വണ്ടി വാങ്ങിയാൽ ആദ്യം ചെയ്യുന്നത് ഇത്; അലോയ് വീലുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പുത്തൻ വാഹനം വാങ്ങുമ്പോൾ ആദ്യം തന്നെ ചെയ്യുന്ന കാര്യമാണ് വാഹനത്തിന് ചേരുന്ന അലോയ് വീലുകൾ തെരഞ്ഞെടുക്കുക എന്നത്. ഏതൊരു വാഹനം ആണെങ്കിലും യോജിക്കുന്ന അലോയ് വീലുകൾ ഇട്ട് കഴിയുമ്പോൾ വാഹനത്തിൻ്റെ ലുക്ക് കണ്ട് നിങ്ങൾക്ക് തന്നെ അത്ഭുതം വന്നേക്കാം. പക്ഷേ വെറുതെ കടയിൽ കാണുന്ന അലോയ് വീലുകൾ ഇടുന്നതിലല്ല കാര്യം. ലുക്കിൽ അല്ല അലോയ് വീലുതളുടെ വർക്കിലാണ് കാര്യം എന്നത് കൂടി ഓർമ്മയിൽ വയ്ക്കണം. വാഹനത്തിൽ ലഭിക്കുന്ന സ്റ്റീൽ റിമ്മുകളിൽ നിന്ന് ഭാരം കുറഞ്ഞതും കൂടുതൽ ഭംഗിയുള്ള അലോയ് വീലുകളിലേക്ക് മാറ്റുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നത് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
തുടക്കത്തിൽ പറഞ്ഞത് പോലെ അലോയ് വീലുകളുടെ ഭംഗി കണ്ട് മയങ്ങി വീഴാതെ എന്താണ് അലോയ് വീലുകൾ, നിങ്ങളുടെ വാഹനത്തിന് ഇതിന്റെ ആവശ്യമുണ്ടോ എന്നതും നിങ്ങൾ പരിശോധിക്കണം. വാഹനത്തിൽ ലഭിക്കുന്ന സ്റ്റീൽ ഡിസ്കുകളെ അപേക്ഷിച്ച് അലൂമിനിയം, മഗ്നീഷ്യം അല്ലെങ്കിൽ മറ്റ് ലോഹസങ്കരങ്ങൾ ഉപയോഗിച്ചാണ് അലോയ് വീലുകൾ നിർമ്മിച്ചിരിക്കുന്നത്. ഭാരം കുറവുളള അലോയ് വസ്തുക്കൾ വാഹനത്തിൻ്റെ സസ്പെൻഷൻ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

മികച്ച യാത്രാസുഖത്തിനൊപ്പം തന്നെ, കൂടുതൽ മൈലേജ്, മികച്ച ബ്രേക്കിങ്ങും വാഹനത്തിന് ലഭിക്കുന്നു എന്നതാണ് ഗുണം. അലോയ് വീലുകൾ തന്നെ പലവിധമുണ്ട്. വൺപീസ് അലോയ്കൾ എന്ന് വച്ചാൽ ഒരു ലോഹ ബ്ലോക്കിൽ നിന്ന് ഒറ്റ പീസിൽ തന്നെ നിർമ്മിച്ചിരിക്കുന്ന അലോയ് വീലുകളാണ് കൂടുതലും സാധാരണയായി കാണുന്നത്. മറ്റൊരു തരമെന്ന് പറയുന്നത് ഫോർജ്ഡ് അലോയ് വീലുകൾ വാഹനത്തിൻ്റെ പെർഫോമൻസിലും ഏത് കഠിനമായ സാഹചര്യങ്ങളേയും നേരിടാൻ പ്രാപ്തമാണ്.
അലോയ് വീലുകൾ സ്റ്റീൽ വീലുകളേക്കാൾ ഭാരം കുറഞ്ഞവയാണ്, കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും ഇതിൽ കാര്യമുണ്ട് കേട്ടോ. ഭാരം കുറവായതിനാൽ, ഇത് വീലുകൾ കറക്കുന്നതിന് അല്ലെങ്കിൽ ഒരു റൗണ്ട് തിരിക്കുന്നതിന് ആവശ്യമായ മൊത്തത്തിലുള്ള ഊർജ്ജം അല്ലെങ്കിൽ എനർജി കുറയ്ക്കുന്നു, ഇത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു.

ഭാരം കുറവായത് കൊണ്ട് തന്നെ, അലോയി വീലുകൾ അൺസ്പ്രംഗ് മാസ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് സാധാരണയായി വാഹനത്തിൻ്റെ സ്റ്റീയറിങ്ങ് തിരിക്കുന്നതിന് വേണ്ടി എടുക്കുന്ന പരിശ്രമം കുറയ്ക്കുന്നതിനും മികച്ച ഹാൻഡ്‌ലിംഗ് വാഗ്ദാനം ചെയ്യുന്നതിനും കാരണമാകുന്നു. ലോ അൺസ്പ്രംഗ് മാസ് മികച്ച സുഖസൗകര്യവും വാഗ്ദാനം ചെയ്യാൻ സഹായിക്കുന്നു.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന അലുമിനിയം അലോയ് വീലുകൾ സ്റ്റീൽ വീലുകൾ പോലെ തുരുമ്പെടുക്കില്ല എന്നത് ശ്രദ്ധേയമാണ്, അതിനാൽ തന്നെ കാറുകൾക്ക് ഇവ വളരെ നല്ലതാണ്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉയർന്ന അളവിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഉപയോഗിക്കുന്ന കാറുകൾക്ക് ഇവ വളരെ അധികം പ്രയോജനകരവുമാണ്.

സമാനമായ സൈസിലുള്ള സ്റ്റീൽ വീലുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു അലോയി വീലിന് രണ്ട് അല്ലെങ്കിൽ മൂന്ന് മടങ്ങ് വില കൂടുതലാണ്. കൂടാതെ, അലോയി വീലുകൾ അത്ര എളുപ്പത്തിൽ റിപ്പയർ ചെയ്യാൻ കഴിയില്ല, അവ സാധാരണയായി ഉയർന്ന ആഘാതത്തിൽ പൊട്ടി പോകാറാണ് പതിവ്. അതുപോലെ, അലോയി വീലുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ മിക്കവാറും അവ റീപ്ലേസ് ചെയ്യപ്പെടാറാണുള്ളത്.
ഇനി നിങ്ങൾ ടയർ വലിപ്പം കൂട്ടാൻ തീരുമാനിക്കുകയാണെങ്കിൽ വലിപ്പമേറിയ ടയറുകൾ ചേരുന്നതിന് വേണ്ടി പലരും വലിയ അലോയ് തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇത് ടയറിന്റെയും അലോയ് കോമ്പിനേഷന്റെയും മൊത്തത്തിലുള്ള ഡയമീറ്ററിൽ മാറ്റം വരുത്താതെ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ കാറിലെ ഓഡോമീറ്റർ റീഡിംഗിൽ വ്യത്യാസം വരികയും വാഹനത്തിൻ്റെ ഹാൻഡിലിങ്ങിനെ തന്നെ ബാധിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് മനസിലാക്കേണ്ടത്. കാറിൽ അലോയ് വീലുകൾ ഇട്ടതിന് ശേഷമുള്ള അനുഭവം കമൻ്റ് ബോക്സിൽ പങ്കുവയ്ക്കാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








