ദീപാവലിക്ക് വാങ്ങാൻ പറ്റിയ കിടിലൻ ഇവികൾ, എംജി മുതൽ ഏഥർ വരെയുണ്ടേ
ദീപാവലിക്ക് പുതിയ വാഹനം വാങ്ങുക എന്നത് പലരുടേയും ആഗ്രഹമാണ്. ദീപാവലിയാകുമ്പോൾ പടക്കങ്ങളുമൊക്കെയായി എങ്ങും ശബ്ദകോലാഹലമായിരിക്കും, പക്ഷേ നിങ്ങളുടെ വാഹനം സൈലൻ്റാണെങ്കിലോ. ഈ ദീപാവലിക്ക് നിങ്ങളൊരു ഇവി പടക്കം അങ്ങ് പൊട്ടിച്ചാൽ അടിപൊളിയായിരിക്കും. ഈ ഉത്സവകാലത്ത് നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുന്ന മികച്ച ഇലക്ട്രിക് വാഹനങ്ങൾ ഏതൊക്കെ ആണെന്ന് നോക്കിയാലോ. ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് കാറായ എംജി സൈബർസ്റ്റർ മുതൽ ഏഥറിൻ്റെ ഇവി സ്കൂട്ടർ വരെയുണ്ട് ലിസ്റ്റിൽ. 140mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള ലോ പ്രൊഫൈലുമായി വരുന്ന എംജി സൈബര്‍സ്റ്ററിന്റെ മുന്‍വശത്ത്, ബൈ-ഫങ്ഷണല്‍ എല്‍ഇഡി പ്രൊജക്ടറുകളും, ഡിആര്‍എല്ലുകളും, ഫ്രണ്ട് സ്പ്ലിറ്ററും, ഗ്രില്ലില്‍ സ്ഥാപിച്ചിട്ടുള്ള എംജി ലോഗോയും ഉണ്ട്.
വശങ്ങളില്‍ 20-ഇഞ്ച് വീലുകള്‍ നല്‍കിയിരിക്കുന്നു. മുന്‍വശത്ത് 245mm ടയറുകളും പിന്‍വശത്ത് 275mm ടയറുകളും നല്‍കിയിരിക്കുന്നു. 510 PS പവറും 725 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍-മോട്ടോര്‍ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനാണ് എംജി സൈബര്‍സ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. 77kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ ഇവി 3.2 സെക്കന്‍ഡിനുള്ളില്‍ 0-100km/h വേഗത കൈവരിക്കും. വാഹനത്തിന്റെ ലോ പ്രൊഫൈല്‍ നിലനിര്‍ത്താന്‍ ബാറ്ററി നേര്‍ത്ത രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇനിയൊരു ഇരുചക്രവാഹനത്തിലേക്ക് നോക്കിയാൽ ഏഥർ 450 അപക്സാണ്. ഏഥർ എനർജി നിരയിലെ ഹൈ പെർഫോമൻസ് ഇലക്‌ട്രിക് സ്‌കൂട്ടറായ അപക്സ് 450 മോഡലിന് 1.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിൽക്കുന്നത്. 7kW PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3.7kWh ബാറ്ററി പായ്ക്കാണ് ഇവിയിലുള്ളത്. 0-40 കിലോമീറ്റർ വേഗത വെറും 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന ഇലക്ട്രിക് സ്കൂട്ടറിന് 100 കിലോമീറ്ററാണ് പരമാവധി കൈവരിക്കാനാവുന്ന വേഗം.
സ്‌മാർട്ട് ഇക്കോ, ഇക്കോ, റൈഡ്, സ്‌പോർട്, വാർപ്പ്, വാർപ്പ് പ്ലസ് എന്നിങ്ങനെ ആറ് റൈഡ് മോഡുകളാണ് 450 അപെക്‌സിൽ സജ്ജീകരിച്ചിരിക്കുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗിനായി നെഗറ്റീവ് ത്രോട്ടിൽ കൊണ്ടുവരുന്ന പുതിയ മാജിക് ട്വിസ്റ്റ് ഫീച്ചറും ഇവിയിൽ കോർത്തിണക്കിയിട്ടുണ്ട്. ത്രോട്ടിൽ എതിർ ദിശയിൽ 15 ഡിഗ്രി ട്വിസ്റ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. 150 കി.മീ മുതൽ 157 കി.മീ വരെ റേഞ്ചാണ് വാഹനത്തിന് സിംഗിൾ ചാർജിൽ കിട്ടുന്നത്.

മഹീന്ദ്രയുടെ ഒരു ഇവി വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈ ദീപാവലി പറ്റിയ സമയമാണ്. ഇവികളിൽ BE6 ന് പ്രത്യേക ഡിമാൻ്റാണ്. ഇവിയുടെ ബേസ് പായ്ക്ക് വൺ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. തുടർന്നുവരുന്ന പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു വേരിയന്റുകൾക്ക് യഥാക്രമം 20.50 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്. പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ വേരിയന്റുകൾക്ക് യഥാക്രമം 24.50 ലക്ഷം രൂപയും 26.90 ലക്ഷം രൂപയും വിലയുണ്ട്.
മഹീന്ദ്ര BE6 ഇവിയുടെ പാക്ക് ത്രീ വേരിയന്റിന് മാത്രമേ 79 kWh ബാറ്ററി പായ്ക്ക് ഉള്ളൂ, ബാക്കിയുള്ള വേരിയന്റുകൾക്ക് 59 kWh ബാറ്ററി ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ചെറിയ ശേഷിയുള്ള മോഡലുകൾ സിംഗിൾ ചാർജിൽ 556 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ഉയർന്ന ശേഷിയുള്ളവ ഫുൾ ചാർജിൽ 682 കിലോമീറ്റർ റേഞ്ചാണ് നൽകുകയെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.

BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








