നടിയാകാനുള്ള ലുക്ക്, പക്ഷേ പ്രണയം റേസിംഗ് കാറുകളോട്! ചരിത്രത്തിലേക്ക് ഫെറാറി പായിക്കാനൊരുങ്ങി ഡയാന

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഹമ്മദാബാദ് സ്‌റ്റേഡിയത്തിലെ ആയിരക്കണക്കിന് ആരാധകരെ നിശബ്ദമാക്കിക്കൊണ്ട് ഓസ്‌ട്രേലിയ കപ്പടിച്ച് കൊണ്ട് പോകുമ്പോള്‍ വിഷമിച്ചവരാണ് ഇന്ത്യക്കാര്‍. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും അതിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെങ്കിലും ഇന്ത്യന്‍ പെണ്‍പുലികള്‍ കഴിഞ്ഞ ദിവസം ലോകകപ്പ് സെമി ഫൈനലിലൂടെ തോല്‍വിയുടെ വേദന ഓസ്‌ട്രേലിയക്കാരെ അറിയിച്ചു. ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതുമടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമായപ്പോള്‍ മറ്റൊരു കായികവിനോദത്തില്‍ ഒരു പൂനെക്കാരി ചരിത്രം രചിക്കുകയാണ്. ഇന്റര്‍നാഷനല്‍ ഫെറാറി റേസിംഗ് സീരീസില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള ഡയാന പുണ്ടോള്‍ (Diana Pundole).

32-കാരിയും രണ്ട് കുഞ്ഞുങ്ങളുടെ മാതാവുമായ ഡയാനയുടെ നേട്ടവും ഓരോ ഇന്ത്യന്‍ വനിതക്കും അഭിമാനിക്കാവുന്ന ഒന്നാണ്. 2025 നവംബര്‍ മുതല്‍ 2026 ഏപ്രില്‍ വരെ നടക്കുന്ന ഫെറാറി ക്ലബ് ചലഞ്ച് മിഡില്‍ ഈസ്റ്റില്‍ അവര്‍ മത്സരിക്കും. ദുബായ്, അബുദാബി, ബഹ്റൈന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഫോര്‍മുല വണ്‍ സര്‍ക്യൂട്ടുകളില്‍ അവര്‍ ഫെറാറി 296 ചലഞ്ച് കാര്‍ ഓടിക്കും. ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്ടിനും റേസിംഗ് ട്രാക്കിലിറങ്ങിയ ഓരോ വനിതകള്‍ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്.

diana pundole ferrari racing series

'ഫെറാറി ക്ലബ് ചലഞ്ച് മിഡില്‍ ഈസ്റ്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ കഴിഞ്ഞത് എനിക്ക് മാത്രമല്ല, ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സിലെ സ്ത്രീകള്‍ക്കും അഭിമാനകരമായ നിമിഷമാണ്. ആഗോളതലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫെറാറിക്ക് വേണ്ടി മത്സരിക്കുക എന്നത് വര്‍ഷങ്ങളായി എന്റെ സ്വപ്നമാണ്. ഇത് കൂടുതല്‍ സ്ത്രീകളെ റേസിംഗിനോടുള്ള അഭിനിവേശം പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കും' ഡയാന പുണ്ടോള്‍ പറഞ്ഞു.

2018-ല്‍ ജെകെ ടയര്‍ വിമന്‍ ഇന്‍ മോട്ടോര്‍സ്‌പോര്‍ട്ട് പ്രോഗ്രാമിന് കീഴിലാണ് ഡയാന റേസിംഗ് ആരംഭിച്ചത്. ക്രമേണ ഇന്ത്യന്‍ ടൂറിംഗ് കാറുകളിലും ഫോക്‌സ്‌വാഗണ്‍ പോളോ കപ്പിലും ദേശീയ അംഗീകാരം നേടി. 2024-ല്‍ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന എംആര്‍എഫ് സലൂണ്‍ കാര്‍സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തു. നാഷനല്‍ റോസിംഗ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഇതുവഴി ഡയാന മാറി.

diana pundole ferrari racing series

ഫെറാറി ക്ലബ് ചലഞ്ച് മിഡില്‍ ഈസ്റ്റില്‍ ചേര്‍ന്നുകൊണ്ട് ഡയാന പുണ്ടോള്‍ ഒരു ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് മോട്ടോര്‍സ്‌പോര്‍ട്‌സിലെ സ്ത്രീ പങ്കാളിത്തം എടുത്തുകാട്ടി. അലൈന്‍ഡ് ഓട്ടോമേഷന്‍, ഫെറാറി ന്യൂഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള സ്‌പോണ്‍സര്‍മാര്‍ ഡയാനക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഈ ഹൈ പ്രൊഫൈല്‍ റേസിംഗ് സീരീസില്‍ മണിക്കൂറില്‍ 250 കിലോമീറ്ററില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രാക്ക്-ഫോക്കസ്ഡ് ഫെറാറി 296 ചലഞ്ച് ആണ് ഡയാന ഓടിക്കുന്നത്.

