ഇ വിറ്റാര ഇടിച്ച് നേടിയത് 5 സ്റ്റാർ തിളക്കം! മാരുതിയുടെ ആദ്യ ഇവി രണ്ടും കൽപ്പിച്ച് തന്നെ
മാരുതി സുസുക്കിയുടെ ഇലക്ട്രിക് ലോകത്തേക്കുളള കാൽവയ്പ്പായി കാണാൻ സാധിക്കുന്ന ഇ-വിറ്റാരയുടെ ലോഞ്ച് ദിവസം തന്നെ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. സുരക്ഷയുടെ കാര്യത്തിൽ ഏറെ കളിയാക്കലുകൾ കേട്ടിരുന്ന ബ്രാൻഡ് ഇപ്പോൾ ഏറെ ശ്രദ്ധിക്കുന്ന കാര്യം തന്നെ സേഫ്റ്റിയാണ്. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റായ ഭാരത് എൻക്യാപിൽ ഫൈവ് സ്റ്റാർ തന്നെ കരസ്ഥമാക്കിയിരിക്കുകയാണ് ഇ-വിറ്റാര. ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുൻപാണ് ക്രാഷ് ടെസ്റ്റ് ഫലം പുറത്ത് വിട്ടത്. അത് കൊണ്ട് തന്നെ ആകാംക്ഷ വീണ്ടും വർധിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. ആൽഫ മോഡലാണ് ടെസ്റ്റിന് വിധേയമാക്കിയതെങ്കിലും എല്ലാ വേരിയൻ്റുകൾക്കും ഇത് ബാധകമായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഭാരത് എൻക്യാപിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ പുതിയ ഇ വിറ്റാര 32 പോയിന്റുകളിൽ 31.49 പോയിന്റുകളും 49 പോയിന്റുകളിൽ 43 പോയിന്റുകളും നേടി. ഡെൽറ്റ, സീറ്റ, ആൽഫ എന്നിവ ഉൾപ്പെടുന്ന മുഴുവൻ വേരിൻ്റുകൾക്കും ഈ റേറ്റിംഗുകൾ ബാധകമാണ്. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും കമ്പനി വരുത്തിയിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്.

2026 മാരുതി ഇ വിറ്റാരയിൽ ഏഴ് എയർബാഗുകൾ സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, കാൽനട സംരക്ഷണം, ഇഎസ്‌സി, ഇബിഡിയുള്ള എബിഎസ് സംവിധാനം, ഇഎസ്‌പി, ഇപിബി, ടിപിഎംഎസ്, ബ്രേക്ക് അസിസ്റ്റ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ് പോയിന്റുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
മാരുതി സുസുക്കി ഇ-വിറ്റാര സുസുക്കിയുടെ പുതിയ ഹാര്‍ടെക്റ്റ്-ഇ ആര്‍ക്കിടെക്ചറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 4,275 mm നീളവും 1,800 mm വീതിയും 1,640 mm ഉയരവും 2,700 mm വീല്‍ബേസും ഉണ്ട്. വൃത്തിയുള്ള മോഡേണ്‍ ഡിസൈനില്‍ വരുന്ന ഇ-വിറ്റാരയ്ക്ക് ശക്തമായ എസ്‌യുവികളുടെ അതേ റോഡ് പ്രസന്‍സുണ്ട്. സ്‌കള്‍പ്ചേര്‍ഡ് ഹുഡും ബോള്‍ഡ് ബമ്പറുംമുള്ള എസ്‌യുവിയുടെ ട്രൈ-സ്ലാഷ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ മുന്‍വശത്തിന് ശ്രദ്ധേയമായ ഒരു ലുക്ക് നല്‍കുന്നു.

ഈ ഇവിയുടെ ഘടനയില്‍ 50 ശതമാനത്തിലധികം അഡ്വാന്‍സ്ഡ് ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഏഴ് എയര്‍ബാഗുകള്‍, ഓള്‍-ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) ലെവല്‍ 2 ADAS, ബാറ്ററി പ്രൊട്ടക്ഷന്‍ ഫ്രെയിം എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ബാറ്ററി ഓപ്ഷനുകളിലേക്ക് നോക്കിയാൽ മാരുതി ഇ-വിറ്റാര 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യും. 49kWh FWD പതിപ്പ് 144hp പവറും 189Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. അതേസമയം 61kWh FWD പതിപ്പ് 174hp പവറും 189Nm ടോര്‍ക്കും നല്‍കും. ഏറ്റവും ഉയര്‍ന്ന 61kWh വേരിയന്റ് 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

സെഗ്മെൻ്റിലെ തന്നെ ഏറ്റവും കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇവികളില്‍ ഒന്നാക്കി ഇ-വിറ്റാരയെ മാറ്റുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഡിസി ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ വെറും 50 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലോഞ്ചിൻ്റെ വാർത്തകൾക്കായി ഡ്രൈവ്സ്പാർക്ക് മലയാളം വെബ്സൈറ്റ് പരിശോധിക്കാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








