പുതുവർഷത്തിൽ ഇവി സ്വന്തമാക്കണോ, വിലകുറവ് പ്രഖ്യാപിച്ച് ഇ രണ്ട് ഇന്ത്യൻ ബ്രാൻഡുകൾ

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോൾ ഡിമാൻ്റ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇലക്ട്രിക് വാഹന പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. ബാറ്ററിയുടെ വില കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ടാറ്റയും മഹീന്ദ്രയും തങ്ങളുടെ ഇവികൾക്ക് വേണ്ടി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ഓട്ടോമോട്ടീവ്, ഏഥർ എനർജി, ഹീറോ മോട്ടോകോർപ്പ് എന്നിവ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഓഫറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉത്സവ സീസണിൽ അമിത ഉൽപ്പാദനം മൂലമുണ്ടായ കൂടുതൽ സ്റ്റോക്കാണ് ഓഫറുകൾ പ്രഖ്യാപിക്കാൻ കാരണം.

ടാറ്റയും മഹീന്ദ്രയും മൂന്ന് ലക്ഷം രൂപ വരെയാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങളൊരു ഇവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഒട്ടും സമയം കളയാതെ അടുത്തുള്ള മഹീന്ദ്രയുടേയും ടാറ്റയുടേയും ഷോറൂമികളിലേക്ക് പോകാൻ മറക്കരുതേ. നെക്സോൺ ഇവി, കർവ് ഇവി എന്നിവ വാങ്ങുന്നവർക്കായി ബ്രാൻഡ് ആകർഷകമായ ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു.

2024 ഡിസംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ഈ രണ്ട് ഇലക്ട്രിക് എസ്‌യുവികളിൽ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ചാർജിംഗ് ഫ്രീയാണ്. നെക്സോൺ ഇവി, കർവ് ഇവി ഇലക്ട്രിക് എസ്‌യുവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി ടാറ്റയുടെ പവർ EZ ചാർജിംഗ് സ്റ്റേഷനുകളിലാണ് സൗജന്യ ചാർജിംഗ് ലഭിക്കുക. ഈ സ്കീം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമുള്ളതാണെന്നും ഫ്ലീറ്റ് വാഹനങ്ങൾക്ക് ഇത് ബാധകമല്ലെന്നും കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്.

കലണ്ടർ വർഷത്തിൻ്റെ അവസാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ഊർജം പകരാൻ കമ്പനി ആവിഷ്ക്കരിച്ചിരിക്കുന്ന ഈ പദ്ധതി വമ്പൻ ഹിറ്റാവുമെന്നതിൽ സംശയൊന്നും വേണ്ട. സൗജന്യ ചാർജിംഗ് ലഭിക്കാൻ നെക്സോൺ ഇവി, കർവ് ഇവി എന്നിവ വാങ്ങുന്നവർ അവരുടെ വാഹനം ടാറ്റ പവർ EZ ചാർജ് ആപ്പിൽ രജിസ്റ്റർ ചെയ്യണം. അതിനുശേഷം ഫ്രീ ചാർജിംഗ് സേവനങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ സജീവമാകും.

ആപ്പ് രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, വാങ്ങുന്ന തീയതി മുതൽ ഉപഭോക്താക്കൾക്ക് 1,000 യൂണിറ്റ് വരെ വൈദ്യുതി അല്ലെങ്കിൽ ആറ് മാസത്തെ സൗജന്യ ചാർജിംഗിന് അർഹതയുണ്ടെന്നാണ് ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിർദ്ദിഷ്ട വൈദ്യുതി പരിധി അല്ലെങ്കിൽ സമയപരിധിക്ക് ശേഷം ചാർജിംഗിന് സ്റ്റാൻഡേർഡ് താരിഫ് ഈടാക്കുകയും ചെയ്യും. ഈ പുതിയ സൗജന്യ ചാർജിംഗ് സ്കീമിലൂടെ ടാറ്റയ്ക്ക് തങ്ങളുടെ ജനപ്രിയ മോഡലുകളുടെ വിൽപ്പന വർധിപ്പിക്കാനാവുമോയെന്നത് വരും ദിവസങ്ങളിൽ അറിയാം.

മഹീന്ദ്രയുടെ ഇവി വാഹനങ്ങളുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ XEV 9E എന്നത് മഹീന്ദ്രയുടെ മുന്‍നിര മോഡലായ XUV700-യുടെ ഇലക്ട്രിക് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവിയാണ്. ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായ XUV.e8, ഇത് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഇലക്ട്രിക് എസ്‌യുവിയുടെ മുന്‍വശത്ത് 'C'ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ഹെഡ്ലൈറ്റുകളും സജ്ജീകരിച്ചിരിക്കുന്നു.

മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് കാറുകളുടെ കൂട്ടത്തില്‍ പെടുന്ന ഫ്‌ലാഗ്ഷിപ്പ് മോഡലാണ് BE 6E. കണ്‍സെപ്റ്റ് പതിപ്പിനോട് വളരെയധികം അടുത്ത് നില്‍ക്കുന്ന ഒരു ഡിസൈനാണ്. മഹീന്ദ്ര BE 06 ഇവിക്ക് ഏകദേശം 4.3 മീറ്റര്‍ നീളമുണ്ടാകും. ഫ്യൂചറിസ്റ്റികും ഷാര്‍പ്പുമായ സ്‌റ്റൈലിംഗ് നിലനിര്‍ത്തുന്നു. മുന്‍വശത്ത് BE 6E ന് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഒരു സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണവും താഴത്തെ ഭാഗത്ത് എല്‍ഇഡി ഹെഡ്ലൈറ്റുകളും സജ്ജീകരിച്ചിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 3, 2025, 12:45 [IST]
English summary
Ev battery price are coming down tata mahindra offering huge discounts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X