ഇവി സെഗ്‌മെന്റും ടാറ്റയുടെ കെയ്യില്‍ നിന്ന് പോകുന്നു! ലീഡ് വെറും 812 യൂണിറ്റ് മാത്രം

സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ വൈദ്യുത വാഹന വില്‍പ്പനയില്‍ കുതിച്ച് ചാട്ടം ഉണ്ടായിട്ടുണ്ട്. 2025 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ മാസമായ ജനുവരിയിലും ഇന്ത്യയില്‍ ഇവി വില്‍പ്പനയില്‍ വളര്‍ച്ചയാണ് കാണാനായത്. ഉത്സവകാലമായിരുന്ന ഒക്‌ടോബറിന് ശേഷം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ മാസമാണ് കഴിഞ്ഞ് പോയത്. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ വരവും പുതിയ മോഡലുകളുടെ വരവറിയിച്ച ഓട്ടോ എക്സ്പോയും ഇവി വില്‍പ്പനയെ സ്വാധീനിച്ചതായി കണക്കാക്കാം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കി ഇ-വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി വിഭാഗം വളരെയധികം പ്രതീക്ഷകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

2025 ജനുവരിയില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഒന്നാം സ്ഥാനം ടാറ്റ മോട്ടോര്‍സിന് തന്നെയാണ്. മുന്‍ വര്‍ഷത്തെ വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ 13 ശതമാനം ഇടിവ് നേരിട്ടെങ്കിലും പുതുവര്‍ഷത്തിലെ ആദ്യ മാസം 5,037 ഇവികള്‍ വില്‍ക്കാന്‍ ടാറ്റക്ക് സാധിച്ചു. കഴിഞ്ഞ മാസം ടാറ്റയുടെ വിപണി വിഹിതം 45 ശതമാനമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ടാറ്റ മോട്ടോര്‍സ് ആകെ 48,565 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റു.

mg windsor ev vs tata nexon ev

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ നേരിയ കുറവ് നേരിട്ടു. എന്നിരുന്നാലും, 57 ശതമാനം വിപണി വിഹിതം ടാറ്റക്കുണ്ട്. നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി, പഞ്ച് ഇവി, കര്‍വ് ഇവി എന്നിവ ഉള്‍പ്പെടുന്നു വൈവിധ്യമാര്‍ന്ന ഇലക്ട്രിക് പോര്‍ട്‌ഫോളിയോയാണ് ടാറ്റക്കുള്ളത്. ഹാരിയര്‍ ഇവിയും സിയാര ഇവിയും പുറത്തിറക്കി ഈ വര്‍ഷം ഇവി നിര വിപുലീകരിക്കാനും അവര്‍ പദ്ധതിയിടുന്നു.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും ഒന്നാം സ്ഥാനത്തിരിക്കുന്ന ടാറ്റയുടെ സിഹംസനത്തിന് അത്ര ഉറപ്പില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 251 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ സമീപ മാസങ്ങളില്‍ ടാറ്റക്ക് വമ്പന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 2025 ജനുവരിയില്‍ 4,225 എംജി ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്. അതായത് ഒന്നാം സ്ഥാനത്തുള്ള ടാറ്റയേക്കാള്‍ വെറും 812 യൂണിറ്റുകളുടെ മാത്രം വ്യത്യസം.

mg windsor ev

37 ശതമാനം വിപണി വിഹിതവും ബ്രാന്‍ഡ് കൈവശപ്പെടുത്തി. 2025 ജനുവരിയില്‍ എംജി തങ്ങളുടെ വിപണി വിഹിതം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയാക്കി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ വിപണി വിഹിതം 26 ശതമാനമാണ്. എംജി വിന്‍ഡ്സര്‍ ഇവിയുടെ വരവും നൂതനമായ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാമുമാണ് എംജിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് വളമായത്.

