കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ വൻ ഇടിവ്; മത്സരവിപണിയിൽ വിറച്ച് എംജിയുടെ മിഡ്-സൈസ് എസ്‌യുവി
രാജ്യത്തെ മോഡേൺ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ട്രെൻഡിന് തുടക്കം കുറിച്ച പ്രമുഖ നിർമാതാക്കളാണ് എംജി മോട്ടോർസ്. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഫീച്ചറുകളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മോഡലുകളിൽ ഒന്നായിരിക്കും ആസ്റ്റർ. എന്നിരുന്നാലും വിപണി മത്സരവും വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ മുൻഗണനകളും എംജി ആസ്റ്ററിൻ്റെ 2025 സെപ്റ്റംബർ വിൽപ്പനയെ നേരിയ തോതിലൊന്ന് ബാധിച്ചിട്ടുണ്ട്. ഒരുകാലത്ത് പ്രീമിയവും താങ്ങാനാവുന്ന വിലയുള്ളതുമായ എസ്‌യുവികൾ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കിടിലൽ കാറായിരുന്നു ഇത്.
എന്നാൽ വിൽപ്പനയിലേക്ക് വരുമ്പോൾ എതിരാളികൾക്ക് ഒപ്പം ഓടാൻ ആസ്റ്ററിന് ആവുന്നില്ല. ഈ കലണ്ടർ വർഷത്തിലെ മിക്ക മാസങ്ങളിലും ആസ്റ്ററിന്റെ വിൽപ്പനക്കണക്കുകൾ നിരാശജനകമാണ്. മാർച്ചിൽ ഉയർന്ന കുതിച്ചുച്ചാട്ടമാണ് ഉണ്ടായതെങ്കിലും ജൂലൈ മാസമായപ്പോഴേക്കും കണക്കുകളിൽ ഇടിവ് രേഖപ്പെടുത്തിത്തുടങ്ങി. ഓഗസ്റ്റിൽ ആശ്വാസമായി മാർച്ചിലെ സമാനമായ വിൽപ്പനയുണ്ടായെങ്കിലും ഇപ്പോഴിതാ സെപ്റ്റംബറിൽ വീണ്ടും കുത്തനെയുള്ള ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

എംജി ആസ്റ്ററിൻ്റെ 2025 സെപ്റ്റംബർ വിൽപ്പനയിലേക്ക് വന്നാൽ പോയമാസം എസ്‌യുവിയുടെ വെറും 90 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് നിരത്തിലെത്തിക്കാനായത്. പോയ വർഷം ഇതേമാസത്തെ 760 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 88.2 ശതമാനത്തിന്റെ വലിയ നഷ്ടമാണ് ആസ്റ്ററിന് സംഭവിച്ചിരിക്കുന്നത്. ക്രെറ്റ, കിയ സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ തുടങ്ങിയ ശക്തരായ എതിരാളികളുടെ ആധിപത്യമാണ് ആസ്റ്ററിന് വിനയായിരിക്കുന്നത്.
രൂപഭംഗിയുടെ കാര്യത്തിൽ ബ്രിട്ടീഷ് സൗന്ദര്യം എടുത്തുക്കാണിക്കുന്ന ഡിസൈനുകളാണ് എംജി ആസ്റ്ററിൻ്റേത്. 3D പാറ്റേണുള്ള എംജിയുടെ സിഗ്നേച്ചർ സെലസ്റ്റിയൽ ഗ്രില്ലാണ് ആസ്റ്ററിൻ്റെ മുൻവസത്തെ പ്രധാന ആകർഷണം. കൂടാതെ മനോഹരമായ ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെ സാന്നിധ്യം പ്രീമിയം ലുക്ക് വർദ്ധിപ്പിക്കാൻ സഹിക്കുന്നുണ്ട്. ശക്തമായ ക്രീസുകളുള്ള ശിൽപ ബോണറ്റ് ആസ്റ്ററിനെ ആത്മവിശ്വാസമുള്ള ഒരു എസ്‌യുവിയാക്കി മാറ്റുന്നു.
