ഇന്ത്യ സാർ 100% ലിറ്ററസി സാർ!ടെസ്‌ലയ്ക്ക് ട്രംപിൻ്റെ വക വാർണിങ്ങ് ലൈറ്റ്
ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നു എന്ന വാചകത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിങ്ങൾ ഇത് പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ എന്ന് വായിക്കുമ്പോൾ പ്രിയപ്പെട്ട വായനക്കാർക്ക് തോന്നിയേക്കാം. പക്ഷേ എന്തുചെയ്യാം വാഹന ലോകത്തെ വാർത്തകൾ നിങ്ങളോട് പറഞ്ഞില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാ. അപ്പോൾ നമ്മൾ പറഞ്ഞുവരുന്നതെന്താണെന്ന് വച്ചാൽ ടെസ്‌ലയ്ക്ക് നമ്മുടെ രാജ്യത്തേക്ക് വരണമെന്ന് അതിയായ ആഗ്രഹമുണ്ട്. നമ്മുടെ നാട്ടിലെ ഹരിതാഭയും പച്ചപ്പും ഒക്കെ കണ്ട് ഇന്ത്യയിൽ തൻ്റെ ഇലക്ട്രിക് വിത്ത് പാകാൻ തക്കം നോക്കിയിരിക്കുകയാണ് ഇലോൺ മസ്ക്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി ആദ്യം തന്നെ നെഞ്ചുവിരിച്ച് നിന്ന് പറഞ്ഞത് വണ്ടി ഒക്കെ ഇറക്കിക്കോ പക്ഷേ ചുള ഇറക്കി ടാക്സ് അടച്ചാലേ പറ്റു എന്നാണ്.
അങ്ങനെ ഇറക്കുമതി തീരുവയെ കുറിച്ച് കാലങ്ങളായി തീരാത്ത ചർച്ചകളും വാർത്തകളും കാറ്റിൽ അലയടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിനിടെ ഇലോൺ മസ്കുമായി കൂടികാഴ്ച്ച നടത്തിയത്. കുറച്ച് മാസങ്ങൾക്ക് മുൻപ് തന്നെ ദില്ലിയിലും മുംബൈയിലും ടെസ്‌ല കെട്ടിടങ്ങൾ നോക്കി തുടങ്ങിയിരുന്നു. മുംബൈയിൽ തൊഴിൽ അവസരങ്ങളുണ്ട് എന്ന് പരസ്യവും കൊടുത്തിരുന്നു.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം .യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇലോൺ മസ്കിന് ഒരു മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. കാര്യം വേറെയൊന്നുമല്ല. ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ഒരു തീരുമാനം ആവാതെ ടെസ്‌ല ഇന്ത്യയിൽ എത്തിച്ചാൽ നിങ്ങളുടെ ബിസിനസിന് അത് വളരെ ദോഷമായിരിക്കും എന്നും ടാക്സ് കൂടുതലായത് കൊണ്ട് സ്വാഭാവികമായും വാഹനത്തിനും വില കൂടുതലായിരിക്കും. അത് ഇന്ത്യൻ മാർക്കറ്റിൽ വിജയിച്ചില്ല എങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
കഴിഞ്ഞ വർഷം മാർച്ചിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്നുണ്ടായ തീരുമാനത്തിൻ്റെ കാതൽ വിദേശ വാഹന നിർമാമ കമ്പനി രാജ്യത്ത് കുറഞ്ഞത് 4,143 കോടി രൂപയോളം നിക്ഷേപിക്കണമെന്നായിരുന്നു. അതോടൊപ്പം തന്നെ പ്രാദേശികമായി 25 ശതമാനമെങ്കിലും ഉപയോഗിച്ച് ഇവികൾക്കായി പ്രാദേശിക നിർമ്മാണം സ്ഥാപിക്കാൻ മൂന്ന് വർഷം അനുവദിക്കുകയും ചെയ്യും.

ഈ ആവശ്യകതകൾ നിറവേറ്റുന്ന കമ്പനികൾക്ക് 2,90,0019.50 രൂപയും അതിനുമുകളിലും വിലയുള്ള കാറുകൾക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയിൽ പ്രതിവർഷം 8,000 EV-കൾ ഇറക്കുമതി ചെയ്യാൻ കേന്ദ്രത്തിൻ്റെ അനുവദിക്കുകയും ചെയ്യും. ടെസ്ലയ്ക്കപ്പുറം ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയിലേക്ക് രംഗപ്രവശേനം ചെയ്യാനും ഇത് വഴി തുറക്കും.
മൊത്തം കാര്‍ വില്‍പ്പനയുടെ രണ്ട് ശതമാനം മാത്രമതാണ് ഇവിടെ ഇവി വില്‍പ്പന. എന്നിരുന്നാലും വിപണി അതിവേഗം വളരുന്നുണ്ട്. പ്രാദേശികമായി നിര്‍മിക്കാന്‍ പോകുന്ന എന്‍ട്രി ലെവല്‍ കാര്‍ മാത്രമല്ല അതിന്റെ മുഴുവന്‍ മോഡലുകളും ഇന്ത്യയില്‍ വില്‍ക്കാന്‍ പുതിയ നയം ടെസ്‌ലയെ സഹായിക്കുമെന്ന പ്രതീക്ഷിയിലായിരുന്നു കമ്പനി.

മറ്റ് രാജ്യങ്ങളും ഇവി നിര്‍മ്മാണ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിന് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യ ഇവി നിര്‍മ്മാതാക്കളെ രാജ്യത്ത് നിക്ഷേപത്തിനായി ആകര്‍ഷിക്കാന്‍ ഇറക്കുമതി തീരുവ 50% ല്‍ നിന്ന് പൂജ്യം ശതമാനമായി കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ടെസ്ലയെ കൂടാതെ ചൈനീസ് ഇവി ഭീമനായ BYD-യെ കൂടി രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