296 ജിടിബിയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഫാക്ടറി ഡെവലപ്പ്ഡ് റേസ് കാര്‍ ആണ് ഫെറാറി 296 ചലഞ്ച്. ട്വിന്‍-ടര്‍ബോ V6 എഞ്ചിനും ഡൗണ്‍ഫോഴ്സിനായി ട്യൂണ്‍ ചെയ്ത എയറോഡൈനാമിക് ബോഡി വര്‍ക്കുകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഓരോ സെഷനിലും ഡ്രൈവര്‍ പെര്‍ഫോമന്‍സ് വിശകലനം ചെയ്യാന്‍ ഔദ്യോഗിക ഫെറാറി എഞ്ചിനീയറിംഗ് സംഘം ഉപയോഗിക്കുന്ന ഡാറ്റ-ലോഗിംഗ് സിസ്റ്റങ്ങളും ടെലിമെട്രിയും ഇതില്‍ ഉള്‍പ്പെടുന്നു.

diana pundole ferrari racing series

ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിനായി ലോകോത്തര റേസിംഗ് സര്‍ക്യൂട്ടുകളില്‍ അവര്‍ കഠിനമായ പരിശീലനം നടത്തും. സാങ്കേതികമായി മാത്രമല്ല ശാരീരികവും മാനസികവുമായി റേസിന് തയാറാകേണ്ടത് അത്യാവശ്യമാണ്. നിലവില്‍ സിമുലേറ്റര്‍ സെഷനുകളിലൂടെ ശാരീരിക അവസ്ഥയെ സന്തുലിതമാക്കാന്‍ അവള്‍ പരിശീലിക്കുകയാണ്. 2025-2026 പാഷന്‍ ഫെറാറി മിഡില്‍ ഈസ്റ്റ് സീസണ്‍ അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ (2025 നവംബര്‍ 8-9 ) നടക്കുന്ന ഒന്നാം റൗണ്ടോടെ ആരംഭിക്കുന്നു.

തുടര്‍ന്ന് രണ്ടാം റൗണ്ട് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ( 2025 ഡിസംബര്‍ 19-20) നടക്കും. മൂന്നാം റൗണ്ട് ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടിലും (2026 ജനുവരി 16-17), നാലാം റൗണ്ട് ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലും ( 2026 ഫെബ്രുവരി 7-8) അരങ്ങേറും. അഞ്ചാം റൗണ്ട് ഫൈനല്‍ ദുബായ് ഓട്ടോഡ്രോമില്‍ (2026 ഏപ്രില്‍ 4-5 ) നടക്കും.

രണ്ട് കുട്ടികളുടെ അമ്മയും മുന്‍നിര റേസറുമായ ഡയാനയുടെ നേട്ടം കൂടുതല്‍ ഇന്ത്യന്‍ വനിതകളെ മോട്ടോര്‍സ്‌പോര്‍ട്‌സിലെത്താന്‍ പ്രചോദിപ്പിക്കും. പുരുഷാധിപത്യമുള്ള ഈ മേഖലയില്‍ പുതിയ ആകാശങ്ങള്‍ വെട്ടിപ്പിടിക്കാനാണ് ഡയാന ശ്രമിക്കുന്നത്. ലക്ഷ്യബോധവും കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ മോട്ടോര്‍സ്‌പോര്‍ട്ടിലുമപ്പുറം ഏത് സ്വപ്‌നവും പിന്തുടരാന്‍ ഇന്ത്യന്‍ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഡയാനയുടെ വിജയങ്ങളും അവളുടെ ജീവിതയാത്രയും.

More from DriveSpark

Article Published On: Friday, October 31, 2025, 17:00 [IST]
English summary
Diana pundole set to become first indian woman to compete in international ferrari racing series
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X