ഡ്യുവൽ-ടോൺ 17-ഇഞ്ച് ടർബൈൻ-സ്റ്റൈൽ അലോയ് വീലുകളും, ബോഡി-കളർ ക്ലാഡിംഗും, ക്രോം-ഫിനിഷ്ഡ് വിൻഡോ ലൈനുകളും ചേർന്ന സൈഡ് പ്രൊഫൈൽ എംജി ആസ്റ്ററിനെ കൂടുതൽ സ്‌പോർട്ടി രൂപത്തിലേക്ക് മാറ്റുന്നു. പിൻഭാഗത്തായി വരുന്ന എസ്‌യുവി സ്ലീക്ക് എൽഇഡി ടെയിൽ ലാമ്പുകളും അവയെ ബന്ധിപ്പിക്കുന്ന ഒരു സ്റ്റൈലിഷ് ക്രോം സ്ട്രിപ്പുംക്കൂടിയാകുമ്പോൾ പുറം കാഴ്ച്ചയിൽ എംജി ആസ്റ്റർ ഒരു കിടിലൽ എസ്‌യുവിയായി മാറുന്നു.
മനംമയക്കുന്ന അകത്തളക്കാഴ്ച്ചകളാണ് ആസ്റ്ററിൻ്റേത്. സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ലെതർ-ലേയേർഡ് ഇൻസേർട്ടുകളും ഉപയോഗിച്ച് ഡാഷ്‌ബോർഡ് പൂർത്തിയാക്കുന്നുണ്ട്. കൂടാതെ ഐക്കണിക് ഐവറി, ടക്‌സീഡോ ബ്ലാക്ക് തുടങ്ങിയ മനോഹരമായ ഡ്യുവൽ-ടോൺ തീമുകളിലായാണ് ക്യാബിൻ വരുന്നത്. ഇവ ഓരോന്നും ആസ്റ്ററിനെ മറ്റ് മിഡ്-സൈസ് എസ്‌യുവികളിൽ നിന്ന് വേറിട്ടുനിർത്താൻ സഹായിക്കുന്നുണ്ട്.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. മൈലേജും തരക്കേടില്ലാതെ ലഭിക്കുമെന്നത് എടുത്ത് പറയേണ്ട സംഗതിയാണ്. ആസ്റ്റർ മാനുവൽ വേരിയന്റിന് ഏകദേശം 15.4 കിലോമീറ്റർ/ലിറ്ററും, ഓട്ടോമാറ്റിക്/സിവിടി പതിപ്പിന് 14.8 കിലോമീറ്റർ/ലിറ്ററും ARAI-റേറ്റ് ചെയ്ത മൈലേജ് നൽകുന്നുണ്ട്. ഡ്രൈവർക്കും യാത്രക്കാർക്കും ഉയർന്ന സുരക്ഷ നൽകുന്ന രൂപകൽപ്പനയാണ് എംജി ആസ്റ്ററിൻ്റേത്.
സ്റ്റീൽ കൊണ്ട് നിർമ്മിച്ച ബോഡിയായതിനാൽ കൂട്ടിയിടിപ്പോലുള്ള അപകടസാഹചര്യങ്ങളിൽ മതിയായ സുരക്ഷനൽകുന്നു. കൂടാതെ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ ഉൾപ്പെടെ ആറ് എയർബാഗുകൾ ആസ്റ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്ന വേരിയന്റുകളിലാണെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾപ്പോലുള്ള (ADAS) സുരക്ഷാവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. മൊത്തത്തിൽ പറഞ്ഞാൽ ദൈനംദിന യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഏറെ സുരക്ഷിതത്വം ഉറപ്പാക്കുന്ന മിഡ്-സൈസ് എസ്‌യുവികളിൽ മുന്നിട്ടുനിൽക്കുന്നവനാണ് എംജി ആസ്റ്റർ. അതിനാൽതന്നെ വരും മാസങ്ങളിൽ ആസ്റ്ററിൻ്റെ വിൽപ്പനക്കണക്കുകളിൽ ഉയർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








