കണ്ണിൽക്കാണുന്നത് വാങ്ങി ഒഴിക്കല്ലേ, വണ്ടി പണിമുടക്കും! എഞ്ചിൻ ഓയിൽ ഗ്രേഡുകളെ കുറിച്ചറിയാം

ഒരു വാഹനം സ്വന്തമാക്കുന്നത് വലിയ കാര്യം തന്നെയാണ് പക്ഷേ അത് മെയിൻ്റെയിൻ ചെയ്ത് പോകുന്നതിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്.അതിൽ തന്നെ പ്രധാനമായിട്ടും എഞ്ചിൻ ഓയിലിൻ്റെ കാര്യം. തുടക്കത്തിൽ വാഹനത്തിനോടുളള മികച്ച കരുതൽ കാരണം നല്ല ഗ്രേഡുള്ള ഓയിൽ തന്നെ ആയിരിക്കും ഒഴിക്കുക, എന്നാൽ പതിയെ ഗ്രേഡ് കുറഞ്ഞതാണെങ്കിലും മതി വണ്ടിയോടിക്കോളുമല്ലോ എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ അങ്ങനെ അല്ല. എഞ്ചിൻ എന്നത് വാഹനത്തിൻ്റെ ഹൃദയമാണ് എന്നാണല്ലോ പറയാറ്. അതിന് നല്ല ക്വാളിറ്റി ഓയിൽ തന്നെ ഒഴിക്കണം. എഞ്ചിൽ ഓയിലിൽ തന്നെ പല ഗ്രേഡുകളുണ്ട്.

0W20, 5W30, 15W40 എന്നിവ എന്താണെന്നും ഏതാണ് മികച്ചതെന്നുമാണ് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കാൻ പോകുന്നത്. എഞ്ചിൻ ഓയിൽ ഗ്രേഡുകൾ SAE (Society of Automotive Engineers) നിലവാരം അനുസരിച്ച് ഓയിലിൻ്റെ വിസ്കോസിറ്റിയെ ആണ് കാണിക്കുന്നത്. (കട്ടിക്കുറവ്/കട്ടികൂടൽ) സൂചിപ്പിക്കുന്നതാണ്. എണ്ണ തണുക്കുമ്പോൾ എത്ര പെട്ടെന്ന് ഒഴുകും, എഞ്ചിൻ ചൂടായപ്പോൾ എത്ര കട്ടിയായി സംരക്ഷണം നൽകും എന്നിവയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്.

engine oil grades

പുതിയ തലമുറ പെട്രോൾ എഞ്ചിൻ കാറുകൾക്കും അത് പോലെ തന്നെ ഹൈബ്രിഡ് കാറുകൾക്കും ഏറ്റവും കൂടുതൽ ശുപാർശ ചെയ്യപ്പെടുന്ന ഗ്രേഡ് ആണ് 0W20. മികച്ച മൈലേജ്, എഞ്ചിൻ സംരക്ഷണം, എമിഷൻ കുറവ് എന്നതൊക്കെയാണ് ഈ ഗ്രേഡ് എഞ്ചിൻ ഓയിലിൻ്റെ പ്രത്യേകത. സിന്തറ്റിക്, പരമ്പരാഗത ഓയിലുകളുടെ മിശ്രിതമാണ് സിന്തറ്റിക് ബ്ലെൻഡ്. ഇത് സിന്തറ്റിക് ഓയിലിൻ്റെ ചില ഗുണങ്ങൾക്കൊപ്പം കുറഞ്ഞ വിലയിൽ വാങ്ങാനും സാധിക്കും.

കാറുകൾ അധിമായി ഉപയോഗിക്കാറില്ലാത്തവർക്ക് ഇത്തരത്തിലുള്ള ഓയിൽ തെരഞ്ഞെടുക്കുന്നതാവും അനുയോജ്യം. പരമ്പരാഗത ഓയിലുകളേക്കാൾ മികച്ച സംരക്ഷണം ആഗ്രഹിക്കുന്ന, എന്നാൽ സിന്തറ്റിക് ഓയിലിൻ്റെ മുഴുവൻ വിലയും നൽകാൻ ആഗ്രഹിക്കാത്തവർക്കും സിന്തറ്റിക് ബ്ലെൻഡ് ഓയിൽ വാങ്ങാം. നിങ്ങളുടെ വാഹനത്തിന് മികച്ച പെർഫോമൻസും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നതിനാണ് സിന്തറ്റിക് ഓയിൽ രാസപരമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

engine oil grades

പുതിയ എഞ്ചിനുകൾ, ഹൈ-പെർഫോമൻസ് കാറുകൾ, ട്രക്കുകൾ അല്ലെങ്കിൽ ചൂടിന്റേയോ തണുപ്പിന്റേയോ എക്‌സ്ട്രീം കാലാവസ്ഥയിൽ താമസിക്കുന്നവർക്ക് സിന്തറ്റിക് ഓയിലുകൾ അനുയോജ്യമാണ്. ഇത്തരത്തിലുള്ള ഓയിലിന് വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും സാധാരണയായി വിപണിയിൽ ലഭ്യമായ ഓയിലുകളേക്കാൾ ഏറ്റവും ചെലവേറിയതായിരിക്കുമെന്ന് മാത്രം.

എഞ്ചിൻ ഓയിൽ ലെവൽ വളരെ കുറവാണെങ്കിൽ, എഞ്ചിൻ അമിതമായി ചൂടാകുകയും സമ്മർദ്ദത്തിലാവുകയും ചെയ്യും. ആധുനിക കാറുകൾക്ക് സാധാരണയായി ഓരോ 10,000 കിലോമീറ്ററോ അതിൽ കൂടുതലോ ആവുമ്പോഴാണ് എഞ്ചിൻ ഓയിൽ മാറ്റേണ്ടി വരിക. എങ്കിലും, സിറ്റി ട്രാഫിക്കും കുറഞ്ഞ ശരാശരി വേഗതയും എഞ്ചിനെ കൂടുതൽ നേരം പ്രവർത്തിപ്പിക്കാനും വേഗത്തിൽ ഓയിൽ തീരാനും പ്രേരിപ്പിക്കും.

engine oil grades

എഞ്ചിൻ ഓയിൽ ലെവൽ പരിശോധിക്കാനായി നിരപ്പായ ഒരു പ്രദേശത്ത് കാർ പാർക്ക് ചെയ്യാം. നിരപ്പായിടത്തല്ലെങ്കിൽ കാറിന്റെ ചെരിവ് എഞ്ചിൻ ഓയിൽ ലെവലിന്റെ കൃത്യമല്ലാത്ത റീഡിംഗായിരിക്കും നൽകുക. ആയതിനാൽ ഇക്കാര്യവും മനസിൽ കുറിക്കേണ്ടതുണ്ട്. അടുത്തതായി ചെയ്യേണ്ട ഘട്ടം കാറിന്റെ ബോണറ്റ് തുറന്ന് യെല്ലോ ഡിപ്സ്റ്റിക്ക് ക്യാപ്പ് കണ്ടെത്തുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 20, 2025, 16:45 [IST]
English summary
Engine oil grades 0w20 vs 5w30 vs 15w40 explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X