ബോണസ് നൽകാത്ത മുതലാളിമാർക്ക് ഇതൊരു പാഠമായിരിക്കട്ടെ! ടോൾ തുറന്നിട്ട് ജീവനക്കാർ; വാഹനങ്ങൾക്ക് ഫ്രീ യാത്ര

ഉത്സവ സീസണുകളിൽ ജീവനക്കാർക്ക് ബോണസ് നൽകുന്ന പതിവ് പല കമ്പനികളിലുമുണ്ട്. എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്യുകയും, ജോലി ചെയ്യുന്ന സ്ഥാപനം സ്വന്തം പോലെ കരുതുന്ന നിരവധി ജീവനക്കാരുണ്ട്. എന്നാൽ അവർക്ക് വെറും പുല്ലുവില നൽകുന്ന മുതലാളിമാർ അവർക്ക് ആവശ്യമായ ബോണസോ, ശമ്പള വർധനവോ നൽകാറില്ല. പലരും ജോലിക്കാരുടെ സാഹചര്യം മുതലെടുക്കുകയാണ്. തങ്ങളാൽ കഴിയുന്ന രീതിയിൽ ജീവനക്കാർ പ്രതിഷേധിക്കുമ്പോഴായിരിക്കും പല മുതലാളിമാർക്കും ബോധോദയം ഉണ്ടാകുന്നത്. ഇപ്പോഴിതാ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രതിഷേധം എങ്ങും വൈറലായിരിക്കുകയാണ്. യു.പിയിലാണ് സംഭവം. ബോണസ് നൽകാത്തതിൽ പ്രതിഷേധിച്ച് ടോൾ ബൂത്ത് തുറന്ന് ഇടുകയും 5000 വാഹനങ്ങൾ ഫ്രീയായി കടന്നു പോകുകയും ചെയ്തു.

ശ്രീ സായി ആൻഡ് ദത്താർ എന്ന കരാർ കമ്പനിയിലെ ജീവനക്കാരാണ് ഡൽഹിയെ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ട് കൂടിയായ ആഗ്ര-ലഖ്നൌ എക്സ്പ്രസ് ഹൈവേയിൽ ടോൾ പിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ജീവനക്കാർ പ്രതിഷേധിച്ചതോടെ കമ്പനി തങ്ങളുടെ മറ്റ് ഭാഗത്ത് നിന്നുള്ള ജീവനക്കാരെ കൊണ്ടുവന്നെങ്കിലും പ്രതിഷേധത്തിലായിരുന്ന ജീവക്കാർ അവരെ തടയുകയായിരുന്നു.

Employees open the toll

കഴിഞ്ഞ മാർച്ചിൽ കരാർ ഏറ്റെടുത്തത് കൊണ്ട് ഒരു വർഷത്തെ ബോണസ് നൽകാൻ സാധിക്കില്ലെന്നായിരുന്നു കമ്പനിയുടെ നിലപാടെങ്കിലും പ്രതിഷേധം കനത്തതോടെ ബോണസ് നൽകാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇത്തവണത്തെ ദീപാവലിക്ക് നിങ്ങൾക്കും ചിലപ്പോൾ ബോണസ് ലഭിച്ചെന്ന് വരില്ല. പക്ഷേ പ്രതിഷേധിച്ചാൽ ജോലി പോയാലോ എന്ന ഭയം ഉളളത് കൊണ്ട് തന്നെ ആരും എതിർക്കാൻ പോകാറില്ല എന്നതാണ് സത്യം.

വാർഷിക പാസ് പ്രാബല്യത്തിൽ വന്നിട്ട് ഇപ്പോൾ രണ്ട് മാസം കഴിഞ്ഞിരിക്കുകയാണ്. 3000 രൂപയാണ് ഇതിന്റെ നിരക്ക്. നിലവിലുള്ള ഫാസ്ടാഗ് കാര്‍ഡില്‍ തന്നെ ഈ പാസ് ആക്ടിവേറ്റ് ചെയ്യാം. വാര്‍ഷിക പാസുള്ള സ്വകാര്യ വാഹന ങ്ങള്‍ക്ക് ഒരു തവണ ടോള്‍ ബൂത്ത് കടക്കാന്‍ 15 രൂപയേ ചെലവാകൂ നിലവില്‍ 30 രൂപ മുതല്‍ 340 രൂപ വരെയാണ് വിവിധ ടോള്‍ പ്ലാസകളില്‍ ഈടാക്കുന്നത്.

Employees open the toll

വൃത്തിയില്ലാത്ത ടോയ്ലറ്റുകള്‍ കണ്ടെത്തി പരാതിപ്പെടുന്നവര്‍ക്ക് 1000 രൂപ ഫാസ്ടാഗ് റീചാര്‍ജായി നല്‍കുമെന്നാണ് പുതിയ അറിയിപ്പ് നൽകിയിരിക്കുന്നത്. ഹൈവേ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ ശുചിത്വമില്ലാത്ത ടോയ്ലറ്റുകള്‍ക്ക് പരിഹാരം കാണാനാണ് ഈ നീക്കം. അഴുക്കുള്ള ടോയിലറ്റുകള്‍ കണ്ടെത്താനും അവ വൃത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും ഇത് അധികൃതരെ സഹായിക്കും.

രാജ്യത്തെ ഹൈവേകളിലെ ശുചിമുറികള്‍ ശുദ്ധിയാക്കാനുള്ള യജ്ഞം ഒക്ടോബര്‍ 31 വരെയാണ് നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ ഫാസ്ടാഗ് റീചാര്‍ജായി 1000 രൂപ ലഭിക്കാനായി ഹൈവേ ഉപയോക്താക്കള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഫാസ്ടാഗ് ടോള്‍ സര്‍വീസ് ആപ്പ് ആയ രാജ്മാര്‍ഗ് യാത്ര (Rajmarg Yatra) വഴി മാത്രമാണ് പരാതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കുക.

ഈ ആപ്പ് ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോള്‍, ലൊക്കേഷന്‍, തീയതി, സമയം എന്നിവ രേഖപ്പെടുത്തും. ഇത് പരാതിയുടെ ആധികാരികത ഉറപ്പാക്കാന്‍ സഹായിക്കും. പരാതി സമര്‍പ്പിക്കുമ്പോള്‍ ഫാസ്ടാഗ് നമ്പര്‍, വാഹന നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. ഒരു വാഹന രജിസ്‌ട്രേഷന്‍ നമ്പറിന് ഒരു തവണ മാത്രമേ 1000 രൂപ റിവാര്‍ഡ് ലഭിക്കൂ. എത്ര പരാതികള്‍ നല്‍കിയാലും പരമാവധി 1000 രൂപ മാത്രമാണ് ഒരു വാഹനത്തിന് ലഭിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 22, 2025, 11:22 [IST]
English summary
Employees open toll booths for free in protest against non payment of diwali bonus in up
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X