ഇന്ത്യയില്‍ ഇവികള്‍ വില്‍പ്പനക്കെത്തിക്കുന്ന പ്രമുഖ കമ്പനികളില്‍ ഒന്നാണ് മഹീന്ദ്ര. ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 686 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര മൂന്നാം സ്ഥാനത്താണ്. XUV400 എന്ന ഏക മോഡലാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. 2024 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന 13 ശതമാനം ഇടിഞ്ഞു.

mahindra xuv400

എന്നിരുന്നാലും സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളില്‍ കമ്പനിയുടെ വില്‍പ്പനയില്‍ 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇലക്ട്രിക് വാഹന നിര വിപുലീകരിക്കുന്ന മഹീന്ദ്രയുടെ BE 6, XEV 9e എന്നീ ഇലക്ട്രിക് എസ്‌യുവി മോഡലുകളുടെ ഡെലിവറി തുടങ്ങുന്നതോടെ വില്‍പ്പന ഉയരുമെന്ന് പ്രതീക്ഷിക്കാം.

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായി ഇവികളുടെ കാര്യത്തില്‍ നാലാം റാങ്കിലാണ്. അയോണിക് 5 എന്ന മോഡലുമായി തപ്പിത്തടഞ്ഞ കൊറിയക്കാര്‍ ജനുവരിയില്‍ ക്രെറ്റ ഇലക്ട്രിക് പുറത്തിറക്കിയതോടെ 321 യൂണിറ്റുകള്‍ വിറ്റഴിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും മികച്ച വില്‍പ്പന നേട്ടമാണ് ജനുവരിയില്‍ കുറിച്ചത്. ജനുവരി മാസത്തില്‍ ഹ്യുണ്ടായിക്ക് 3 ശതമാനം വിപണി വിഹിതമുണ്ട്. ക്രെറ്റ ഇലക്ട്രിക് വരും മാസങ്ങളിലും ഹ്യുണ്ടായിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

ലോകോത്തര ബ്രാന്‍ഡ് ആയ ബില്‍ഡ് യുവര്‍ ഡ്രീംസും ജനുവരിയില്‍ വളര്‍ച്ച നേടി. അറ്റോ 3, സീല്‍, ഇമാക്‌സ് 7 എന്നീ ഇവികളാണ് ബിവൈഡി ഇന്ത്യയില്‍ വില്‍ക്കുന്നത്. ജനുവരിയില്‍ 312 ഇലക്ട്രിക് കാറുകളാണ് ചൈനീസ് കമ്പനി വിറ്റത്. 2024 ജനുവരിയില്‍ വിറ്റ 163 യൂണിറ്റിനെ അപേക്ഷിച്ച് 91 ശതമാനം വളര്‍ച്ചയുണ്ട്. 2025 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി സീലയണ്‍ 7 ഇവിയും പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്ത മാസം ഇവിയുടെ വില പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരിയില്‍ 269 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട് സിട്രണ്‍ ഇന്ത്യ വില്‍പ്പനയില്‍ 768 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2024 അവസാനത്തോടെ വില്‍പ്പനയില്‍ ഇടിവുണ്ടായെങ്കിലും 2 ശതമാനത്തിലധികം വിപണി വിഹിതം നിലനിര്‍ത്താന്‍ കമ്പനിക്കായി. ജനുവരിയില്‍ കിയ ഇന്ത്യ 47 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍നിര മോഡലായ EV9 എസ്‌യുവി പുറത്തിറക്കിയതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വളര്‍ച്ച രേഖപ്പെടുത്താനായി.

ഏഴ് പ്രീമിയം കാര്‍ നിര്‍മ്മാതാക്കളില്‍ അഞ്ചെണ്ണത്തിനും വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. ബിഎംഡബ്ല്യു വില്‍പ്പനയില്‍ 14 ശതമാനം ഇടിവ് നേരിട്ടു. 2024-ല്‍ വിറ്റ 1222 യൂണിറ്റിനേക്കാള്‍ 176 യൂണിറ്റ് കുറവാണ് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള വില്‍പ്പന. 43 ശതമാനമാണ് മാര്‍ക്കറ്റ് ഷെയര്‍. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മെര്‍സിഡീസ് 883 യൂണിറ്റ് വിറ്റു. 89 ശതമാനമാണ് വളര്‍ച്ച. മുന്‍വര്‍ഷമുണ്ടായിരുന്ന 19 ശതമാനത്തില്‍ നിന്ന് വിപണി വിഹിതം 36 ശതമാനമാക്കി.

More from DriveSpark

Article Published On: Wednesday, February 5, 2025, 12:32 [IST]
English summary
Electric vehicle sales january 2025 mg motors closes gap with no 1 tata motors to 812 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X