അടിച്ച് പൂസായി ഡ്രൈവർ 20 അടി താഴ്ച്ചയിലേക്ക്; വിറ്റാര ബ്രെസയുടെ വീഡിയോ വൈറൽ

മദ്യപിച്ച് വാഹനമോടിക്കുക എന്നത് നമ്മുടെ രാജ്യത്ത് കുറ്റകരമായ കാര്യമാണ്. എന്നാൽ പലരും അത് പാലിക്കാറില്ല എന്നതാണ് സത്യം. അത് കൊണ്ട് രാജ്യത്ത് പല അപകടങ്ങളും സംഭവിക്കുന്നുണ്ട്. അടുത്തിടെ ഒരു അപകടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ വൈറലായിരിക്കുകയാണ്. മദ്യപിച്ച മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ബ്രെസ്സ ഡ്രൈവർക്ക് തന്റെ എസ്‌യുവിയുടെ വേഗത നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ 20 അടി താഴ്ചയുള്ള ഡ്രെയിനേജിലേക്ക് ഇടിച്ചുകയറ്റുന്ന ഒരു വീഡിയോ ആണ് വൈറലായത്. ഒടുവിൽ നാട്ടുകാർ ഇടപ്പെട്ടാണ് അയാളെ രക്ഷപ്പെടുത്തിയത്. മുംബൈയിലെ പ്രീമിയം ഹൗസിംഗ് സൊസൈറ്റിയായ വസായ് മധുബനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുളളത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മാരുതി ബ്രെസ. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഇത്. LXi, VXi, ZXi, ZXi ഡ്യുവല്‍-ടോണ്‍ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ബ്രെസ ലഭ്യമാകുന്നത്. 102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി ബ്രെസയ്ക്ക് കരുത്തേകുന്നത്.

20

ബ്രെസ എസ്‌യുവിയിലെ മറ്റ് സവിശേഷതകള്‍ നോക്കുമ്പോള്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആര്‍ക്കമിസില്‍ നിന്നുള്ള ഓഡിയോ സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് സൗകര്യം, സിംഗിള്‍ പാന്‍ സണ്‍റൂഫ്, ആറ് എയര്‍ബാഗുകള്‍, ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ തുടങ്ങി ഫീച്ചര്‍ റിച്ചായ ക്യാബിനാണ് ഇതിന് ലഭിക്കുന്നത്.

ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്നൈറ്റ്, മഹീന്ദ്ര XUV300, റെനോ കൈഗര്‍, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ പോലുള്ള മോഡലുകളാണ് സെഗ്മെന്റില്‍ ബ്രെസയുടെ എതിരാളികള്‍. മാരുതി സുസുക്കി (Maruti Suzuki) നിരയിൽ നിന്നും ഓമ്‌നി കളമൊഴിഞ്ഞതോടെ പകരക്കാരന്റെ വേഷത്തിലെത്തിൽ കമ്പനി നിയോഗിച്ചത് ഈക്കോയെന്ന (Eeco) വാൻ മോഡലിനെയായിരുന്നു.

ഓമ്‌നിയുടെ പകരക്കാരനാവാൻ ഈക്കോയ്ക്ക് സാധിക്കില്ലെന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷേ സംശയങ്ങളെയെല്ലാം കാറ്റിൽപ്പറത്തി വൻ ഹിറ്റായി മാറുകയായിരുന്നു ഈ വാൻ മോഡൽ. 5, 6, 7 സീറ്റർ ഫോർമാറ്റുകളിൽ വാങ്ങാനാവുന്ന മാരുതിയുടെ ഒരേയൊരു വണ്ടിയായതിനാൽ തന്നെ വ്യത്യസ്‌ത ഉപയോഗങ്ങളുള്ള ആളുകളെല്ലാം ഇവനെ സ്വന്തമാക്കാനെത്തി. ആംബുലന്‍സ്, പാസഞ്ചര്‍ വാന്‍, കാര്‍ഗോ വാന്‍ തുടങ്ങി പല ഭാവങ്ങളില്‍ നിരത്തുകളില്‍ വിസ്‌മയം തീർത്ത് ഇപ്പോഴും കുതിക്കുകയാണ് ഈക്കോ.

2010 മുതല്‍ വിപണിയിലിലുള്ള മാരുതി ഈക്കോ ഇപ്പോഴിതാ വിപണിയിൽ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. തുടക്കകാലത്ത് ഓമ്നിയുടെ പകരക്കാരനായി പലരും അംഗീകരിച്ചിരുന്നില്ലെങ്കിലും പിന്നീട് ആളുടെ യഥാർഥ പ്രായോഗികത മനസിലാക്കിയ ഇന്ത്യക്കാർ ഈക്കോയുടെ പിന്നാലെ കൂടി. പോയ 15 വർഷക്കാലം കൊണ്ട് 12 ലക്ഷത്തിലധികം ആളുകൾ വാങ്ങിയ കാർ എന്ന പൊൻതൂവലും കക്ഷിക്ക് സ്വന്തമാക്കാനായി.

20

5-സീറ്റർ, 7-സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് കോൺഫിഗറേഷനുകൾ ഉൾപ്പെടെ 13 വ്യത്യസ്ത വകഭേദങ്ങളിലാണ് ഈക്കോ വിപണിയിൽ എത്തുന്നത്. വ്യക്തിഗതമോ വാണിജ്യപരമോ ആയ ആവശ്യങ്ങൾക്കായാലും വൈവിധ്യമാർന്ന ആവശ്യകതകൾ നിറവേറ്റാൻ വാൻ ആളുകളെ സഹായിക്കുന്നുണ്ട്. കടയുള്ളവരുടെയൊക്കെ വീടിന്റെ മുറ്റത്ത് ഈക്കോ കിടക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

20

More from DriveSpark

Article Published On: Sunday, January 19, 2025, 11:30 [IST]
English summary
Drunken maruti suzuki grand vitara brezza driver plunged into deep drainage viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X