുന്നു.

യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ മാത്രമല്ല സമീപകാലത്തായി സ്വകാര്യ വ്യക്തികളും നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനായി ഡല്‍ഹിക്ക് വണ്ടി കയറുന്നുണ്ട്. ടൊയോട്ട ഇന്നോവ പോലുള്ള 10 വര്‍ഷം പഴക്കം മാത്രമുള്ള പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതാണ് കാര്യം. ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കാരണം ദുരിതത്തിലായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറഞ്ഞത് വൈറലായിരുന്നു.

Delhi CM on vehicle ban issue

ഡല്‍ഹിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഓടിക്കുന്നത് മലിനീകരണം വര്‍ധിക്കാന്‍ കാരണമാകുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയത്. ഇത് പരിഗണിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനാണ് (CAQM) പുതിയ നിയമം നടപ്പിലാക്കിയത്. പുതിയ നിയമം നിലവില്‍ വന്നതോടെ നിരവധി വാഹന ഉടമകളാണ് പ്രതിസന്ധിയിലായത്.

എന്തായാലും നിയമം പിൻവലിച്ചത് കൊണ്ട് ഇനിയെന്ത് എന്നുളളതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.ഡൽഹിയിലെ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങളുടെ വാഹനത്തിൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഒരു പിയുസി അല്ലെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുക വളരെ എളുപ്പമാണ്. പ്രത്യേകിച്ച് നിങ്ങളുടെ വാഹനം അത്ര പഴയതല്ലെങ്കില്‍.

Delhi CM on vehicle ban issue

ഒരു 10 മിനിറ്റ് സമയം നിങ്ങള്‍ക്ക് ചെലവാക്കാനുണ്ടെങ്കില്‍ വലിയൊരു തുക പിഴ ഇനത്തില്‍ കൊടുക്കുന്ന സാഹചര്യം നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും. ഇന്ന് കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ പോലും വാഹന പുക പരിശോധനാ കേന്ദ്രങ്ങളുണ്ട്. പുക പരിശോധനയ്്ക്കുള്ള ചെക്കിംഗ് ഫീസും സാധുതയും വാഹനത്തിന്റെ തരത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. കേരളത്തില്‍ പല ഇടങ്ങളിലും ടൂവീലറുകള്‍ക്ക് 100 രൂപ മാത്രം മതി. കാറുകള്‍ക്ക് നിരക്ക് 150 രൂപയാണെന്ന് തോന്നുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 30, 2025, 22:13 [IST]
English summary
Delhi cm says non polluting vehicles should not be banned details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X