എഥനോൾ പെട്രോൾ നിങ്ങളുടെ വാഹനത്തിന് നല്ലതോ; ഗുണവും ദോഷവും പറഞ്ഞു തരാം
പെട്രോളിനേക്കാൾ ഡീസലിനാണ് വാഹനത്തിന് കൂടുതൽ മൈലേജ് നൽകാൻ സാധിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ പെട്രോൾ ഹൈബ്രിഡ് മോഡലുകളുടെ വരവോടെ മൈലേജ് കൂടുതൽ ലഭിക്കുന്നുണ്ട്. എന്നാൽ എഥനോൾ കലർത്തിയ പെട്രോളിൻ്റെ ഗുണം എന്താണ്. ഇപ്പോൾ രാജ്യത്ത് എഥനോൾ കലർത്തിയ പെട്രോളിന് വലിയ രീതിയിൽ തന്നെ സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാൽ ഇതിൻ്റെ ഗുണവും ദോഷവും എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം തന്നെ അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ ഇന്ധനം പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യാ ഗവൺമെന്റ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും നാശനഷ്ടം സംഭവിക്കുമോ അതോ ഗുണമുണ്ടോ എന്നാണ് നിങ്ങളുമായി ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്. എത്തനോൾ ഒരു ജൈവ ഇന്ധനമായത് കൊണ്ട് തന്നെ, ഇത് പെട്രോളിനേക്കാൾ കുറച്ച് മലിനീകരണം മാത്രമേ പുറത്ത് വിടുന്നുളളു എന്നതാണ് പ്രധാന ഗുണം.

E20 പെട്രോൾ കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ ഉദ്‌വമനം 20 മുതൽ 50 ശതമാനം വരെ കുറയ്ക്കുന്നത് വഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.മറ്റൊരു ഗുണം എന്താണെന്ന് വച്ചാൽ ഇന്ത്യ 85 ശതമാനത്തിലധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കും. ഇതിനുപുറമെ, കരിമ്പ്, ചോളം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്.
ഇതുവഴി കർഷകർക്ക് അവരുടെ വിളകൾക്കും അവശിഷ്ടങ്ങൾക്കും നല്ല വില ലഭിക്കുന്നത് കൊണ്ട് തന്നെ അവരുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകും.ഇത്രയുമൊക്കെയാണ് എഥനോൾ പെട്രോളിൻ്റെ ഗുണങ്ങളെങ്കിൽ ദോഷവശങ്ങൾ കൂടി മനസിലാക്കിയിരിക്കേണ്ടതിൻ്റെ അവശ്യമുണ്ട്. പഴയ വാഹനങ്ങളിൽ 20% വരെ എത്തനോൾ മിശ്രിതം അമിതമായി ഉപയോഗിക്കുന്നത് എഞ്ചിൻ, ഗാസ്കറ്റുകൾ, ഇന്ധന സംവിധാനം എന്നിവയ്ക്ക് കേടുവരുത്തുമെന്ന് ചില വാഹന ഉടമകളും വാഹന നിർമ്മാതാക്കളും ആശങ്കപ്പെടുന്നുണ്ട്.

E20 ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ ട്യൂൺ ചെയ്യാത്ത വാഹനങ്ങൾക്ക്, പെട്രോളിൻ്റെ സാന്ദ്രതയേക്കാൾ എഥനോളിന് കൂടുതലായത് കൊണ്ട് വാഹനത്തിൻ്റെ മൈലേജ് കുറയാനുള്ള സാധ്യതയുണ്ട്. പല വാഹന നിർമാതാക്കളും ഉടമ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ച് എന്തെങ്കിലും കേടുപാടുകൾ വന്നാൽ അതിൻ്റെ നഷ്ടം ഉടമ തന്നെ സഹിക്കേണ്ടി വരും എന്നതാണ് പ്രശ്നം.
എന്നാൽ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ (MoPNG) അനുസരിച്ച് E20 പെട്രോൾ പഴയ വാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തുന്നില്ലെന്നും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും മറ്റ് സ്ഥാപനങ്ങളുടെയും പരിശോധനകളിൽ, E20 കാരണം വാഹനങ്ങളുടെ പെർഫോമൻസിലോ, ഇന്ധന ഉപഭോഗത്തിലോ കാര്യമായ വ്യത്യാസം സൃഷ്ടിക്കുന്നില്ല എന്നതാണ് വ്യക്തമാക്കുന്നത്.

ഇപ്പോള്‍ 2030 ആകുമ്പോഴേക്കും 30 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ത്വരിതപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 30 ശതമാനം എഥനോള്‍ ബ്ലെന്‍ഡിംഗ് എന്ന പുതിയ ലക്ഷ്യത്തിലെത്താന്‍, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം E30 പെട്രോള്‍ പുറത്തിറക്കുന്നതിനുള്ള തന്ത്രങ്ങള്‍ വിലയിരുത്തി വരികയാണ്. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം കമൻ്റ് സെക്ഷനിൽ രേഖപ്പെടുത്താൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








