കുഞ്ഞൻ കാറുകളുടെ ഭാവി സിഎൻജിയിലെന്ന് ഹ്യുണ്ടായി; കമ്പനിയുടെ സിഒഒ പറഞ്ഞതിങ്ങനെ
ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് ചെറുകാറുകൾ അതായത് എൻട്രി ലെവൽ വാഹനങ്ങളിലാണ്. അത് കൊണ്ട് തന്നെ ഹ്യുണ്ടായി സിഒഒ യുടെ പ്രസ്താവന ഇപ്പോൾ വൈറലായിരിക്കുകയാണ്. കുഞ്ഞൻ കാറുകളുടെ വിൽപനയിൽ വലിയ പങ്ക് വഹിക്കാൻ പോകുന്നത് സിഎൻജി ആയിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചെറുകാറുകളുടെ വിൽപ്പനയിൽ ചെറിയ കുറവ് വന്നിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ഹ്യുണ്ടായിയുടെ സിഎൻജി മോഡലുകളുടെ കണക്കിലേക്ക് നോക്കിയാൽ 2024 ഒക്ടോബറില്‍ ഹ്യുണ്ടായിയുടെ മൊത്തം വില്‍പ്പനയുടെ 14.9 ശതമാനം സംഭാവന ചെയ്തത് സിഎന്‍ജി പവേര്‍ഡ് കാറുകളാണ്. ഇത് റെക്കോഡ് ആണ്.
ഗ്രാന്‍ഡ് i10 നിയോസിലും എക്സ്റ്ററിലും കമ്പനി അതിന്റെ ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു. ഈ ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യ ടാറ്റ മോട്ടോര്‍സാണ് ആദ്യം പരീക്ഷിച്ചത്. മികച്ച ബൂട്ട് സ്‌പേസും ഉയര്‍ന്ന ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതിനാല്‍ രണ്ട് മോഡലുകളും മികച്ച വില്‍പ്പനയില്‍ രേഖപ്പെടുത്തി. ഗ്രാന്‍ഡ് i10, എക്സ്റ്റര്‍ എന്നിവയ്ക്ക് പുറമെ ഓറ കോംപാക്ട് സെഡാനിലും ഹ്യുണ്ടായി സിഎന്‍ജി പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നു.

ഗ്രാമീണ വിപണിയില്‍ ഹ്യുണ്ടായി സിഎന്‍ജി മോഡലുകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഉണ്ട്. റൂറല്‍ ഏരിയകളില്‍ ഹ്യുണ്ടായി സിഎന്‍ജി കാറുകളുടെ വിപണി വിഹിതം 12 ശതമാനം ആയി വര്‍ദ്ധിച്ചു. അതേസമയം നഗര വിപണികളില്‍ ഇത് 10.7 ശതമാനം ആണ്. പൂനെ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹ്യുണ്ടായി സിഎന്‍ജി കാറുകള്‍ വിറ്റ് പോകുന്ന മൂന്ന് നഗരങ്ങള്‍.
രാജ്യത്തുടനീളം ഇപ്പോള്‍ സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. സിഎന്‍ജി സുലഭമായി ലഭ്യമായി തുടങ്ങിയാല്‍ ഈ മോഡല്‍ കാറുകളുടെ വില്‍പ്പന ഇനിയും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ 7,000-ത്തിലധികം സിഎന്‍ജി സ്റ്റേഷനുകളുണ്ട്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സിഎന്‍ജി ഫ്യുവല്‍ സ്‌റ്റേഷനുകളുടെ എണ്ണം 17,500 ആയി ഉയരുമെന്നാണ് കരുതപ്പെടുന്നത്.

എക്‌സ്‌റ്ററിനും ഗ്രാൻഡ് i10 നിയോസിനും ശേഷം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ വാഹനമാണിത്. ഇതുവരെ ഓറയുടെ 2 ലക്ഷം യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്. കാറിന്റെ ഹൈ-സിഎൻജിയെ വെറും ബേസ് 'E' വേരിയൻ്റിൽ മാത്രമേ വിൽക്കുന്നുള്ളൂവെങ്കിലും വാങ്ങാൻ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.
സിംഗിൾ വേരിയന്റിലാണ് വിപണിയിൽ എത്തുന്നതെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലൊന്നും യാതൊരു വിധ വിട്ടുവീഴ്ച്ചകളും ഹ്യുണ്ടായി വരുത്തിയിട്ടില്ല. ഡ്യുവൽ സിലിണ്ടറുകളുള്ള ഓറയിൽ ഫ്രണ്ട് പവർ വിൻഡോകൾ, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെന്റ്, അഡ്‌ജസ്റ്റബിൾ റിയർസീറ്റ് ഹെഡ്‌റെസ്റ്റുകൾ, മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയുള്ള 8.89 സെ.മീ (3.5") സ്പീഡോമീറ്റർ, Z ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ എന്നിവയോടെയാണ് സിഎൻജി സെഡാൻ വിപണിയിൽ എത്തിയിരിക്കുന്നത്.

6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, ഇമോബിലൈസർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്പീഡ് അലേർട്ട് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളും കോർത്തിണക്കിയാണ് ഏറ്റവും പുതിയ ഹ്യുണ്ടായി ഓറ ഹൈ-സിഎൻജി മത്സരിക്കാനെത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








