ദീപാവലിക്ക് വീട്ടിൽ ഹ്യുണ്ടായി കാറുകളെത്തിക്കാം; 20 കി.മീ മൈലേജുളള 7 സീറ്റർ മോഡലിന് 1.60 ലക്ഷത്തിൻ്റെ കുറവ്
ജിഎസ്ടി ഇളവ് കഴിഞ്ഞതോടെ വാഹനങ്ങളുടെ എല്ലാം വില കുറഞ്ഞതോടെ ഷോറൂമുകളിൽ എല്ലാം വൻ തിരക്കാണ്. അതിനൊപ്പം ഉത്സവ സീസൺ കൂടി എത്തിയപ്പോൾ ഉപഭേക്താക്കൾക്ക് ഏത് വാഹനം വാങ്ങണമെന്ന് തന്നെ ആശയക്കുഴപ്പമായി. ഇനി ദീപാവലി വരുന്നതോടെ എല്ലാ ബ്രാൻഡുകൾക്കും ചാകരയാണ്. ആ കൂട്ടത്തിൽ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി തങ്ങളുടെ ഹാച്ച്ബാക്ക് മുതൽ എംപിവി വരെ കിടിലൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.60 ലക്ഷം രൂപ വരെയാണ് കൊറിയൻ ബ്രാൻഡ് നൽകുന്നത്. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് വാങ്ങാൻ താൽപ്പര്യപെടുന്നുണ്ടെങ്കിൽ ജിഎസ്ടി ഇളവിലൂടെ 74000 രൂപയാണ് കുറവ് വന്നിരിക്കുന്നത്.
അതേസമയം ദീപാവലി ഓഫറിൻ്റെ ഭാഗമായിട്ട് 55000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറ, മാഗ്ന, സ്‌പോർട്‌സ്, സ്‌പോർട്‌സ് (O), ആസ്റ്റ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് വേരിയന്റുകളിൽ വിപണിയിലെത്തുന്ന മോഡലിന് മൊത്തത്തിൽ 1.34 ലക്ഷം രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. 83 bhp പവറിൽ പരമാവധി 113.8 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ കാപ്പ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് i10 നിയോസിന്റെ ഹൃദയം.

5-സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളും കോംപാക്‌ട് ഹാച്ച്ബാക്കിന് ലഭിക്കും. ബൈ-ഫ്യുവൽ സിഎൻജി വേരിയന്റിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂ. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ, പെർഫോമൻസ് കണക്കുകളിലും മാറ്റമുണ്ടാവും. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ കാറിന് 69 bhp കരുത്തിൽ 95.2 Nm torque ആണ് നൽകാനാവുക.
അടുത്തത് ജനപ്രിയ മോഡലായ വെന്യു ആണ്.ജിഎസ്ടി ഇളവിലൂടെ 1.23 ലക്ഷം രൂപയുടെ കുറവാണ് കോംപാക്ട് എസ്‌യുവിക്ക് വന്നിരിക്കുന്നത്, അതിനൊപ്പം ദീപാവലി ഓഫറായി 50000 രൂപയും ഇളവ് ലഭിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ 1.8 ലക്ഷം രൂപ ലാഭിക്കാൻ സാധിക്കും നിങ്ങളുടെ പ്രിയപ്പെട്ട വെന്യു സ്വന്തമാക്കുമ്പോൾ. സ്റ്റൈലിഷ് ഡിസൈൻ, നല്ല പെർഫോമൻസ്, ഫീച്ചർ-റിച്ച് ക്യാബിൻ എന്നിവയ്ക്ക് പേരുകേട്ട കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണിത്. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ഇതിലുണ്ട്.

എംപിവി സെഗ്മെൻ്റിലേക്ക് നോക്കിയാൽ ഡിമാൻ്റിൽ മുന്നിൽ തന്നെയുളള അൽകസാറിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 75000 രൂപയുടെ ജിഎസ്ടി ഇളവാണ് ലഭിച്ചിരിക്കുന്നത്. 60000 രൂപയുടെ ദീപാവലി ഓഫറും കൂടി ചേർക്കുമ്പോൾ 1.35 ലക്ഷം രൂപ നിങ്ങൾക്ക് ലാഭിക്കാൻ സാധിക്കുന്നുണ്ട്. അൽകസാർ ഇന്നോവ ക്രിസ്റ്റയെ വരെ വെല്ലുന്ന രീതിയിലാണ് വരുന്നത്.
ആറ് അല്ലെങ്കിൽ ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ ഹ്യുണ്ടായി അൽകസാർ വാങ്ങാൻ സാധിക്കും. 6-സീറ്ററിൽ മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഉൾപ്പെടുത്തിയപ്പോൾ എസ്‌യുവിയുടെ 7-സീറ്ററിൽ ഒരു ബെഞ്ച് ടൈപ്പ് സീറ്റാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. സ്റ്റൈൽ, സുഖസൗകര്യങ്ങൾ, ആധുനിക ഫീച്ചറുകൾ എന്നിവ സമന്വയിപ്പിച്ചാണ് അൽകസാർ എസ്‌യുവി വിപണിയിൽ എത്തുന്നത്.
1.5 ലിറ്റർ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് 2024 ഹ്യുണ്ടായി അൽകസാറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ യൂണിറ്റിന് 158 bhp കരുത്തിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








