തായ്‌ലൻഡ് വേണോ ഇന്ത്യൻ വേണോ; ക്രെറ്റ N ലൈൻ മോഡലിൻ്റെ വ്യത്യാസങ്ങൾ എന്തൊക്കെയെന്ന് അറിയാമോ

പെർഫോമൻസ് ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട വണ്ടിയാണ് ഹ്യുണ്ടായി ക്രെറ്റ് N ലൈൻ. ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ N8, N10 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്.ഈ മോഡലുകളുടെ പ്രാരംഭ വില 16.93 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 20.56 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റന്‍ ഗ്രേ മാറ്റ്, തണ്ടര്‍ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്‌ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മോണോടോണ്‍, ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ വാങ്ങാനാവും.

സ്റ്റാന്‍ഡേര്‍ഡ് ടര്‍ബോ പെട്രോള്‍ പതിപ്പിനേക്കാള്‍ അല്‍പ്പം കൂടുതല്‍ സവിശേഷമാക്കുന്നതിന് നിരവധി വിഷ്വല്‍, മെക്കാനിക്കല്‍ അപ്‌ഗ്രേഡുകള്‍ക്കൊപ്പമാണ് ക്രെറ്റ N ലൈന്‍ വരുന്നത്. ഇ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത് ക്രെറ്റ എൻ ലൈനിൻ്റെ തായ്‌ലൻഡ് സ്പെക്കും അത് പോലെ തന്നെ ഇന്ത്യൻ സ്പെക്കും തമ്മിലുളള വ്യത്യാസങ്ങളാണ്.

N

ട്രാൻസ്മിഷൻ ചുമതലകളുടെ കാര്യത്തിലേക്ക് വന്നാൽ തായ്‌ലൻഡ്-സ്പെക്ക് ക്രെറ്റ എൻ ലൈനിൽ ഒരു സിവിടി ട്രാൻസ്മിഷൻ മാത്രമാണ് ലഭിക്കുന്നത്, മാനുവൽ ഓപ്ഷനുകളൊന്നും ഈ സ്പെക്ക് ഓഫറിലില്ല. എന്നാൽ ഇന്ത്യ-സ്പെക് മോഡൽ, കൂടുതൽ പ്രീമിയം ഡിസിടി ഓപ്ഷനും 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്നുണ്ട്. ഈ T-GDi യൂണിറ്റ് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് (DCT) ഇണചേര്‍ക്കുന്നത്.

8.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ക്രെറ്റയുടെ പെര്‍ഫോമന്‍സ് പതിപ്പിനാവുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.അത് പോലെ തന്നെ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ക്രെറ്റ എൻ ലൈനിൻ്റെ ഇന്ത്യൻ സ്പെക്കിൽ അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റന്‍ ഗ്രേ മാറ്റ്, തണ്ടര്‍ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്‌ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മോണോടോണ്‍, ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ വാങ്ങാനാവും.

N

എന്നാൽ തായ്‌ലൻഡ് സ്പെക്കിൽ രണ്ട് നിറങ്ങളിൽ മാത്രമാണ് വാഹനം വാങ്ങാന സാധിക്കുക. ഇത്രയുമൊക്കെയാണ് രണ്ട് സ്പെക്കുകൾ തമ്മിലുളള വ്യത്യാസങ്ങൾ. പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, N ലൈന്‍ ബാഡ്ജിംഗോടു കൂടിയ ട്വീക്ക് ചെയ്ത ഗ്രില്‍, ചുറ്റിനും റെഡ് ആക്സന്റുകള്‍, റിയര്‍ സ്പോയിലര്‍, റീഡിസൈന്‍ ചെയ്ത 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പ് എന്നിവയെല്ലാമാണ് ആ മാറ്റങ്ങള്‍.കാറിന്റെ ക്യാബിനില്‍ പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയര്‍ സജ്ജീകരിച്ചിരിക്കുന്നു.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായുള്ള ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബോസ് സോഴ്സ് മ്യൂസിക് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ഡ്യുവല്‍ ഡാഷ് ക്യാമറ, പവര്‍, വെന്റിലേറ്റഡ് ഡ്രൈവര്‍ സീറ്റ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള സവിശേഷതകളാണ് ഹ്യുണ്ടായി ക്രെറ്റ N ലൈനില്‍ സജ്ജീകരിച്ചിട്ടുള്ളത്.

പെര്‍ഫോമന്‍സ് കൂടുമെങ്കിലും ക്രെറ്റ N ലൈന്‍ എസ്‌യുവിയുടെ മൈലേജ് വല്ലാതെ കുറയുന്നുമില്ല. മാനുവല്‍ പതിപ്പുകള്‍ ലിറ്ററിന് 18 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകള്‍ ലിറ്ററിന് 18.2 കിലോമീറ്ററും മൈലേജ് തരുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. ടര്‍ബോ പെട്രോള്‍ എഞ്ചിനിനൊപ്പം ലഭ്യമായ സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റ ഡിസിടി മോഡലുകള്‍ക്ക് 18.4 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, March 30, 2025, 14:42 [IST]
English summary
Difference between thailand spec and indian spec of creta n line all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X