ഒഴുകി നടക്കുന്ന ആഡംബര കൊട്ടാരമോ! എംപിവികളിലെ കേമനാരാണെന്ന് നോക്കിയാലോ?

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട സെഗ്മെൻ്റാണ് എംപിവി. പ്രത്യേകിച്ച് ആഡംബര എംപിവികളിൽ പലതും സൂപ്പർസ്റ്റാറുകളുടേയും ബിസിനസുകാരുടേയും ഗാരേജിൽ ഉറപ്പായും കാണും. കിയ കാർണിവലിന്റേയും ടൊയോട്ട വെൽഫയറിന്റേയുമെല്ലാം അന്തകനായി ഒന്നാന്തരമൊരു ഇലക്ട്രിക് എംപിവിയാണ് എംജി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇക്കഴിഞ്ഞ 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച M9 ഇവിയാണ് കക്ഷി.90kWh ശേഷിയുള്ള നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത്. എതിരാളിയായ കിയ കാർണിവലുമായി ഒരു താരതമ്യം നടത്തി നോക്കിയാലോ. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന പുതിയ നാലാം തലമുറ കിയ കാർണിവലിന് ഇന്ത്യയിൽ 63.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. വ്യത്യസ്‌ത സീറ്റിംഗ് അറേഞ്ച്മെന്റുമായി നിരത്തുകളിലേക്ക് എത്തുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും 7-സീറ്റർ ഓപ്ഷനിൽ മാത്രമാണ് കാർണിവൽ എത്തിയത്. എന്നാൽ എംജിയുടെ m9-ലേക്ക് നോക്കിയാലും 7 സീറ്റായിട്ട് തന്നെയാണ് കമ്പനിയു അവതരിപ്പിച്ചിരിക്കുന്നത്.

mg m9 vs kia carnival detailed comparison

ഇന്റീരിയറിലേക്ക് കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നാത്ത വിധമാണ് അകത്തളം പണിതെടുത്തിരിക്കുന്നത്. കോഗ്നാക് ബ്രൗൺ നിറത്തിൽ ഒരുക്കിയിരിക്കുന്ന ലെതർ, സ്യൂഡ് എന്നിവയുടെ സംയോജനമാണ് M9 ഇവിയുടെ അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 12.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഇൻസ്ട്രുമെന്റേഷൻ ചുമതലകൾ നിറവേറ്റുന്ന 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയെല്ലാം ഇലക്ട്രിക് എംപിവിയുടെ ആഡംബരം വർധിപ്പിക്കുന്നുമുണ്ട്.

ഫ്രണ്ടിൽ കൊടുത്തിരിക്കുന്ന ടച്ച്സ്ക്രീൻ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയേയും സപ്പോർട്ട് ചെയ്യും. കൂടാതെ ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാനൽ സൺറൂഫ്, ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ IRVM, PM 2.5 എയർ ഫിൽട്ടർ തുടങ്ങിയ ഗംഭീര ഫീച്ചറുകളും എംജി M9 ഇവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

mg m9 vs kia carnival detailed comparison

2+2+3 സീറ്റിംഗ് ലേഔട്ടാണ് പുതിയ കാർണിവലിൽ കിയ ഒരുക്കിയിട്ടുള്ളത്. ഹീറ്റിംഗും വെൻ്റിലേഷനും ഉള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളും ക്രമീകരിക്കാവുന്ന ലെഗ് സപ്പോർട്ടും കൂടിയാവുമ്പോൾ യാത്രകൾ കിടിലമാവും. 8 എയർബാഗുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, TPMS, ഫ്രണ്ട്, റിയർ, സൈഡ് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ADAS ലെവൽ 2 സ്യൂട്ട് എന്നിവയാണ് കാർണിവലിലെ സേഫ്റ്റി ഫീച്ചറുകൾ.

ഡ്യുവൽ കർവ്ഡ് ഡിസ്‌പ്ലേകൾ, 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 11-ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ് പാഡുകൾ. HVAC കൺട്രോളുകൾ, ഹാപ്‌റ്റിക് ടച്ച് സർഫസുകൾ, പവർഡ് ടെയിൽഗേറ്റ്, പവർഡ് സ്ലൈഡിംഗ് റിയർ ഡോറുകൾ, ഹീറ്റിംഗ്, വെൻ്റിലേഷൻ സീറ്റുകൾ, എക്സ്റ്റൻഡബിൾ ലെഗ് സപ്പോർട്ട് എന്നിവയാണ് എംപിവിയുടെ അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്.

mg m9 vs kia carnival detailed comparison

രൂപത്തിലും ഭാവത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും മുൻഗാമിയെപ്പോലെ പുതിയ കാർണിവലിന് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് പുത്തൻ കാർണിവലിലും ഇടംപിടിച്ചിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 193 bhp കരുത്തിൽ പരമാവധി 441 Nm torque ആണ് ഉത്പാദിപ്പിക്കാനാവുക. കിയ എംപിവി ഒരു ഫ്രണ്ട് വീൽ ഡ്രൈവ് മോഡലായാണ് ഇന്ത്യയിലേക്ക് വരുന്നത്.

90kWh ശേഷിയുള്ള നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ലിഥിയം-അയൺ ഫോസ്ഫേറ്റ് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് എംപിവിയിലെ NMC സെൽ കെമിസ്ട്രി ഉപയോഗിക്കുന്നവ ഉയർന്ന ഊർജ സാന്ദ്രതയാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 245 bhp പവറിൽ 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Tuesday, July 8, 2025, 14:57 [IST]
English summary
Detailed comparison of mg m9 vs kia carnival all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X