ദില്ലിക്ക് ചെന്നാൽ ചുളുവിൽ പഴയ വണ്ടി കിട്ടുമോ? ഇന്ധന നിരോധനം പിൻവലിച്ചതിൻ്റെ സത്യാവസ്ഥ എന്താണെന്ന് അറിയാമോ
ദില്ലിയിൽ ചെന്നാൽ ചുളുവിലയ്ക്ക് ഇന്നോവയും ഫോർച്ച്യൂണറും സ്വന്തമാക്കാമെന്നുളള പലരുടേയും വ്യാമോഹങ്ങളൊക്കെ ഏകദേശം തീർന്നുവെന്നാണ് തോന്നുന്നത്. കാരണം ദില്ലിയിൽ ഇപ്പോൾ ഇന്ധന നിരോധനം പിൻവലിച്ചിരിക്കുകയാണ്. വർധിച്ചുവന്ന ജനരോഷം കണക്കിലെടുത്താണ് പഴക്കം ചെന്ന കാറുകൾക്ക് ഇന്ധനം നിരോധിക്കുന്ന നടപടി ദില്ലി സർക്കാർ പിൻവലിച്ചത്. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ദില്ലിയിൽ നിന്ന് ചുളുവിലയ്ക്ക് വാങ്ങി കേരളത്തിൽ എത്തിച്ച് വിൽക്കുന്നത് ഇപ്പോൾ ട്രെൻഡാണല്ലോ. എന്നാൽ ഇന്ധന നിരോധനം നിലവിൽ വരുന്നതോടെ കൂടുതൽ വാഹനങ്ങൾ വലിയ തോതിൽ ദില്ലിയിൽ നിന്ന് എത്തിക്കാമെന്ന വ്യാമോഹങ്ങൾ നടക്കാതെ പോകുമല്ലോ.
നിയമം പ്രാബല്യത്തിൽ വന്നപ്പോൾ തലസ്ഥാനത്ത് പല വാഹനങ്ങളും പിടിച്ചെടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു.ഇന്ധന വിൽപ്പന നിരോധന നിയമം പലവാഹനപ്രേമികൾക്കും അത് പോലെ തന്നെ പഴയ വാഹനം ഇപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കുന്നവർക്കുമുളള വലിയ തിരിച്ചടിയായിരുന്നു. എന്തായാലും വലി ജനരോഷം കണക്കിലെടുത്ത് തൽക്കാലം ഇന്ധന നിരോധന പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.

യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ മാത്രമല്ല സമീപകാലത്തായി സ്വകാര്യ വ്യക്തികളും നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനായി ഡല്‍ഹിക്ക് വണ്ടി കയറുന്നുണ്ട്. ടൊയോട്ട ഇന്നോവ പോലുള്ള 10 വര്‍ഷം പഴക്കം മാത്രമുള്ള പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതാണ് കാര്യം. ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കാരണം ദുരിതത്തിലായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറഞ്ഞത് വൈറലായിരുന്നു.
ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കാരണം ദുരിതത്തിലായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറയുന്നുണ്ട്. അത്തരത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട മെര്‍സിഡീസ് ബെന്‍സ് കാര്‍ പുത്തന്‍ നിയമം കാരണം വില്‍ക്കേണ്ടി വന്ന സങ്കടത്തില്‍ കഴിയുന്ന നിരവധി പേർ സമൂഹമാധ്യമത്തിലൂടെ അഭിപ്രായവും സങ്കടവും അറിയിച്ചിരുന്നു.

ഡല്‍ഹിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഓടിക്കുന്നത് മലിനീകരണം വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത് പരിഗണിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനാണ് (CAQM) പുതിയ നിയമം നടപ്പിലാക്കിയത്. പുതിയ നിയമം നിലവില്‍ വന്നതോടെ നിരവധി വാഹന ഉടമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ദില്ലിയിൽ നിന്ന് ചുളുവിലയ്ക്ക് ഇന്നോവയും ഫോർച്ച്യൂണറും ഒപ്പിക്കാൻ ഇരിക്കുകയായിരുന്നു കേരളത്തിലെ വണ്ടികച്ചവടക്കാർ, ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് നിയമം തൽക്കാലത്തേക്ക് പിൻവലിച്ചുവെങ്കിലും പുതിയ ഭേദഗതി വരുത്തി ഉടൻ തന്നെ തിരിക കൊണ്ടുവരാനുളള സാധ്യതകൾ തളളിക്കളയാൻ സാധിക്കില്ല.

എന്തായാലും നിലവിൽ കുറഞ്ഞ വിലയ്ക്ക് ഇന്നോവ വാങ്ങാൻ ദില്ലിക്ക് ആരും വണ്ടി കയറണ്ട എന്ന കാര്യ വളരെ വ്യക്തമായി അറിയിക്കുകയാണ്. അത് പോലെ തന്നെ കുറഞ്ഞ വിലയ്ക്ക് ആഡംബര കാറുകൾ നൽകാമെന്നോ, വില കുറവുണ്ടെന്നുളള പരസ്യങ്ങളിൽ വീണ് വഞ്ചിതരാകരുതേ എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








