'ഇലക്ട്രിക് സർപ്രൈസ്', വണ്ടി ഇവി ആണെങ്കിൽ ഇനി ടോൾ കൊടുക്കണ്ട; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സംസ്ഥാനം

ദൂരയാത്രകളിൽ പലർക്കും തലവേദനയാകുന്ന കാര്യമാണ് ടോൾ പ്ലാസകൾ. എന്നാൽ ഇപ്പോൾ വാർഷിക പാസ് സ്വന്തമാക്കിയാൽ ധൈര്യമായി ഇന്ത്യയിലെവിടേയും ഒരു ടെൻഷനും കൂടാതെ യാത്ര ചെയ്യാം എന്നതാണ് ഗുണം. എന്നാൽ സംസ്ഥാന സർക്കാർ ഇവി ഉടമകൾക്ക് ടോൾ കൊടുക്കാതെ പോകാനുളള സംവിധാനം ഒരുക്കിയത് നിങ്ങൾ അറിഞ്ഞിരുന്നോ. ഓഗസ്റ്റ് 22 മുതൽ പ്രാബല്യത്തിൽ വന്ന സർക്കുലറിൽ പറയുന്നത് ടോൾ പ്ലാസകളിൽ നിങ്ങളൊരു ഇവി ഉടമയാണെങ്കിൽ പൂർണമായും ഫ്രീയായി യാത്ര ചെയ്യാം എന്നതാണ്. ഇലക്ട്രിക് വാഹനങ്ങളോട് ജനങ്ങൾക്കുളള കമ്പം വർധിപ്പിക്കാനും അതുവഴി മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയായി വേണം ഇതിനെ കാണാൻ എന്നാണ് പലരും പ്രതികരിച്ചത്.

കേട്ട പാതി കേൾക്കാത്ത പാതി ഇവിയുമായി കേരളത്തിലെ ടോൾ പ്ലാസകളിൽ ചെന്ന് വഴക്കുണ്ടാക്കരുതേ. മുംബൈ-പൂനെ എക്സ്പ്രസ് വേ, മുംബൈ-നാഗ്പൂർ സമൃദ്ധി എക്സ്പ്രസ് വേ, അടൽ സേതു അല്ലെങ്കിൽ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്നിവയിലൂടെ പോകുന്ന ഇവി ഉടമകൾക്കാണ് ഇളവ് ലഭിക്കുന്നത്. ഏപ്രിലിൽ ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം വന്നിരുന്നു എങ്കിലും ഉടമകളുടെ പക്കലിൽ നിന്ന് ടോൾ പിരിക്കുന്നുണ്ടായിരുന്നു.

Maharashtra government announced toll exemption

ഏതൊക്ക തരത്തിലുള്ള ഇവികൾക്കാണ് ഇളവ് എന്നതായിരിക്കും അടുത്ത സംശയം. പാസഞ്ചർ ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ, നഗര പൊതുഗതാഗത ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ഇളവ് ബാധകമാണ് എന്നാണ് സർക്കുലറിൽ അറിയിച്ചിരിക്കുന്നത്. എന്തായാലും ടോളിൽ നിന്ന് പൂർണമായും ഇളവ് ലഭിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിലും ഇത് വലിയ ഒരു പ്രകമ്പനം സൃഷ്ടിക്കുമെന്ന് കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഓഗസ്റ്റ് 15-നാണ് രാജ്യത്ത് വാർഷിക പാസ് പ്രാബല്യത്തിൽ വന്നത്.3,000 രൂപ അടച്ച് ഒരു വാര്‍ഷിക പാസ് നേടിയാല്‍ ഒരു വര്‍ഷത്തില്‍ 200 തവണ ടോള്‍ പ്ലാസകള്‍ കടക്കാന്‍ കഴിയും. ഇത് ഓരേ തവണയും ടോള്‍ ബൂത്തുകള്‍ കടക്കുമ്പോള്‍ ചെലവഴിക്കുന്ന തുക കുറയ്ക്കുന്നുവെന്ന് മാത്രമല്ല, ടോള്‍ ബൂത്തുകളില്‍ ക്യൂവില്‍ കാത്തിരിക്കേണ്ടിവരുന്ന സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം ഉറപ്പുനല്‍കുന്നുണ്ട് കേട്ടോ.

Maharashtra government announced toll exemption

ആദ്യ ദിവസമായ 2025 ഓഗസ്റ്റ് 15-ന് വൈകുന്നേരം 7 മണിവരെ ഏകദേശം 1.4 ലക്ഷം ഉപയോക്താക്കള്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങിയതായി സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. തുടക്കത്തില്‍ തന്നെ ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങിക്കൂട്ടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത് നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട് ആണ് എന്നതാണ് പ്രത്യേകത. കര്‍ണാടകയും ഹരിയാനയും തമിഴ്‌നാടിന് തൊട്ടുപിന്നിൽ തന്നെയുണ്ട്. ഫാസ്ടാഗ് വാര്‍ഷിക പാസ് വഴിയുള്ള ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ രേഖപ്പെടുത്തിയത് തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളിലാണ്.

ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങാന്‍ സഹായിക്കുന്ന രാജ്മാര്‍ഗയാത്ര ആപ്പിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 15 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ലഭിച്ചതായി ഗതാഗത മന്ത്രാലയം വെളിപ്പെടുത്തി. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ യാത്രാ വിഭാഗത്തില്‍ ഈ ആപ്പ് രണ്ടാം സ്ഥാനത്തേക്കുയരുകയും ചെയ്തിരുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകളുള്ള സര്‍ക്കാര്‍ ആപ്പും ഇതാണ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Maharashtra government announced toll exemption

ദേശീയ പാതകളിലെയും ദേശീയ എക്സ്പ്രസ് വേകളിലെയും ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ വാര്‍ഷിക പാസ് ഉപയോഗിക്കാൻ സാധിക്കും. വാര്‍ഷിക പാസ് സ്വകാര്യ കാര്‍ ഉടമകള്‍ക്ക് മാത്രമുള്ളതാണ്, വാണിജ്യ വാഹനങ്ങള്‍ക്ക് ലഭ്യമല്ല എന്ന് കൂടി പ്രത്യേകം ഓർമിപ്പിക്കുകയാണ്.ടോള്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംരംഭത്തിന് രാജ്യമെമ്പാടും കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 25, 2025, 22:39 [IST]
English summary
Ev owners free from paying tolls all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X