ഇവി ചാർജിങ്ങ് സ്റ്റേഷൻ വായു മലിനീകരണം സൃഷ്ടിക്കുന്നു; പുതിയ പഠന റിപ്പോർട്ടിൽ ഞെട്ടി വാഹനലോകം

ഇലക്ട്രിക് വാഹനങ്ങളുടെ അവതരണത്തിൽ ഏറ്റവും പ്രധാന ഹൈലൈറ്റായി പറഞ്ഞിരുന്ന കാര്യമാണ് മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്ന്. ഒരു പരിധി വരെ അത് ഒരു പരിധി വരെ ശരി വയ്ക്കാമെങ്കിലും ചാർജിങ്ങ് സ്റ്റേഷനുകളുടെ കുറവ് ഇവി വാങ്ങാൻ ആളുകളെ ചെറുതായി പിന്നോട്ട് വലിക്കുന്ന ഘടകമാണ്. രാജ്യത്ത് ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടാനാണ് കേന്ദ്ര സർക്കാരുകൾ പദ്ധതിയിടുന്നത്. എന്നാൽ പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചാർജിങ്ങ് സ്റ്റേഷനുകൾ വഴി വായു മലിനീകരണം ഉണ്ടാകുന്നു എന്നതാണ്. പഠനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇന്ത്യ രാജ്യത്ത് നടത്തിയ പഠനങ്ങളിൽ നിന്നുള്ള റിപ്പോർട്ടാണോ പുറത്ത് വന്നതെന്ന് പലർക്കും സംശയം തോന്നിയേക്കാം, എന്നാൽ ഇത് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഇവി ചാർജിങ്ങ് സ്റ്റേഷൻ മൂലം വായു മലിനീകരണം സൃഷ്ടിക്കുന്നു എന്നത്. കഴിഞ്ഞ വർഷം തന്നെ യുഎസിൽ 700-ലധികം പുതിയ ഹൈ-സ്പീഡ് ചാർജിംഗ് സ്റ്റേഷനുകൾ വന്നിരുന്നു. ഈ വർഷാവസാനത്തോടെ നൂറുകണക്കിന് ചാർജിങ്ങ് സ്റ്റേഷനുകളാണ് പ്രതീക്ഷിക്കുന്നത്.

ev charging stations polluting air

ചാർജറുകളുടെ കൂളിംഗ് സിസ്റ്റമാണ് മലിനീകരണത്തിന് കാരണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഡയറക്ട് കറന്റ് (DC) ഫാസ്റ്റ് ചാർജറുകൾ അമിതമായി ചൂടാകുന്നത് തടയാൻ വലിയ ഫാനുകൾ ഉപയോഗിക്കുന്നുണ്ട്. അങ്ങനെ തണുപ്പിക്കാൻ ചെയ്യുമ്പോൾ, അവ സൂക്ഷ്മമായ പൊടിപടലങ്ങൾ, ടയർ, ബ്രേക്ക് അവശിഷ്ടങ്ങൾ, റോഡിലെ അവശിഷ്ടങ്ങൾ എന്നിവയെല്ലാം വായുവിലേക്ക് തളളിവിടുകയാണ്. സത്യത്തിൽ ഇവികളല്ല കാരണം, അതിനുള്ള ചാർജിങ്ങ് സ്റ്റേഷനുകളാണെന്ന് ചുരുക്കം.

ഇനി നമ്മുടെ രാജ്യത്തെ കാര്യം നോക്കിയാൽ ഇവികള്‍ വാങ്ങുമ്പോള്‍ വാഹനങ്ങള്‍ വീട്ടില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന ചാര്‍ജറുകളാണ് കമ്പനികള്‍ ഓഫര്‍ ചെയ്യുക. എന്നാല്‍ വീടുകളിലെ സോക്കറ്റുകളില്‍ കണക്ട് ചെയ്ത് ഇവികള്‍ ചാര്‍ജ് ചെയ്യാന്‍ ഒത്തിരി സമയമെടുക്കും. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് ഇതിനുള്ള പരിഹാരം. ഇവികള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമല്ലെന്ന വിമര്‍ശനം വരാന്‍ കാരണവും ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം കുറവാണെന്നതാണ്.

ev charging stations polluting air

പെട്രോള്‍ പമ്പുകള്‍ പോലെ തന്നെ കൃത്യമായ ദൂരവ്യത്യാസത്തില്‍ രാജ്യത്തുടനീളം ഇവി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൊണ്ടുവന്നാല്‍ മാത്രമേ ദീര്‍ഘദൂര യാത്രകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ധൈര്യമായി കൊണ്ടുപോകാന്‍ സാധിക്കൂ. വിവിധ സ്വകാര്യ കമ്പനികള്‍ അവരുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നുണ്ട്. ഹൈവേകളിലെ ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ ഇവി ഗ്രിഡുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്.

എന്നിരുന്നാലും പലയിടങ്ങളിലും ഇനിയും ഫാസ്റ്റ് ചാര്‍ജിംഗ് സെന്ററുകള്‍ വന്നിട്ടില്ല. ഇതു സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇടയ്ക്കിടെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളെ കുറിച്ച് അടുത്തിടെ ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രി കൃഷ്ണന്‍ പാല്‍ ഗുര്‍ജാര്‍ മറുപടി നല്‍കിയത്.

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത്. മഹാരാഷ്ട്രയില്‍ 3,079 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് രണ്ടാമത്. ഡല്‍ഹിയില്‍ 1,886 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനക്ഷമമായ 1,041 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുമായി നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയാണ് പട്ടികയില്‍ മൂന്നാമത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, August 17, 2025, 12:26 [IST]
English summary
Ev charging stations making air pollution study report details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X