ഡൽഹി ഇന്നോവ സ്വപ്നം കണ്ടവരുടെ ചങ്ക് തകർത്തല്ലോ; ഇന്ധന നിരോധന നിയമം പിൻവലിച്ച് സർക്കാർ, കാരണമിതാണ്

സർക്കാർ നിശ്ചയിക്കുന്ന ആയുസ്സ് കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധന നിരോധനം പ്രഖ്യാപിച്ചതോടെ ദില്ലിയിൽ സർക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയായിരുന്നു. ജൂലൈ 1 മുതൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കുമുളള ഇന്ധന വിൽപ്പന നിരോധിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവിട്ടത്. അതിൻ്റെ ഭാഗമായി തലസ്ഥാനത്ത് പല വാഹനങ്ങളും പിടിച്ചെടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു.ഇന്ധന വിൽപ്പന നിരോധന നിയമം പലവാഹനപ്രേമികൾക്കും അത് പോലെ തന്നെ പഴയ വാഹനം ഇപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കുന്നവർക്കുമുളള വലിയ തിരിച്ചടിയായിരുന്നു. എന്തായാലും വലി ജനരോഷം കണക്കിലെടുത്ത് തൽക്കാലം ഇന്ധന നിരോധന പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.

ദില്ലിയിൽ നിന്ന് ചുളുവിലയ്ക്ക് ഇന്നോവയും ഫോർച്ച്യൂണറും ഒപ്പിക്കാൻ ഇരിക്കുകയായിരുന്നു കേരളത്തിലെ വണ്ടികച്ചവടക്കാർ, ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് നിയമം തൽക്കാലത്തേക്ക് പിൻവലിച്ചുവെങ്കിലും പുതിയ ഭേദഗതി വരുത്തി ഉടൻ തന്നെ തിരിക കൊണ്ടുവരാനുളള സാധ്യതകൾ തളളിക്കളയാൻ സാധിക്കില്ല.

delhi government lifted the fuel ban

യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ മാത്രമല്ല സമീപകാലത്തായി സ്വകാര്യ വ്യക്തികളും നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനായി ഡല്‍ഹിക്ക് വണ്ടി കയറുന്നുണ്ട്. ടൊയോട്ട ഇന്നോവ പോലുള്ള 10 വര്‍ഷം പഴക്കം മാത്രമുള്ള പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതാണ് കാര്യം. ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കാരണം ദുരിതത്തിലായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറഞ്ഞത് വൈറലായിരുന്നു.

ഡല്‍ഹിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഓടിക്കുന്നത് മലിനീകരണം വര്‍ധിക്കാന്‍ കാരണമാകുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയത്. ഇത് പരിഗണിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനാണ് (CAQM) പുതിയ നിയമം നടപ്പിലാക്കിയത്. പുതിയ നിയമം നിലവില്‍ വന്നതോടെ നിരവധി വാഹന ഉടമകളാണ് പ്രതിസന്ധിയിലായത്.

delhi government lifted the fuel ban

എന്തായാലും നിയമം പിൻവലിച്ചത് കൊണ്ട് ഇനിയെന്ത് എന്നുളളതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. അതൊക്കെ ഇരിക്കട്ടെ നിങ്ങളുടെ വാഹനത്തിൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഒരു പിയുസി അല്ലെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുക വളരെ എളുപ്പമാണ്. പ്രത്യേകിച്ച് നിങ്ങളുടെ വാഹനം അത്ര പഴയതല്ലെങ്കില്‍.

ഒരു 10 മിനിറ്റ് സമയം നിങ്ങള്‍ക്ക് ചെലവാക്കാനുണ്ടെങ്കില്‍ വലിയൊരു തുക പിഴ ഇനത്തില്‍ കൊടുക്കുന്ന സാഹചര്യം നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും. ഇന്ന് കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ പോലും വാഹന പുക പരിശോധനാ കേന്ദ്രങ്ങളുണ്ട്. പുക പരിശോധനയ്്ക്കുള്ള ചെക്കിംഗ് ഫീസും സാധുതയും വാഹനത്തിന്റെ തരത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. കേരളത്തില്‍ പല ഇടങ്ങളിലും ടൂവീലറുകള്‍ക്ക് 100 രൂപ മാത്രം മതി. കാറുകള്‍ക്ക് നിരക്ക് 150 രൂപയാണെന്ന് തോന്നുന്നു.

delhi government lifted the fuel ban

ഇന്ന് പിയുസി നല്‍കുന്ന പല ടെസ്റ്റിംഗ് കേന്ദ്രങ്ങളും ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് കാലാവധി തീരുന്ന വിവരം അറിയിക്കാറുണ്ട്. അവരുടെ ബിസിനസിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും കാലാവധി തീരുന്നത് മറന്ന് പോകുന്ന അവസ്ഥ ഇതുവഴി ഒഴിവാക്കാം. പിയുസിയുടെ സാധുത അവസാനിക്കുന്ന മുറയ്ക്ക് തന്നെ അത് പുതുക്കാന്‍ വേണ്ടി ശ്രദ്ധിക്കണം

ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയെന്തെന്നാല്‍ ഇപ്പോള്‍ പുക പരിശോധന പ്രക്രിയകള്‍ കമ്പ്യൂട്ടറൈസ്ഡ് ആക്കിയതിനാല്‍ പല വാഹനങ്ങളും ടെസ്റ്റില്‍ പരാജയപ്പെടുന്നുണ്ട്. ടെയില്‍ പൈപ്പ് എമിഷന്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍ വാഹനം പരിശോധനയില്‍ പരാജയപ്പെടും. ഇതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കാനും വാഹനം ഒരു സര്‍വീസ് സെന്ററുമായി ബന്ധപ്പെടേണ്ടി വരും.

More from DriveSpark

Article Published On: Friday, July 4, 2025, 8:30 [IST]
English summary
Delhi government has lifted the fuel ban on end of life vehicles all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X